ക്ലിഫ്റ്റണ്‍സ് സ്റ്റഡി എബ്രോഡ്: മികച്ച വിദേശ സര്‍വകലാശാലയില്‍ പഠിക്കാം, ജോലി നേടാം

വിദേശത്തെ ലോകോത്തര യൂണിവേഴ്‌സിറ്റികളിലേക്ക് പഠനത്തിനായി പോകാം. കരിയറും കെട്ടിപ്പടുക്കാം. കൂടെയുണ്ട്‌ ക്ലിഫ്റ്റണ്‍സ്
ക്ലിഫ്റ്റണ്‍സ് സ്റ്റഡി എബ്രോഡ്: മികച്ച വിദേശ സര്‍വകലാശാലയില്‍ പഠിക്കാം, ജോലി നേടാം
Published on

വിദേശത്ത് പഠിക്കാനും ജോലി നേടാനും ആഗ്രഹിക്കാത്ത മലയാളികള്‍ കുറവായിരിക്കും. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഈ മോഹങ്ങള്‍ക്ക് ചിറക് നല്‍കുകയാണ് കൊച്ചി ആസ്ഥാനമായുള്ള ക്ലിഫ്റ്റണ്‍സ് സ്റ്റഡി എബ്രോഡ് പ്രൈവറ്റ് ലിമിറ്റഡ്. ബ്രിട്ടീഷ് കൗണ്‍സിലിന്റെയും ക്യുഇഎസി ഓസ്ട്രേലിയയുടെയും സര്‍ട്ടിഫിക്കേഷനോട് കൂടി കഴിഞ്ഞ പത്ത് വര്‍ഷമായി സ്റ്റഡി എബ്രോഡ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനമാണിത്.

കൊച്ചിയിലും ലണ്ടനിലുമാണ് സ്ഥാപ നത്തിന് ഓഫീസുകളുള്ളത്. ലോകത്തെ 500ലേറെ യൂണിവേഴ്സിറ്റികളിലായി രണ്ടായിരത്തിലേറെ കോഴ്സുകളിലേക്ക് പ്രവേശനം സാധ്യമാക്കുന്നുണ്ടെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ പറയുന്നു.

യുകെ, ഓസ്ട്രേലിയ, അയര്‍ലണ്ട്,ജര്‍മനി, ഫ്രാന്‍സ്, ന്യൂസിലന്‍ഡ്, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പല കോഴ്സുകളിലേക്കും പഠനം നടത്താന്‍ ക്ളിഫ്റ്റണ്‍സ് അവസരമൊരുക്കുന്നുണ്ട്. ബിസിനസ്, എന്‍ജിനീയറിങ്, മെഡിസിന്‍, ഐടി തുടങ്ങി വൈവിധ്യമാര്‍ന്ന കോഴ്സുകള്‍ താങ്ങാവുന്ന ഫീസില്‍ പഠിക്കാനാവും. ഇതിനായി അണ്ടര്‍ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ്, പിഎച്ച്ഡി, ഡിപ്ലോമ പ്രോഗ്രാമുകള്‍ ലഭ്യമാണ്. പൂര്‍ണ ഉപഭോക്തൃ സംതൃപ്തിയും വിശ്വാസ്യതയുമാണ് സ്ഥാപനത്തെ വേറിട്ടുനിര്‍ത്തുന്നതെന്ന് മാനേജ്മെന്റ് പറയുന്നു. വിവിധ രാജ്യങ്ങളില്‍ പഠനത്തോടൊപ്പം ആഴ്ചയില്‍ 20 മണിക്കൂര്‍ വരെ പാര്‍ട്ട് ടൈമായി ജോലി നോക്കാനുള്ള അവസരവും ഉണ്ടാകും.

