കേരളത്തിന്റെ ആരോഗ്യപെരുമ: ധനം ഹെല്‍ത്ത്കെയര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ധനം ഹെല്‍ത്ത്‌കെയര്‍ എക്‌സലന്‍സ് പുരസ്‌കാര ജേതാക്കള്‍
അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്കെയര്‍ പ്രൊവൈഡേഴ്സ് ഇന്ത്യ  ഡയറക്റ്റര്‍ ജനറലും എന്‍എബിഎച്ച് ബോര്‍ഡ് മെമ്പറുമായ ഡോ. ഗിരിധര്‍ ഗ്യാനി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി സെക്രട്ടറി ഡോ.സച്ചിന്‍ സുരേഷ്, ACME കണ്‍സള്‍ട്ടിംഗ് എംഡി ബി ജി മേനോന്‍, ഐഎംഎ കൊച്ചിന്‍ പ്രസിഡന്റ് ഡോ. അതുല്‍ ജോസഫ് മാനുവല്‍, ധനം പബ്ലിക്കേഷന്‍ ചെയര്‍മാനും ചീഫ് എഡിറ്ററുമായ കുര്യന്‍ ഏബ്രഹാം, എക്സിക്യൂട്ടീവ് എഡിറ്ററും ഡയറക്ടറുമായ മരിയ ഏബ്രഹാം എന്നിവര്‍ക്കൊപ്പം
ധനം ഹെല്‍ത്ത്‌കെയര്‍ എക്‌സലന്‍സ് പുരസ്‌കാര ജേതാക്കള്‍ അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്കെയര്‍ പ്രൊവൈഡേഴ്സ് ഇന്ത്യ ഡയറക്റ്റര്‍ ജനറലും എന്‍എബിഎച്ച് ബോര്‍ഡ് മെമ്പറുമായ ഡോ. ഗിരിധര്‍ ഗ്യാനി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി സെക്രട്ടറി ഡോ.സച്ചിന്‍ സുരേഷ്, ACME കണ്‍സള്‍ട്ടിംഗ് എംഡി ബി ജി മേനോന്‍, ഐഎംഎ കൊച്ചിന്‍ പ്രസിഡന്റ് ഡോ. അതുല്‍ ജോസഫ് മാനുവല്‍, ധനം പബ്ലിക്കേഷന്‍ ചെയര്‍മാനും ചീഫ് എഡിറ്ററുമായ കുര്യന്‍ ഏബ്രഹാം, എക്സിക്യൂട്ടീവ് എഡിറ്ററും ഡയറക്ടറുമായ മരിയ ഏബ്രഹാം എന്നിവര്‍ക്കൊപ്പം
Published on

കേരളത്തിലെ ആരോഗ്യപരിചരണ രംഗത്തെ മികവിനെ ആദരിക്കുന്നതിനായി ധനം ബിസിനസ് മീഡിയ ഏര്‍പ്പെടുത്തിയ ധനം ഹെല്‍ത്ത്കെയര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. അത്യാധുനിക സൗകര്യങ്ങളും കാരുണ്യപൂര്‍ണ്ണമായ സേവനവും മുന്‍നിര്‍ത്തി സംസ്ഥാനത്തെ പ്രമുഖ ആശുപത്രികളെയും ആരോഗ്യ പ്രവര്‍ത്തകരെയുമാണ് ഈ വര്‍ഷം തിരഞ്ഞെടുത്തത്. 100 ബെഡുകളില്‍ താഴെയുള്ളവ, 100 ബെഡുകള്‍ക്ക് മുകളിലുള്ളവ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്കെയര്‍ പ്രൊവൈഡേഴ്സ് ഇന്ത്യ (APHI) ഡയറക്റ്റര്‍ ജനറലും എന്‍എബിഎച്ച് ബോര്‍ഡ് മെമ്പറുമായ ഡോ. ഗിരിധര്‍ ഗ്യാനി അവാര്‍ഡുകള്‍ സമ്മാനിച്ചു.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി സെക്രട്ടറി ഡോ.സച്ചിന്‍ സുരേഷ്, ACME കണ്‍സള്‍ട്ടിംഗ് എംഡി ബി ജി മേനോന്‍, ഐഎംഎ കൊച്ചിന്‍ പ്രസിഡന്റ് ഡോ. അതുല്‍ ജോസഫ് മാനുവല്‍, ധനം പബ്ലിക്കേഷന്‍ ചെയര്‍മാനും ചീഫ് എഡിറ്ററുമായ കുര്യന്‍ ഏബ്രഹാം, എക്സിക്യൂട്ടീവ് എഡിറ്ററും ഡയറക്ടറുമായ മരിയ ഏബ്രഹാം തുടങ്ങിയവരും പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുത്തു.

