ധനം ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ് ജ്യോതി ലാബോറട്ടറീസ് സിഎംഡി എം. പി. രാമചന്ദ്രന്
ധനം ബിസിനസ്സ്മാൻ ഓഫ് ദി ഇയര്‍ 2017 അവാര്‍ഡ് വികെസി ഗ്രൂപ്പ് എംഡി വി. നൗഷാദിന്
പന്ത്രണ്ടണ്ടാമത് ധനം ബിസിനസ്സ്മാൻ സമ്മിറ്റും അവാര്‍ഡ് നിശയും 2018 ജൂലൈ 26ന് ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍
വ്യവസായമന്ത്രി എ. സി. മൊയ്തീന്‍ മുഖ്യാതിഥി
ധനം ബിസിനസ്സ്മാൻ ഓഫ് ദി ഇയര്‍ 2017 പുരസ്‌കാരത്തിന് വികെസി ഗ്രൂപ്പ് എംഡി വി. നൗഷാദ് തെരഞ്ഞെടുക്കപ്പെട്ടു.
ധനം സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ് ജ്യോതി ലാബോറട്ടറീസ് സിഎംഡി എം. പി. രാമചന്ദ്രനും സമ്മാനിക്കും. കൊച്ചി മെട്രോ റെയില്‍ മാനേജിംഗ് ഡയറക്ടര്‍ എ. പി. എം. മുഹമ്മദ് ഹനീഷാണ് ധനം ബിസിനസ് പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍. യുഎഇ എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് പ്രമോദ് മങ്ങാട്ട് എന്‍ആര്‍ഐ പ്രൊഫഷനല്‍ ഓഫ് ദി ഇയര്‍ 2017 അവാര്‍ഡിനും അര്‍ഹനായി.
ധനം എസ്എംഇ സംരഭകനുള്ള അവാര്‍ഡ് 2017ന് സ്റ്റാര്‍ പൈപ്പ്‌സ് ആന്‍ഡ് ഫിറ്റിംഗ്‌സ് എംഡി ബോബി പോളും ധനം വനിതാ സംരംഭക 2017 പുരസ്‌കാരത്തിന് സുമിക്‌സ് കിഡ്‌സ് വെയര്‍ എംഡി ഡോ. കെ. പി. ബീനയും തെരഞ്ഞെടുക്കപ്പെട്ടു.
അവാര്‍ഡുകള്‍ 2018 ജൂലൈ 26ന് ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍
നടക്കുന്ന പന്ത്രണ്ടണ്ടാമത് ധനം ബിസിനസ്സ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ വെച്ച് സമ്മാനിക്കും. ചടങ്ങില്‍ സംസ്ഥാന വ്യവസായമന്ത്രി എ. സി. മൊയ്തീന്‍ മുഖ്യാതിഥിയാകും. 'How to reinvent your business for the changing times' എന്ന വിഷയത്തെ അധികരിച്ച് പ്രമുഖ ഗ്രന്ഥകാരനും പ്രഭാഷകനും ബിസിനസ് സ്ട്രാറ്റജിസ്റ്റുമായ പോള്‍ റോബിന്‍സണ്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കും.
ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് വേണുഗോപാല്‍ സി. ഗോവിന്ദ് ചെയര്‍മാനും ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എംഡി സി. ജെ. ജോര്‍ജ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ എംഡിയും സിഇഒയുമായ ഡോ. വി. എ. ജോസഫ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം. കെ. ദാസ്, ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്.
