

അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമീപ പഞ്ചായത്തുകളിലെ പുളിയാമ്പിള്ളി, മഠത്തി മൂല, ചൊവ്വര പ്രദേശങ്ങളില്‍ സിയാല്‍ പണികഴിപ്പിക്കുന്ന പാലങ്ങളുടെ നിര്‍മാണം 18 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലങ്ങളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ചെങ്ങമനാട്, ശ്രീമൂലനഗരം, കാഞ്ഞൂര്‍, കാലടി പഞ്ചായത്തുകളിലുള്ളവര്‍ക്കാണ് പാലം കൊണ്ട് പ്രയോജനം ലഭിക്കുക. 40 കോടി രൂപയാണ് നിര്‍മാണ ചെലവ്. വിമാനത്താവളത്തിന്റെ പരിസര പ്രദേശങ്ങളെ വെള്ളപ്പൊക്ക ഭീഷണിയില്‍ നിന്നും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഓപ്പറേഷന്‍ പ്രവാഹിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇരുവശങ്ങളിലും നടപ്പാത, അനുബന്ധ റോഡുകള്‍ എന്നിവയും നിര്‍മിക്കുന്നുണ്ട്. പുളിയാമ്പിള്ളി പാലത്തിന് 200 മീറ്ററും ചൊവ്വര പാലത്തിന് 114 മീറ്ററും മടത്തിമൂല പാലത്തിന് 177 മീറ്ററുമാണ് നീളം. ഓരോ മേഖലയിലെയും ഗതാഗത, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുതകുന്ന രീതിയിലാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
'വിമാനത്താവളത്തിന്റെ വളര്‍ച്ചയുടെ ഗുണഫലം നാട്ടുകാര്‍ക്ക് ലഭിക്കത്തക്കവിധമാണ് സിയാല്‍ അതിന്റെ ഒരോ പദ്ധതിയും ആസൂത്രണം ചെയ്യുന്നത്. സിയാലിന്റെ ലാഭത്തിന്റെ വലിയൊരു പങ്ക്, പരിസര മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും പൊതുജനങ്ങളുടെ ക്ഷേമത്തിനുമാണ് ഉപയോഗിക്കുന്നത്. പാലങ്ങള്‍ നിലവില്‍ വരുന്നതോടെ വര്‍ഷകാലത്തില്‍ ചെങ്ങല്‍തോടിലെ നീരൊഴുക്ക് സുഗമമാക്കുക എന്ന ലക്ഷ്യത്തിന് പുറമെ, ഈ മേഖലയിലുള്ള ആയിരക്കണക്കിന് നാട്ടുകാര്‍ക്ക് മെച്ചപ്പെട്ട ഗതാഗത സൗകര്യമൊരുക്കുക എന്ന ലക്ഷ്യവും സാക്ഷാത്ക്കരിക്കപ്പെടും'. മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. അന്‍വര്‍ സാദത്ത് എം.എല്‍.എ, ബെന്നി ബെഹനാന്‍ എം.പി, റോജി.എം.ജോണ്‍ എം.എല്‍.എ, ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക്, സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ് ഐ.എ.എസ്, എയര്‍പോര്‍ട്ട് ഡയറക്ടര്‍ മനു ജി. കാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിയ രഘു, കാലടി പഞ്ചായത്ത് പ്രസിഡന്റ് ഷൈജന്‍ തോട്ടപ്പിള്ളി, ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് വി. എം ഷംസുദ്ദീന്‍, ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് ജയ മുരളീധരന്‍, വാര്‍ഡ് അംഗങ്ങളായ വി. എസ് വര്‍ഗീസ്, ചന്ദ്രമതി രാജന്‍, അംബിക ബാലകൃഷ്ണന്‍, സിനി ജിജോ, ഷാജന്‍ എബ്രഹാം, നിഷ പൗലോസ്, ടി. വി സുധീഷ് എന്നിവര്‍ പങ്കെടുത്തു.
Read DhanamOnline in English
Subscribe to Dhanam Magazine