കേരളത്തില്‍ പ്രവര്‍ത്തനം വിപുലമാക്കാന്‍ ചോയ്സ് ഗ്രൂപ്പ്

ലിസ്റ്റഡ് കമ്പനിയായ ചോയ്സ് ഇന്റര്‍നാഷണണലിന്റെ ധനകാര്യ സേവന വിഭാഗമായ ചോയ്സ് ഗ്രൂപ്പ് കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നു. 2025ഓടെ 300 ഓഫീസുകളും രണ്ടു ലക്ഷത്തിലേറെ ഉപയോക്താക്കളും എന്ന നിലയിലേക്ക് എത്താനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്ന് ചോയ്സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് സി.ഇ.ഒ അരുണ്‍ പൊഡ്ഡര്‍ പറഞ്ഞു.

നിലവില്‍ കേരളത്തില്‍ 153 ഓഫീസുകളും 76,000ലേറെ ഉപയോക്താക്കളും കമ്പനിക്കുണ്ട്. മുന്‍പ് ജെ.ആര്‍.ജി സെക്യൂരിറ്റീസ് എന്ന ഇന്‍ഡിട്രേഡ് ബ്രോക്കിംഗ് ബിസിനസ് 2018 ല്‍ ഏറ്റെടുത്ത് ഗ്രൂപ്പ് സാന്നിധ്യം വിപുലപ്പെടുത്തിയിരുന്നു.

കേരളത്തില്‍ 29 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ചോയ്സ് ഗ്രൂപ്പ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it