

2026 ലെ മികച്ച ലൈഫ് ഇൻഷുറൻസ് കമ്പനിക്കുളള (എ.യു.എം ഒരു ലക്ഷം കോടി രൂപക്ക് താഴെ) ധനം ബിഎഫ്എസ്ഐ അവാര്‍ഡ് കനറ എച്ച്എസ്ബിസി ലൈഫ് ഇന്‍ഷുറന്‍സിന് സമ്മാനിച്ചു. ബാങ്ക് ഓഫ് ഇന്ത്യ നോണ്‍-എക്‌സിക്യൂട്ടീവ് ചെയര്‍മാനും എല്‍.ഐ.സി മുന്‍ ചെയര്‍മാനുമായ എം.ആര്‍. കുമാറില്‍ നിന്ന് കനറ എച്ച്.എസ്.ബി.സി ലൈഫ് ഇന്‍ഷുറന്‍സ് ട്രെയിനിംഗ് മാനേജര്‍ ഡോണ്‍ ഡേവിഡ് പുരസ്‌കാരം ഏറ്റുവാങ്ങി.
ധനം ബിസിനസ് മീഡിയ എക്‌സിക്യൂട്ടീവ് എഡിറ്ററും ഡയറക്ടറുമായ മരിയ ഏബ്രഹാം, കെ. വെങ്കിടാചലം അയ്യര്‍ ആന്‍ഡ് കമ്പനി ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് സീനിയര്‍ പാര്‍ട്ണറും ബി.എഫ്.എസ്.ഐ അഡൈ്വസറി കമ്മിറ്റി അംഗവുമായ എ. ഗോപാലകൃഷ്ണന്‍, ജിയോജിത് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സതീഷ് മേനോന്‍, ധനം ബിസിനസ് മീഡിയ ചെയര്‍മാനും ചീഫ് എഡിറ്ററുമായ കുര്യന്‍ ഏബ്രഹാം, സൗത്ത് ഇന്ത്യന്‍ ബാങ്ക് എം.ഡി & സി.ഇ.ഒ മഹേഷ് മുരളീധര്‍ പൈ, സൗത്ത് ഇന്ത്യന്‍ ബാങ്ക് ലിമിറ്റഡ് മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്‌സ് ക്ലബ്‌സ് (കേരള) രക്ഷാധികാരിയും അവാര്‍ഡ് ജൂറി അംഗവുമായ ഏബ്രഹാം തരിയന്‍, വര്‍മ്മ ആന്‍ഡ് വര്‍മ്മ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് സീനിയര്‍ പാര്‍ട്ണര്‍ വിവേക് കൃഷ്ണ ഗോവിന്ദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
2008 ല്‍ ആരംഭിച്ച കനറ എച്ച്.എസ്.ബി.സി ലൈഫ് ഇന്‍ഷുറന്‍സ് 18 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. 850 ജീവനക്കാരുമായി ആരംഭിച്ച കമ്പനിയില്‍ ഇന്ന് 9,000 ത്തിലധികം ജീവനക്കാരാണ് ഉളളത്. അവാര്‍ഡ് കമ്പനിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും സമര്‍പ്പിക്കുന്നതായി ഡോണ്‍ ഡേവിഡ് പറഞ്ഞു.
വളര്‍ച്ചയുടെ വേഗമാണ് കനറ എച്ച്എസ്ബിസി ലൈഫ് ഇന്‍ഷുറന്‍സിനെ സമാന വലുപ്പമുള്ള കമ്പനികള്‍ക്കിടയില്‍ വേറിട്ടുനിര്‍ത്തുന്നത്. പുതിയ പോളിസികളിലൂടെയും നിലവിലുള്ളവയുടെ പുതുക്കലിലൂടെയും പ്രീമിയം വരുമാനം ഗണ്യമായി ഉയര്‍ത്താന്‍ കമ്പനിക്ക് കഴിഞ്ഞു. അതേസമയം ലാഭക്ഷമതയും സാമ്പത്തിക സ്ഥിരതയും നിലനിര്‍ത്തുകയും ചെയ്തു.
2025-26ല്‍ മൊത്തം പ്രീമിയം വരുമാനം 25.1% വര്‍ധിച്ച് ?10,046 കോടിയിലെത്തി. പരിഗണിച്ച വിഭാഗത്തിലെ ഏറ്റവും ഉയര്‍ന്ന പ്രീമിയം വളര്‍ച്ചയാണിത്. കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 12% ഉയര്‍ന്ന് ?46,118 കോടിയായി. അറ്റാദായവും 8.2% വര്‍ധിച്ച് ?127 കോടിയിലെത്തി. വളര്‍ച്ചയുടെ വേഗത്തിനൊപ്പം സാമ്പത്തിക അടിത്തറയും ശക്തമായി നിലനിര്‍ത്താനായതാണ് കനറ എച്ച്എസ്ബിസിയുടെ മികവ്.
Read DhanamOnline in English
Subscribe to Dhanam Magazine