എച്ച്.എന്‍.എല്‍ കേരളത്തിനു നല്‍കണമെങ്കില്‍ കുടുതല്‍ തുക വേണമെന്ന് കേന്ദ്രം

എച്ച്.എന്‍.എല്‍ കേരളത്തിനു നല്‍കണമെങ്കില്‍ കുടുതല്‍   തുക വേണമെന്ന് കേന്ദ്രം
Published on

വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ഫാക്ടറി (എച്ച്.എന്‍.എല്‍) ഏറ്റെടുക്കാനുള്ള കേരളത്തിന്റെ നീക്കത്തിന് കേന്ദ്ര സര്‍ക്കാര്‍ തടയിട്ടു. സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച ഓഫര്‍ അപര്യാപ്തമാണെന്നാണ് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനു മുമ്പാകെ കേന്ദ്ര ഖന വ്യവസായ മന്ത്രാലയം എടുത്തിരിക്കുന്ന നിലപാട്.

എച്ച്.എന്‍.എല്‍ ഓഹരികള്‍ 25 കോടി രൂപയ്ക്ക് ഏറ്റെടുക്കാനും 430 കോടി രൂപയുടെ ബാദ്ധ്യതകള്‍ തീര്‍ക്കാനും ഒരുക്കമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, കൂടുതല്‍ തുക നല്‍കാന്‍ ഒട്ടേറെ കമ്പനികള്‍ തയ്യാറാണെന്ന് കേന്ദ്ര ഖനവ്യവസായ മന്ത്രാലയം പറയുന്നു.ഇതുസംബന്ധിച്ച വാദം ട്രൈബ്യൂണലില്‍ 25 ന് വീണ്ടും നടക്കും.

കമ്പനിയെ സ്വകാര്യമേഖലയ്ക്ക് വില്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുന്നതിനിടെയാണ് ഏറ്റെടുക്കല്‍ ശ്രമവുമായി കേരളം മുന്നോട്ടെത്തിയത്. മുഖ്യമായും മൂലധന പ്രതിസന്ധി മൂലം ഒരു വര്‍ഷത്തിലേറെയായി എച്ച്.എന്‍.എല്‍ അടഞ്ഞു കിടക്കുകയാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com