മികച്ച ആശുപത്രികളും സാരഥികളും

മികച്ച കാര്‍ഡിയോളജി ഹോസ്പിറ്റല്‍ (100 ബെഡുകള്‍ക്ക് മുകളില്‍): ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, തൃശ്ശൂര്‍. ഡയറക്ടര്‍ ഫാ. റെന്നി മുണ്ടെന്‍കുര്യന്‍, ഡോ. ബെന്നി ജോസഫ് നീലങ്കാവല്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

മികച്ച ഓര്‍ത്തോപീഡിക് ഹോസ്പിറ്റല്‍ (100 ബെഡുകള്‍ വരെ): എസ്.പി വെല്‍ ഫോര്‍ട്ട് ഹോസ്പിറ്റല്‍, തിരുവനന്തപുരം. ഡയറക്ടര്‍ ഡോ. ആദിത്യ എസ്, ജനറല്‍ മാനേജര്‍ അനില രവി എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

മികച്ച ഓര്‍ത്തോപീഡിക് ഹോസ്പിറ്റല്‍ (100 ബെഡുകള്‍ക്ക് മുകളില്‍): സെന്റ് തോമസ് ഹോസ്പിറ്റല്‍, ചങ്ങനാശ്ശേരി. ഓപ്പറേഷന്‍സ് ആന്‍ഡ് ഫിനാന്‍സ് അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ജോഷി മുപ്പത്തില്‍ചിറ, ഓര്‍ത്തോപീഡിക്‌സ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു പുതിയിടം എന്നിവര്‍ ചേര്‍ന്ന്‌ പുരസ്‌കാരം സ്വീകരിച്ചു.

മികച്ച ഓങ്കോളജി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ (100 ബെഡുകള്‍ക്ക് മുകളില്‍): ലേക്‌ഷോര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, കൊച്ചി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗൈനക്കോളജിക് ഓങ്കോളജി ആന്‍ഡ് ബ്രെസ്റ്റ് സയന്‍സസ് ഡയറക്ടര്‍ ഡോ. ചിത്രതാര കെ, അസോസിയേറ്റ് കണ്‍സള്‍ട്ടന്റ്‌ ഡോ. ഗോവിന്ദ് ജി എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

മികച്ച മെറ്റേണിറ്റി & ഗൈനക്കോളജി ഹോസ്പിറ്റല്‍ (100 ബെഡുകള്‍ വരെ): കാസര്‍ഗോഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്. ഗൈനക്കോളജി വിഭാഗം എച്ച്.ഒഡിയും മെഡിക്കല്‍ സൂപ്രണ്ടുമായ ഡോ. ഉഷ മേനോന്‍ ആണ് അവാര്‍ഡ് സ്വീകരിച്ചത്.

മികച്ച മെറ്റേണിറ്റി & ഗൈനക്കോളജി ഹോസ്പിറ്റല്‍ (100 ബെഡുകള്‍ക്ക് മുകളില്‍): അപ്പോളോ അഡ്ലക്‌സ് ഹോസ്പിറ്റല്‍, അങ്കമാലി. (പീഡിയാട്രിക്‌സ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സാജു സാമുവല്‍ ജേക്കബ്, ഒബീസ്ട്രിക് ആന്‍ഡ് ഗൈനക്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും എച്ച്.ഒ.ഡിയുമായ ഡോ. എലിസബത്ത് ജേക്കബ്) എന്നിവര്‍ ഏറ്റുവാങ്ങി.

മികച്ച ന്യൂറോളജി ഹോസ്പിറ്റല്‍ (100 ബെഡുകള്‍ വരെ): ആത്രേയ ഹോസ്പിറ്റല്‍, തൃശ്ശൂര്‍. മാനേജിംഗ് ഡയറക്ടര്‍ ഡോ. രാംകുമാര്‍ മേനോന്‍ അവാര്‍ഡ് ഏറ്റു വാങ്ങി.

മികച്ച ന്യൂറോളജി ഹോസ്പിറ്റല്‍ (100 ബെഡുകള്‍ക്ക് മുകളില്‍): എസ്.യു.ടി (SUT) ഹോസ്പിറ്റല്‍, പട്ടം, തിരുവനന്തപുരം. എം.ഡിയും സി.ഇ.ഒയുമായ കേണല്‍ രാജീവ് മന്നാലി, ന്യൂറോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സുശാന്ത് എം.ജെ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് സ്വീകരിച്ചു.

മികച്ച നെഫ്രോളജി & യൂറോളജി ഹോസ്പിറ്റല്‍ (100 ബെഡുകള്‍ വരെ): മലബാര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി സെന്റര്‍, കോഴിക്കോട്. മാനേജിംഗ് ഡയറക്ടര്‍ ഡോ. മിലി മോനി അവാര്‍ഡ് ഏറ്റുവാങ്ങി.

മികച്ച നെഫ്രോളജി & യൂറോളജി ഹോസ്പിറ്റല്‍ (100 ബെഡുകള്‍ക്ക് മുകളില്‍): മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, കൊച്ചി. സീനിയര്‍ കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റ് ഡോ. മാമ്മന്‍ എം. ജോണ്‍, കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റ് ഡാ. മുഹമ്മദ് ഇക്ബാല്‍, കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റ് ഡോ. സച്ചിന്‍ ജോസഫ് എന്നിവര്‍ അവാര്‍ഡ് ഏറ്റു വാങ്ങി.