ദേശീയതലത്തില്‍ത്തന്നെ ഏറെ പ്രമുഖനായ വ്യവസായിയാണ് മലയാളികള്‍ക്ക് എന്നും പ്രചോദനമായ എം. പി. രാമചന്ദ്രന്‍. ഒരു ഉല്‍പ്പന്നത്തില്‍ നിന്ന് കാലക്രമേണ ഒട്ടേറെ മുന്‍നിര ബ്രാന്‍ഡുകളുള്ള രാജ്യത്തെ ഏറ്റവു വലിയ എഫ്എംസിജി കമ്പനികളിലൊന്നാക്കി ജ്യോതി ലാബോറട്ടറീസിനെ അദ്ദേഹം വളര്‍ത്തി. ഇക്കാലത്തിനിടെ പോസിറ്റീവ് കാഴ്ചപ്പാട്, ലളിതജീവിതം, മികച്ച ബിസിനസ് നീക്കങ്ങള്‍, ഉയര്‍ന്ന മൂല്യങ്ങള്‍ എന്നിവയുടെ പ്രതീകമാകാനും അദ്ദേഹത്തിനു സാധിച്ചു. ബിസിനസിന്റെ വളര്‍ച്ചയോടൊപ്പം നിശബ്ദമായ സാമൂഹ്യസേവനത്തിലും അദ്ദേഹം നിര്‍ണായക സംഭാവനകള്‍ നല്‍കി വരുന്നു. ആഗോള ബ്രാന്‍ഡുകളുമായി മത്സരിച്ച് ജ്യോതി ലാബോറട്ടറീസിലൂടെ അദ്ദേഹം കൈവരിച്ചത് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ തന്നെ വിജയമാണെന്ന് ധനം പബ്ലിക്കേഷന്‍സ് ചീഫ് എഡിറ്ററും എംഡിയുമായ കുര്യന്‍ ഏബ്രഹാം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ''മലയാളിയെ പോസിറ്റീവായി മാറ്റുന്നതില്‍ മുഖ്യപങ്കുവഹിക്കുന്ന ആളാണ് രാമചന്ദ്രന്‍,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ കമ്പനിയുടെ തന്ത്രപരമായ വികസനത്തിന് പുതിയ മാനങ്ങള്‍ പകര്‍ന്നതിനും പാദരക്ഷാ വ്യവസായത്തിന് നല്‍കി വരുന്ന മികച്ച സംഭാവനകള്‍ കണക്കിലെടുത്തുമാണ് ധനം ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ 2017 അവാര്‍ഡിന് വി. നൗഷാദ് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടണ്ടാം തലമുറ ബിസിനസുകാരനായ നൗഷാദ് കടുത്ത മത്സരം നിലനില്‍ക്കുന്ന മേഖലയിലെ തന്റെ കുടുംബബിസിനസിന്റെ വളര്‍ച്ച ദ്രുതഗതിയിലാക്കിയെന്ന് ജൂറി നിരീക്ഷിച്ചു. ശക്തമായ ഒരു റീടെയില്‍ ശൃംഖല ഉണ്ടണ്ടാക്കിയതിനൊപ്പം കേരളത്തിന് ഒരു ആഗോള ബ്രാന്‍ഡുണ്ടണ്ടാക്കാമെന്ന് അദ്ദേഹം തെളിയിച്ചുവെന്നും കുര്യന്‍ ഏബ്രഹാം ചൂണ്ടണ്ടിക്കാട്ടി.
വിവിധ ഉത്തരവാദിത്തങ്ങള്‍ കൃതഹസ്തതയോടെ നിര്‍വഹിക്കുന്നതിലെ മികവ് കണക്കിലെടുത്താണ് എപിഎം മുഹമ്മദ് ഹനീഷിനെ ധനം ബിസിനസ് പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍ 2017 അവാര്‍ഡിന് തെരഞ്ഞെടുത്തത്. കൊച്ചി മെട്രോയുടെ എംഡി എന്ന നിലയില്‍ സംസ്ഥാനത്തെ ഏറ്റവും പ്രധാന അടിസ്ഥാനമേഖലാ പദ്ധതിയെ അനായാസമായാണ് അദ്ദേഹം നയിക്കുന്നത്. അടുത്ത കാലം വരെ സപ്ലെകോയുടെ സാരഥി എന്ന നിലയില്‍ പൊതുവിതരണത്തിന്റെ ചുക്കാനും അദ്ദേഹത്തിന്റെ കൈകളില്‍ ഭദ്രമായിരുന്നു. കഴിഞ്ഞ വര്‍ഷം അദ്ദേഹം കൊച്ചി സ്മാര്‍ട് സിറ്റി മിഷന്റെ തലവനായും ചുമതലയേറ്റു. ഇതേത്തുടര്‍ന്ന് ഒട്ടേറെ കര്‍മപരിപാടികളോടെ ഈ പദ്ധതിക്കും ജീവന്‍വെച്ചു. ഫിഫ അണ്ടണ്ടര്‍ 17 വേള്‍ഡ് കപ്പിന് കൊച്ചി ആതിഥ്യം വഹിച്ചപ്പോള്‍ അദ്ദേഹം കാഴ്ചവെച്ച നേതൃപാടവും ഏറെ ശ്രദ്ധേയമായിരുന്നെന്ന് ധനം പബ്ലിക്കേഷന്‍സ് ഡയറക്ടറും എക്‌സിക്യൂട്ടീവ് എഡിറ്ററുമായ മരിയ ഏബ്രഹാം പറഞ്ഞു.
