

കേന്ദ്ര പൊതുമേഖല കപ്പല്‍ നിര്‍മാണ, അറ്റകുറ്റപ്പണിശാലയായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് (Cochin Shipyard Ltd) 2025-26 സാമ്പത്തിക വര്‍ഷത്തെ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 107.5 കോടി രൂപയുടെ ലാഭം. മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 189 കോടി രൂപയില്‍ നിന്ന് ലാഭം 43 ശതമാനം ഇടിവ് രേഖപ്പെടുത്തി. പ്രവര്‍ത്തന വരുമാനം 1,143.19 രൂപയില്‍ നിന്ന് 2.2 ശതമാനം കുറഞ്ഞ് 1,118.58 കോടി രൂപയിലെത്തിയതായും കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ചെലവുകളിലും പ്രൊവിഷനുകളിലും ഉണ്ടായ കുത്തനെയുള്ള കുതിച്ചുചാട്ടമാണ് കഴിഞ്ഞ പാദത്തിലെ പ്രകടനത്തെ ബാധിച്ചത്. കഴിഞ്ഞ പാദത്തില്‍ ചെലവുകള്‍ 980 കോടി രൂപയില്‍ നിന്ന് 1,097 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ പാദത്തിലെ പ്രൊവിഷനുകള്‍ നാലിരട്ടിയായി വര്‍ധിച്ച് 21 കോടിയായി. സബ് കോണ്‍ട്രാക്റ്റിംഗ് ചെലവുകള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50 ശതമാനം വര്‍ധിച്ച് 207 കോടിയായി, എന്നാല്‍ ജൂണ്‍ പാദത്തെ അപേക്ഷിച്ച് 13 ശതമാനം കുറഞ്ഞിട്ടുണ്ട്.
നികുതി, പലിശ തുടങ്ങിയ ബാധ്യതകള്‍ക്ക് മുന്‍പുള്ള ലാഭം (EBITDA) 196 കോടി രൂപയില്‍ നിന്ന് 71 ശതമാനം ഇടിഞ്ഞ് 56 കോടി രൂപയിലെത്തി. ലാഭ മാര്‍ജിന്‍ മുന്‍ വര്‍ഷത്തെ 17.87 ശതമാനത്തില്‍ നിന്ന് 5.9 ശതമാനവുമായി.
നടപ്പു വര്‍ഷത്തെ ഇടക്കാല ലാഭവിഹിതമായി (interim dividend) ഓഹരി ഒന്നിന് നാല് രൂപ വീതം പ്രഖ്യാപിച്ചിട്ടുണ്ട്. ഇടക്കാല ലാഭവിഹിതത്തിന് അര്‍ഹരായ ഓഹരിയുടമകളെ തീരുമാനിക്കാനുള്ള റെക്കോഡ് തീയതി നവംബര്‍ 18നാണ്. ഡിസംബര്‍ 11ന് ഇടക്കാല ലാഭവിഹിതം ഓഹരിയുടമകള്‍ക്ക് നല്‍കും.
ഇന്നലെ ഓഹരി വിപണി വ്യാപാരം അവസാനിച്ച ശേഷമാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് പാദഫലങ്ങള്‍ പുറത്തുവിട്ടത്. ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയ ശേഷം ഓഹരി എട്ട് ശതമാനം ഇടിവ് രേഖപ്പെടുത്തി. നിലവില്‍ 3.40 ഇടിഞ്ഞ് 1,731 രൂപയിലാണ് വ്യാപാരം നടത്തുന്നത്. ഈ വര്‍ഷം ഇതുവരെ 10 ശതമാനം നേട്ടമാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തെ നേട്ടം 31 ശതമാനവും. സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ച് ഏകദേശം 20,000 കോടി രൂപയുടെ ഓര്‍ഡറുകളാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ കൈവശമുള്ളത്.
Read DhanamOnline in English
Subscribe to Dhanam Magazine