കൊവിഡാനന്തര പ്രതിരോധ ശേഷി കൂട്ടാൻ കടൽപ്പായൽ ഉത്പന്നം

കടല്‍പായലില്‍ നിന്നും പ്രകൃതിദത്ത ഉത്പന്നവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ). 'കടല്‍മീന്‍ ഇമ്യുണോആല്‍ഗിന്‍ എക്സട്രാക്റ്റ്' എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന പുതിയ ഉത്പന്നം കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളുള്ളവരില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. സാര്‍സ് കോവി-2 ഡെല്‍റ്റ വകഭേദങ്ങളെ പ്രതിരോധിക്കാനുള്ള ആന്റി വൈറല്‍ ഗുണങ്ങളുമുണ്ട് ഈ ഉത്പന്നത്തിന്. കടല്‍പായലുകളില്‍ അടങ്ങിയിരിക്കുന്ന ബയോആക്ടീവ് സംയുക്തങ്ങള്‍ ഉപയോഗിച്ചാണ് ഉത്പന്നം നിര്‍മിച്ചിരിക്കുന്നത്.

കടല്‍പായലില്‍ നിന്ന് പത്ത് ഉത്പന്നങ്ങള്‍

സി.എം.എഫ്.ആര്‍.ഐ വികസിപ്പിക്കുന്ന പത്താമത്തെ ന്യൂട്രാസ്യൂട്ടിക്കല്‍ ഉത്പന്നമാണിത്. ഭക്ഷ്യപൂരകങ്ങളായി ഉപയോഗിക്കുന്നവയാണ് ന്യൂട്രാസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍. നേരത്തെ, പ്രമേഹം, സന്ധിവേദന, അമിതവണ്ണം, രക്തസമര്‍ദം, തൈറോയിഡ്, ഫാറ്റിലിവര്‍ എന്നീ രോഗങ്ങളെ ചെറുക്കുന്നതിന് സി.എം.എഫ്.ആര്‍.ഐ കടല്‍പായലില്‍ നിന്നും ഉത്പന്നങ്ങള്‍ വികസിപ്പിച്ചിരുന്നു.

പുതിയ ഉത്പന്നം വ്യാവസായികമായി നിര്‍മിക്കുന്നതിന്, മരുന്ന് നിര്‍മാണരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാങ്കേതികവിദ്യ കൈമാറുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണ്.

Related Articles

Next Story

Videos

Share it