ഈ വര്‍ഷം പുതുതായി ധനം എന്‍ആര്‍ഐ പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍, ധനം എസ്എംഇ എന്റര്‍പ്രണര്‍ എന്നീ രണ്ടണ്ട് അവാര്‍ഡുകള്‍ കൂടി ധനം ആരംഭിച്ചിട്ടുണ്ടണ്ട്. കമ്പനി കഴിഞ്ഞ വര്‍ഷം കാഴ്ചവെച്ച സമാനതകളില്ലാത്ത വളര്‍ച്ചയ്ക്കു നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് യുഎഇ എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് സിഇഒ പ്രമോദ് മങ്ങാട്ടിന് ആദ്യത്തെ ധനം എന്‍ആര്‍ഐ പ്രൊഫഷണല്‍ അവാര്‍ഡ് നല്‍കുന്നത്. വിപണനമികവിലൂടെയും പുതിയ ഉല്‍പ്പന്നങ്ങളിലൂടെയും സേവനങ്ങളിലൂടെയും ആഗോള വിപണിയില്‍ വന്‍ വളര്‍ച്ച കാഴ്ചവെച്ച ഗ്രൂപ്പിന് മികച്ച നേതൃത്വമാണ് അദ്ദേഹം നല്‍കിയത്.
പിവിസി ഫിറ്റിംഗ്‌സ് മുതല്‍ വന്‍തോതിലുള്ള വ്യാവസായിക, കാര്‍ഷിക ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന പൈപ്പുകള്‍ വരെ നിര്‍മിക്കുന്ന രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന കമ്പനികളിലൊന്നാക്കി സ്റ്റാറിനെ മാറ്റിയതിനാണ് സ്റ്റാര്‍ പൈപ്പ്‌സ് ആന്‍ഡ് ഫിറ്റിംഗ്‌സ് എംഡി ബോബി പോളിന് ധനം എസ്എംഇ എന്‍ട്രപ്രണര്‍ ഓഫ് ദി ഇയര്‍ 2017 അവാര്‍ഡ് നല്‍കുന്നത്. ഇന്ത്യയിലും യുഎഇയിലും ആസ്ഥാനങ്ങളായി പ്രവര്‍ത്തിക്കുന്ന കമ്പനിക്കിപ്പോള്‍ മിഡ്ല്‍ ഈസ്റ്റ് മുഴുവനും ദക്ഷിണാഫ്രിക്കയിലും ഈ വിഭാഗത്തില്‍ മുന്‍നിര സാന്നിധ്യമുണ്ടണ്ട്. 2600ലേറെപ്പേരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്.
നൂതനവും പരിസ്ഥിതി സൗഹാദം പുലര്‍ത്തുന്നതുമായ 100% അലര്‍ജിഫ്രീയും ബയോ വാഷ്ഡുമായ നാച്വറല്‍ കോട്ടണ്‍ കുഞ്ഞുടുപ്പുകള്‍ ആദ്യമായി അവതരിപ്പിച്ച മികവിനാണ് ഡോ. കെ. പി. ബീനയെ ധനം വുമണ്‍ എന്‍ട്രപ്രണര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് 2017ന് തെരഞ്ഞെടുത്തത്. കടുത്ത മത്സരം നിലനില്‍ക്കുന്ന കുഞ്ഞുടുപ്പ് വിപണിയില്‍ ഉയര്‍ന്ന ഗുണനിലവാരത്തോടെ ശക്തമായ ബ്രാന്‍ഡ് മുന്നേറ്റമാണ് സുമിക്‌സ് കാഴ്ചവെയ്ക്കുന്നത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന കമ്പനിയില്‍ 500ലേറെപ്പേര്‍ ജോലി ചെയ്യുന്നു.