ചിട്ടി ഫണ്ട് ഭേദഗതി ബില്‍ 'ചിട്ടി വ്യവസായത്തെ ശക്തമാക്കും'

ചിട്ടി ഫണ്ട് ഭേദഗതി ബില്‍ 'ചിട്ടി വ്യവസായത്തെ ശക്തമാക്കും'
Published on

ചിട്ടി നടത്തിപ്പ് മേഖലയില്‍ മാറ്റങ്ങള്‍ക്ക് വഴി വെയ്ക്കുന്ന ചിട്ടി ഫണ്ട് ഭേദഗതി ബില്‍ കേരളത്തിലെ ചിട്ടി വ്യവസായ രംഗത്തുള്ളവര്‍ക്ക് ഗുണകരമാകുമെന്ന് വിലയിരുത്തല്‍. ''ചിട്ടി വ്യവസായ രംഗത്തുള്ളവരുടെ ദീര്‍ഘകാല ആവശ്യമായിരുന്നു കമ്മിഷന്‍ വര്‍ധന. ചിട്ടി കമ്മിഷന്‍ അഞ്ച് ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനമാക്കിയതോടെ ഈ രംഗത്തുള്ളവര്‍ക്ക് കേന്ദ്രം വലിയ പ്രോത്സാഹനമാണ് നല്‍കിയിരിക്കുന്നത്. ചിട്ടി വ്യവസായ രംഗത്ത് ഏറെ സംരംഭകരെ സൃഷ്ടിക്കാനും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും ഇത് ഉപകരിക്കും,''

കണ്ണൂര്‍ ഇരിട്ടി ആസ്ഥാനമായുള്ള നിരവത്ത് ജൂബിലി ചിറ്റ്‌സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്റരും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ ഡോ. ബിനീസ് ജോസഫ് പറയുന്നു. പുതിയ ഭേദഗതികള്‍ നടപ്പാകുന്നതോടെ ചിട്ടി മേഖലയ്ക്ക് കുറേക്കൂടി വ്യാവസായിക പ്രാധാന്യം കൈവരുമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കമ്മിഷന്‍ വര്‍ധന കേരളത്തിലെ ചിട്ടിക്കമ്പനികള്‍ക്ക് ഏറെ ഗുണകരമാകുമെന്ന അഭിപ്രായം തന്നെയാണ് തൃശൂരിലെ ഷെയര്‍വെല്‍ത്ത് ചിറ്റ്‌സിന്റെ ചെയര്‍മാന്‍ സി ജി സുരേന്ദ്രനും പങ്കുവെയ്ക്കുന്നത്.

ഒരാളുടെയോ നാലില്‍ താഴെ പേരുള്‍പ്പെട്ട അസോസിയേഷന്റെയോ നേതൃത്വത്തില്‍ നടത്തുന്ന ചിട്ടികളുടെ പരമാവധി തുക ഒരു ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷമാക്കി ഉയര്‍ത്തുന്നതാണ് മറ്റൊരു പ്രധാന ഭേദഗതി. നാലിലധികം പങ്കാളികളുള്ള സ്ഥാപനത്തിന്റെ നേതൃത്വത്തിലുള്ള ചിട്ടിയുടെ പരിധി ആറില്‍ നിന്ന് 18 ലക്ഷമാക്കും.

അംഗീകൃത ചിട്ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വരുമാനം വര്‍ധിക്കാന്‍ പുതിയ ഭേദഗതികള്‍ സഹായകമാകും. എന്നാല്‍ ബില്ലിലെ ചില വ്യവസ്ഥകള്‍ ഗ്രാമീണ മേഖലയിലെ അനൗപചാരിക സാമ്പത്തിക ഇടപാടുകള്‍ക്ക് മേല്‍ നിയന്ത്രണം കൊണ്ടുവരാന്‍ ഇടയാക്കുമെന്ന ആശങ്കയുമുണ്ട്. വിവിധ കൂട്ടായ്മകള്‍, നിക്ഷേപ ഇടപാടുകള്‍ എന്നിവയെ ചിട്ടി ഫണ്ട് നിയമത്തിന്റെ പരിധിയിലാക്കുന്ന വ്യവസ്ഥകള്‍ ഭേദഗതിയിലുണ്ട്.

ഗ്രാമീണ മേഖലയിലെ അയല്‍ക്കൂട്ടങ്ങളും സ്വയം സംരംഭ സംഘങ്ങളും നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ ചിട്ടി ഫണ്ടിന്റെ പരിധിയില്‍ വരാന്‍ കാരണമായേക്കും. അത്തരം ഇടപാടുകള്‍ നിയമത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമാക്കിയാല്‍ ഗ്രാമീണ മേഖലയിലെ ഇടപാടുകളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ലോക്‌സഭയിലെ ചര്‍ച്ചയില്‍ പങ്കെടുക്കുവേ എന്‍ കെ പ്രേമചന്ദ്രന്‍ എം പി പങ്കുവെച്ചിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com