ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025 ലോഗോ പ്രകാശനം ചെയ്‌ത് മുഖ്യമന്ത്രി, സമ്മേളനം ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ

വ്യവസായ മേഖലയുടെ സുസ്ഥിര വളർച്ചയ്ക്കായുള്ള കേരളത്തിൻ്റെ കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്-2015 ൻ്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്‌തു. ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സംബന്ധിച്ചു.
വ്യവസായ രംഗത്തെ കേരളത്തിൻ്റെ നൂതന കാഴ്‌ചപ്പാടിൻ്റെ പ്രതീകമായ ലോഗോ സംസ്ഥാനത്തിന്റെ വ്യാവസായിക, സാമ്പത്തിക വികസനത്തിൻ്റെ അടുത്ത ഘട്ടത്തിലേക്കുള്ള ആവേശകരമായ യാത്രയെ സൂചിപ്പിക്കുന്നു. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എസ്‌.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ എസ്. ഹരികിഷോർ, വ്യവസായ വാണിജ്യ ഡയറക്ടർ കെ. ഗോപാലകൃഷ്‌ണൻ, കെ.എസ്.ഐ.ഡി.സി എക്‌സിക്യൂട്ടിവ് ഡയറക്ടർ ആർ. ഹരികൃഷ്‌ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ഉച്ചകോടി 2025 ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചി ലുലു ഗ്രാൻഡ് ഹയാത്ത് ബോൾഗാട്ടി ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിലാണ് നടക്കുന്നത്.
ആഗോള നിക്ഷേപകരെയും വ്യവസായ പ്രമുഖരെയും നയരൂപീകരണ വിദഗ്‌ധരെയും ഒരു പ്ലാറ്റ്ഫോമില്‍ കൊണ്ടുവരുന്നതായിരിക്കും സമ്മേളനം. 'ഉത്തരവാദിത്ത നിക്ഷേപം, ഉത്തരവാദിത്ത വ്യവസായം' എന്ന പ്രമേയത്തിൽ നടക്കുന്ന ഉച്ചകോടി മികച്ച നിക്ഷേപസൗഹ്യദ സംസ്ഥാനമെന്ന കേരളത്തിന്റെ സ്ഥാനം ദൃഢമാക്കും.
Related Articles
Next Story
Videos
Share it