ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ്, ഫിനാന്‍സ് സംഗമത്തിന് ഇനി മണിക്കൂറുകള്‍ മാത്രം, സെബി ചെയര്‍മാന്‍ അടക്കമുള്ള പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയം

ഇക്വിറസ് - ധനം കേരള മണി റിപ്പോര്‍ട്ട്' പ്രകാശനവും ധനം ബിഎഫ്എസ്‌ഐ അവാര്‍ഡ് നിശയും സമ്മിറ്റിന് മിഴിവേകും
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ്, ഫിനാന്‍സ് സംഗമത്തിന് ഇനി മണിക്കൂറുകള്‍ മാത്രം,  സെബി ചെയര്‍മാന്‍ അടക്കമുള്ള പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയം
Published on: 

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ്, ഫിനാന്‍സ് സംഗമത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. 'ദ ന്യൂ ഫിനാന്‍ഷ്യല്‍ ലാന്‍ഡ്സ്‌കേപ്പ്: ട്രെന്‍ഡ്സ്, ടെക്നോളജി & ട്രാന്‍സ്ഫോര്‍മേഷന്‍' എന്ന പ്രമേയത്തില്‍ ധനം ബിസിനസ് മീഡിയ ഒരുക്കുന്ന 'ധനം ബിഎഫ്എസ്ഐ സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2026' നാളെ 9.30 മുതല്‍ കൊച്ചി ലെ മെറിഡിയനിനിലാണ് നടക്കുക. സെബി ചെയര്‍മാന്‍ തുഹിന്‍ കാന്ത പാണ്ഡെ സമ്മിറ്റ് ഉദ്ഘാടനം ചെയ്യും.

വായ്പാ വിതരണത്തിലെ പുതിയ മാതൃകകള്‍, ഡിജിറ്റല്‍-എഐ സാങ്കേതിക മാറ്റങ്ങള്‍, കേരളത്തിലെ ധനകാര്യ സ്ഥാപനങ്ങളുടെ ഭാവി തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങളെ കുറിച്ച് ആഴത്തില്‍ അറിവു പകര്‍ന്നു നല്‍കുന്ന, വേറിട്ട ആശയങ്ങള്‍ കൊണ്ട് സമ്പന്നമായ ഒരു വേദിയാണ് പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത്.

ഫയര്‍സൈഡ് ചാറ്റ്‌, പ്രത്യേക പ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അസോസിയേറ്റ് ഡയറക്ടര്‍ ഡോ. രഞ്ജിത്ത് ആര്‍. ജി. നയിക്കുന്ന ഫയര്‍സൈഡ് ചാറ്റില്‍ എഡല്‍വെയ്സ് മ്യൂച്വല്‍ ഫണ്ട് എംഡിയും സിഇഒയുമായ രാധിക ഗുപ്ത പങ്കെടുക്കും. 'സീറോ ടച്ച്, ഫുള്‍ അക്കൗണ്ടബിലിറ്റി' എന്ന വിഷയത്തില്‍ ബിസിനസ് നെക്സ്റ്റ് എപിഎസി & എംഇഎ ഹെഡ് ഹിതേഷ് സഹിജ്വാല പ്രത്യേക പ്രഭാഷണം നടത്തും. 'ദ ഫ്യൂച്ചര്‍ ഓഫ് കസ്റ്റമര്‍ എക്സ്പീരിയന്‍സ് വിത്ത് എഐ' എന്ന വിഷയത്തില്‍ ഓവര്‍സീ വെല്‍ത്ത് സ്ഥാപകനും സിഇഒയുമായ സഖില്‍ സുരേഷ് സംസാരിക്കും.

ടയര്‍-2 നഗരങ്ങളിലെ വളരുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ബിഎഫ്എസ്ഐ മേഖലയുടെ വികസനത്തില്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് ലുലു ഐടി പാര്‍ക്ക്സ് ഡയറക്ടറും സിഒഒയുമായ അബ്ദുള്‍ റഹ്‌മാന്‍ പ്രത്യേക പ്രഭാഷണം നടത്തും. കൊളിഗോ സ്ഥാപകനും സിഇഒയുമായ നവല്‍ ഡിറ്റോയുടെ പ്രത്യേക പ്രഭാഷണവുമുണ്ട്. ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് മാര്‍ക്കറ്റിംഗ്, ബിഎഫ്എസ്ഐ സാങ്കേതികവിദ്യ, കേരളത്തിലെ ധനകാര്യ സ്ഥാപനങ്ങളുടെ ഭാവി, എന്‍ബിഎഫ്സി വായ്പാ മുന്നേറ്റം എന്നിവയെ ആസ്പദമാക്കിയുള്ള പാനല്‍ ചര്‍ച്ചകളും സമ്മിറ്റിന്റെ ഭാഗമായി അരങ്ങേറും. വ്യത്യസ്ത മേഖലകളിലെ വിദഗ്ധരാണ് പാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുക.

