

കേരളത്തിലെ പ്രമുഖ പേഴ്‌സണൽ കെയർ ബ്രാൻഡുകളിലൊന്നായ കുട്ടികൂറ (Cutie Cura) പുതിയ ബ്രാൻഡ് അംബാസിഡറായി പ്രശസ്ത സിനിമാ താരം പ്രിയ പ്രകാശ് വാര്യറെ പ്രഖ്യാപിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ കുട്ടികൂറയുടെ രജത ജൂബിലി ആഘോഷങ്ങൾക്കൊപ്പം റീബ്രാൻഡിംഗിന്റെയും പുതിയ ബ്രാൻഡ് ഫിലിമിന്റെയും ഔദ്യോഗിക അവതരണവും നിർവഹിച്ചു.
ബ്രാൻഡിന്റെ പുതിയ ക്യാമ്പെയ്‌നിന്റെ ഭാഗമായുള്ള ടിവിസി പ്രീമിയറും ചടങ്ങിൽ നടന്നു. ഗോപി സുന്ദർ സംഗീതം പകർന്ന്, പ്രശസ്ത സംവിധായകൻ വി.കെ. പ്രകാശ് (വികെപി) ആണ് ഈ ബ്രാൻഡ് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്. ദിവസം മുഴുവൻ നൽകുന്ന ഫ്രഷ്‌നസും അതിലൂടെ ലഭിക്കുന്ന ആത്മവിശ്വാസവുമാണ് ക്യാമ്പെയ്‌നിലൂടെ മുന്നോട്ടുവെക്കുന്നത്.
ആധുനിക ഉപഭോക്താക്കളുടെ ജീവിതശൈലിക്ക് അനുയോജ്യമായ മാറ്റങ്ങളോടെയാണ് കുട്ടികൂറ ഉൽപന്ന നിര പുതുക്കിയിരിക്കുന്നത്. എട്ട് മണിക്കൂർ വരെ സുഗന്ധവും ഫ്രഷ്‌നസും നൽകുന്ന 'ഫ്രാഗ്രൻസ് ഇൻക്യാപ്സുലേഷൻ ടെക്നോളജി' (Fragrance Encapsulation Technology) അധിഷ്ഠിതമായ പുതിയ ടാൽകം പൗഡറുകളും വിപണിയിലെത്തിച്ചിട്ടുണ്ട്.
ചോലയിൽ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ പ്രദീപ് ചോലയിൽ, സിഇഒ അനുപം കതേരിയ, മാർക്കറ്റിങ് വൈസ് പ്രസിഡൻ്റ് രൂപ മുരുദ്കർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങൾ കണ്ടറിഞ്ഞ് ബ്രാൻഡിനെ സമകാലികമായി നിലനിർത്തുന്നതിന്റെ ഭാഗമായാണ് ഈ പരിഷ്കാരങ്ങളെന്ന് ചോലയിൽ പ്രൈവറ്റ് ലിമിറ്റഡ് സിഇഒ അനുപം കതേരിയ വ്യക്തമാക്കുന്നു. ഇന്നത്തെ സചേതനമായ ജീവിതശൈലി നയിക്കുന്ന സ്ത്രീകൾക്ക് ഒപ്പം നിൽക്കുന്ന ഫ്രഷ്‌നസും ആത്മവിശ്വാസവും നൽകാനാണ് ബ്രാൻഡ് ലക്ഷ്യമിടുന്നതെന്നും, കുട്ടികൂറയുടെ ആധുനിക കാഴ്ചപ്പാടുകളെ പ്രതിഫലിപ്പിക്കാൻ പ്രിയ വാര്യർക്ക് സാധിക്കുമെന്നും മാർക്കറ്റിങ് വൈസ് പ്രസിഡൻ്റ് രൂപ മുരുദ്കർ പറഞ്ഞു.
1865-ൽ യുകെയില്‍ തുടക്കമിട്ട കുട്ടികൂറയ്ക്ക് 160 വർഷത്തിലേറെ നീണ്ട പൈതൃകമുണ്ട്. 2001-ലാണ് മുല്ലർ & ഫിപ്സ് (Muller & Phipps) കമ്പനിയിൽ നിന്ന് ചോലയിൽ ഗ്രൂപ്പ് കുട്ടികൂറയെ സ്വന്തമാക്കുന്നത്. തുടർന്ന് കേരളത്തിലെ പേഴ്‌സണൽ കെയർ വിപണിയിൽ പ്രമുഖ സ്ഥാനത്തേക്ക് ബ്രാൻഡിനെ വളർത്തിയെടുക്കാൻ കമ്പനിക്കായി. നിലവിൽ ടാൽകം പൗഡറുകൾക്ക് പുറമെ സോപ്പുകൾ, ബോഡി വാഷ്, റോൾ-ഓൺ, ഹാൻഡ് വാഷ് തുടങ്ങിയ മേഖലകളിലും കുട്ടികൂറ സജീവമാണ്. മെഡിമിക്സ്, കൃഷ്ണ തുളസി തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ നിർമാതാക്കളാണ് ചോലയിൽ പ്രൈവറ്റ് ലിമിറ്റഡ്.
Read DhanamOnline in English
Subscribe to Dhanam Magazine