തുടര്‍ന്ന് അതത് രാജ്യങ്ങളില്‍ തന്നെ വര്‍ക്ക് വിസ നേടി തുടരാനും അവസരമുണ്ടാകും. സൗജന്യ കരിയര്‍ കൗണ്‍സലിങ്, സമഗ്രമായ വിദ്യാര്‍ത്ഥി വിസ സേവനങ്ങള്‍, ഐഇഎല്‍ടിഎസ്, ടിഒഇഎഫ്എല്‍, പിടിഇ, ഡ്യുവോലിംഗോ കോച്ചിങ്, വിദ്യാഭ്യാസ വായ്പ ഗൈഡന്‍സ്, സ്‌കോളര്‍ഷിപ്പ് നേടുന്നതിനുള്ള പിന്തുണ, അപേക്ഷകള്‍ തയാറാക്കുന്നതിനും വിദേശത്ത് താമസിക്കുന്നതിനുമുള്ള സഹായം, എയര്‍പോര്‍ട്ട് പിക്ക്അപ്പ് തുടങ്ങിയ സൗകര്യങ്ങളും സ്ഥാപനം ലഭ്യമാക്കുന്നു.

വിദേശപഠന രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കുറഞ്ഞ കാലംകൊണ്ട് തന്നെ വിശ്വാസ്യത നേടിയെടുക്കാന്‍ ക്ലിഫ്റ്റണ്‍സിന് കഴിഞ്ഞിട്ടുണ്ട്. സിനിമ സംവിധായകനും നടനുമായ ബേസില്‍ ജോസഫാണ് ക്ലിഫ്റ്റണ്‍സ് സ്റ്റഡി എബ്രോഡിന്റെ ബ്രാന്‍ഡ് അംബാസിഡര്‍.

നല്‍കുന്ന സേവനങ്ങള്‍

- സൗജന്യ കരിയര്‍ കൗണ്‍സലിങ്ങും കോഴ്സ് തിരഞ്ഞെടുക്കാനുള്ള മാര്‍ഗനിര്‍ദേശവും നല്‍കുന്നു. താല്‍പര്യത്തിനും ബജറ്റിനും അനുസരിച്ചുള്ള കോഴ്സുകള്‍ തിരഞ്ഞെടുക്കാന്‍ ബ്രിട്ടീഷ് കൗണ്‍സില്‍ സര്‍ട്ടിഫൈഡായ വിദഗ്ധര്‍ സഹായിക്കും. വര്‍ക്ക് വിസ എങ്ങനെ എടുക്കാമെന്നും പാര്‍ട്ട് ടൈം ജോലി അവസരങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ നല്‍കുന്നു.

- 99 ശതമാനം വിസ വിജയനിരക്ക് സ്ഥാപനത്തിനുണ്ട്. അവക്ക് ആവശ്യമായ എല്ലാ രേഖകളും തയാറാക്കാന്‍ സഹായിക്കുകയും മോക്ക് വിസ ഇന്റര്‍വ്യൂ സംഘടിപ്പിക്കുകയും ഇന്റര്‍വ്യൂവിനായി കോച്ചിങ് നടത്തുകയും ചെയ്യുന്നു.

- മികച്ച പലിശ നിരക്കില്‍ എളുപ്പത്തില്‍ തിരിച്ചടക്കാവുന്ന വിധത്തിലുള്ള വിദ്യാഭ്യാസ വായ്പ ലഭ്യമാക്കാന്‍ മാര്‍ഗനിര്‍ദേശം നല്‍കുന്നു.

- കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പ്, ഗ്രേറ്റ് സ്‌കോളര്‍ഷിപ്പ്, ഡിഎഎഡി സ്‌കോളര്‍ഷിപ്പ്, ഓസ്ട്രേലിയ അവാര്‍ഡ്സ്, യൂണിവേഴ്സിറ്റി സ്പെസിഫിക് മെറിറ്റ് സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങി അര്‍ഹമായ സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാക്കാന്‍ സഹായിക്കുന്നു.

- വിദേശങ്ങളിലെ താമസം, യാത്ര, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ബാങ്കിങ് സൗകര്യങ്ങള്‍ തുടങ്ങിയ കാര്യ ങ്ങളില്‍ എപ്പോഴും സഹായിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com