അവാര്‍ഡ് നിശയും കേരള മണി റിപ്പോര്‍ട്ടും

വൈകിട്ട് നടക്കുന്ന അവാര്‍ഡ് നിശയില്‍ ബാങ്ക് ഓഫ് ഇന്ത്യ നോണ്‍-എക്സിക്യൂട്ടീവ് ചെയര്‍മാനും എല്‍ഐസി മുന്‍ ചെയര്‍മാനുമായ എം. ആര്‍. കുമാര്‍ മുഖ്യാതിഥിയാകും. സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് (കേരള) രക്ഷാധികാരിയും സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഏബ്രഹാം തര്യന്‍ സ്വാഗത പ്രസംഗവും സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ മഹേഷ് മുരളീധര്‍ പൈ പ്രത്യേക പ്രഭാഷണവും നടത്തും. ചടങ്ങില്‍ 'ഇക്വിറസ് - ധനം കേരള മണി റിപ്പോര്‍ട്ട്' പ്രകാശനം ചെയ്യും.

ചടങ്ങില്‍ ധനം ബിഎഫ്എസ്‌ഐ അവാര്‍ഡുകളും സമ്മാനിക്കും. മണപ്പുറം ഫിനാന്‍സ് സിഎംഡി വി. പി. നന്ദകുമാറിനാണ് ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്. ധനം ബിഎഫ്എസ്‌ഐ സമ്മിറ്റിന്റെ ഒമ്പതാം വര്‍ഷത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഒമ്പത് സ്ഥാപനങ്ങള്‍ക്കും പുരസ്‌കാരം നല്‍കുന്നുണ്ട്. അവാര്‍ഡ് നിര്‍ണയ പ്രക്രിയയെക്കുറിച്ച് ധനം ബിഎഫ്എസ്ഐ അഡൈ്വസറി കമ്മിറ്റി അംഗവും കെ. വെങ്കിടാചലം അയ്യര്‍ & കമ്പനി സീനിയര്‍ പാര്‍ട്ണറുമായ എ. ഗോപാലകൃഷ്ണന്‍ സംസാരിക്കും.

പിന്തുണയുമായി പ്രമുഖ ബ്രാന്‍ഡുകള്‍

ബിസിനസ് നെക്സ്റ്റ്, റിച്ച്മാക്സ് ഫിന്‍വെസ്റ്റ്, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്, കെഎല്‍എം അക്സിവ ഫിന്‍വെസ്റ്റ്, എല്‍ഐസി എന്നിവയാണ് സമ്മിറ്റിന്റെ ഗോള്‍ഡ് പാര്‍ട്‌ണേഴ്‌സ്. കൊളിഗോ ബാങ്കിംഗ് സൊല്യൂഷന്‍ പാര്‍ട്ണറായെത്തുമ്പോള്‍ ഓവര്‍സീ എന്‍ആര്‍ഐ വെല്‍ത്ത് പാര്‍ട്ണറാണ്. സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക്, ജെഎംജെ ഫിന്‍ടെക്, ഇക്വിറ്റി ഇന്റലിജന്‍സ്, ഇന്‍ഡെല്‍ മണി, ഹൈലൈറ്റ്, യുജിഎസ് ഗോള്‍ഡ് ലോണ്‍, സുപ്രാ പസഫിക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയാണ് സില്‍വര്‍ പാര്‍ട്‌ണേഴ്‌സ്‌.

ഡിസെന്‍ട്രോ, ലുലു ഐടി പാര്‍ക്ക്സ്, എല്ലിസ്റ്റോ എനര്‍ജീസ്, ബാഷ്, സോളസ്, ആബാസോഫ്റ്റ്, കോണ്‍ഫറന്‍സ് പ്രൈം, കൊച്ചി ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍, ബാങ്ക്എന്‍ബിഎഫ്സി.കോം എന്നിവയും വിവിധ വിഭാഗങ്ങളില്‍ സമ്മിറ്റിന് പിന്തുണയേകുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```