മികച്ച എമര്‍ജന്‍സി & ക്രിട്ടിക്കല്‍ കെയര്‍ (100 ബെഡുകള്‍ വരെ): നെയ്യാര്‍ മെഡിസിറ്റി, തിരുവനന്തപുരം. മാനേജിംഗ് ഡയറക്ടര്‍ ഡോ. പ്രേം കിരണ്‍, ഫിനാന്‍സ് ഡയറക്ടര്‍ വിഷ്ണു മഹേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം സ്വീകരിച്ചു.

മികച്ച എമര്‍ജന്‍സി & ക്രിട്ടിക്കല്‍ കെയര്‍ (100 ബെഡുകള്‍ക്ക് മുകളില്‍): ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ്, തൃശ്ശൂര്‍. ഡയറക്ടര്‍ ഫാ. റെന്നി മുണ്ടെന്‍കുര്യന്‍, സി.ഇ.ഒ ഡോ. ബെന്നി ജോസഫ് നീലങ്കാവല്‍ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

മികച്ച ഗ്യാസ്ട്രോഎന്‍ട്രോളജി ഹോസ്പിറ്റല്‍ (100 ബെഡുകള്‍ വരെ): മലബാര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി സെന്റര്‍, കോഴിക്കോട്. മാനേജിംഗ് ഡയറക്ടര്‍ ഡോ. മിലി മോനി അവാര്‍ഡ് ഏറ്റുവാങ്ങി.

മികച്ച ഗ്യാസ്ട്രോഎന്‍ട്രോളജി ഹോസ്പിറ്റല്‍ (100 ബെഡുകള്‍ക്ക് മുകളില്‍): മെയ്ത്ര ഹോസ്പിറ്റല്‍, കോഴിക്കോട്. ഗ്യാസ്ട്രോഎന്‍ട്രോളജി വിഭാഗം മേധീവ് ഡോ. മുഹമ്മദ് കെ അവാര്‍ഡ് ഏറ്റുവാങ്ങി.

മികച്ച ഇ.എന്‍.ടി (ENT) ഹോസ്പിറ്റല്‍ (100 ബെഡുകള്‍ വരെ): മലബാര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി സെന്റര്‍, കോഴിക്കോട്. മാനേജിംഗ് ഡയറക്ടര്‍ ഡോ. മിലി മോനി പുരസ്‌കാരം ഏറ്റുവാങ്ങി.

മികച്ച ഒഫ്താല്‍മോളജി ഹോസ്പിറ്റല്‍ (100 ബെഡുകള്‍ വരെ): ചൈതന്യ ഐ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം. ചെയര്‍മാനും മെഡിക്കല്‍ ഡയറക്ടറുമായ ഡോ. ഉണ്ണികൃഷ്ണന്‍ നായര്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എസ്. രാജരത്തിനം എന്നിവര്‍ ഏറ്റുവാങ്ങി.

മികച്ച ഒഫ്താല്‍മോളജി ഹോസ്പിറ്റല്‍ (100 ബെഡുകള്‍ വരെ): അബേറ്റ് ഐ ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ. ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംസുദ്ദീന്‍ അരിക്കുഴിയില്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

മികച്ച ഒഫ്താല്‍മോളജി ഹോസ്പിറ്റല്‍ (100 ബെഡുകള്‍ക്ക് മുകളില്‍): ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, അങ്കമാലി. അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റര്‍ മേരി സെബാസ്റ്റിയന്‍, എച്ച്ആര്‍ വിഭാഗം സീനിയര്‍ മാനേജര്‍ സോജന്‍ കൊഴുവേലില്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് സ്വീകരിച്ചു.

മികച്ച ഡിജിറ്റലൈസേഷന്‍ & ഇന്നൊവേഷന്‍ ഹോസ്പിറ്റല്‍: ലോക മെഡിസിറ്റി, തിരുവനന്തപുരം.മാനേജിംഗ് ഡയറക്ടര്‍ ഡോ. പ്രേം കിരണ്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

മികച്ച ഗ്രീന്‍ & സസ്‌റ്റൈനബിള്‍ ഹോസ്പിറ്റല്‍: മേരി ക്വീന്‍സ് മിഷന്‍ ഹോസ്പിറ്റല്‍, കാഞ്ഞിരപ്പള്ളി. മാനേജര്‍ അജോ വാന്തിയില്‍, പി.ആര്‍.ഒ ഷൈന്‍ മാത്യു എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

മികച്ച ജോലി സാഹചര്യമുള്ള ആശുപത്രി: (Best Hospital to Work In) തിരുവനന്തപുരം നെയ്യാര്‍ മെഡിസിറ്റിയാണ്. മാനേജിംഗ് ഡയറക്ടര്‍ ഡോ. പ്രേം കിരണ്‍, ഫിനാന്‍സ് ഡയറക്ടര്‍ വിഷ്ണു മഹേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

കൊച്ചി ഐ.എം.എ ഹൗസില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com