കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഒ.എഫ്.എസിന് മികച്ച പ്രതികരണം, ചെറുകിട നിക്ഷേപകര്‍ക്കായുള്ള വില്‍പ്പന തുടങ്ങി, ഓഹരിക്ക് ഇന്നും ഇടിവ്

അധികമായി 2.5 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനുള്ള ഗ്രീന്‍ ഷൂ ഓപ്ഷന്‍ പ്രയോജനപ്പെടുത്തുന്നു
Cochin Shipyard
Image : Cochin Shipyard Twitter and Canva
Published on

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഫര്‍ ഫോര്‍ സെയില്‍ (OFS) വഴിയുള്ള ഓഹരി വില്‍പ്പനയ്ക്ക് മികച്ച പ്രതികരണം. സ്ഥാപന നിക്ഷേപകരില്‍ നിന്ന് 1,900 കോടി രൂപയുടെ ഓഹരികള്‍ക്ക് അപേക്ഷ ലഭിച്ചു. 59.19 ലക്ഷം ഓഹരികളാണ് സ്ഥാപന നിക്ഷേപകര്‍ക്കായി നീക്കി വച്ചത്. എന്നാല്‍ 1.28 കോടി ഓഹരികള്‍ക്കാണ് അപേക്ഷ ലഭിച്ചത്. 1,550.13 രൂപ നിരക്കിലായിരുന്നു ഓഹരി വില്‍പ്പന.

രണ്ട് ദിവസമായി നടക്കുന്ന എഫ്.എസില്‍ 2.5 ശതമാനം ഓഹരികള്‍ അതായത് 65.77 ലക്ഷം ഓഹരികള്‍ വിറ്റഴിക്കാനായിരുന്നു ഉദ്ദേശിച്ചത്. ആവശ്യക്കാര്‍ കൂടിയാല്‍ അധികമായി 2.5 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനുള്ള ഗ്രീന്‍ ഷൂ ഓപ്ഷന്‍ പ്രയോജനപ്പെടുത്താനും ആയിരുന്നു തീരുമാനം. ഒ.എഫ്.എസ് ഓവര്‍ സബ്‌സ്‌ക്ര്‌ബൈഡ് ആയ സ്ഥിതിക്ക് ഗ്രീന്‍ ഷൂ ഓപ്ഷൻ പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചതായി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഇന്നലെ വൈകിട്ട് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

നിലവിലെ വില പ്രകാരം 1,980 കോടി രൂപ സമാഹരിക്കാന്‍ സര്‍ക്കാരിന് സാധിക്കും. സർക്കാരിന് 72.86 ശതമാനം ഓഹരികളാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ ഉള്ളത്.

മൊത്തം 13,154,040 ഓഹരികളാണ് വിറ്റഴിക്കുന്നത്. ഇതില്‍ 10 ശതമാനം, അതായത് 1,315,404 ഓഹരികള്‍ ചെറുകിട നിക്ഷേപകര്‍ക്കായി നീക്കിവച്ചിട്ടുണ്ട്. ഇതുകൂടാതെ ജീവനക്കാര്‍ക്കായി 25,000 ഇക്വിറ്റി ഓഹരികളും ഇന്ന് വില്‍പ്പന നടത്തും.

ഓഹരി ഇടിവിൽ 

ഇന്നലെ വില്‍പ്പന തുടങ്ങിയ ശേഷം കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി വില 4.99 ശതമാനം വരെ ഇടിഞ്ഞിരുന്നു. 1,588.50 രൂപയിലായിരുന്നു ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് രാവിലെ ഓഹരി വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ ഒന്നര ശതമാനത്തിലധികം വില ഇടിഞ്ഞു. 1,567.80 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com