

കേരളത്തിലെ സംരംഭക ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന 18-ാമത് 'ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2026' (Dhanam D-Day 2026) ജൂണ്‍ 25-ന് കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കും. മുഖ്യമന്ത്രി വി.ഡി സതീശന്‍ മുഖ്യാതിഥിയാകുന്ന ഈ മഹാസംഗമത്തില്‍, ഇത്തവണത്തെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്ന് ബിസിനസുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) എങ്ങനെ പ്രായോഗികമായി ഉപയോഗിക്കാം എന്ന് വ്യക്തമാക്കുന്ന എക്‌സ്‌ക്ലൂസീവ് മാസ്റ്റര്‍ ക്ലാസാണ്.
ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡീപ്കോറെക്‌സ് (DeepCoreX) ഫൗണ്ടറും സിഇഒയുമായ ഡോ. അങ്കുര്‍ നാരംഗ് ആണ് ഈ സവിശേഷമായ മാസ്റ്റര്‍ ക്ലാസിന് നേതൃത്വം നല്‍കുന്നത്.
'Grow Your Business Using AI' എന്ന വിഷയത്തില്‍ ഡോ. അങ്കുര്‍ നാരംഗ് നയിക്കുന്ന 45 മിനിറ്റ് നീളുന്ന എക്‌സ്‌ക്ലൂസീവ് മാസ്റ്റര്‍ ക്ലാസ് സമിറ്റിന്റെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്നാണ്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ബിസിനസ് ലോകത്ത്, ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനും (productivity), പുത്തന്‍ ഇന്നൊവേഷനുകള്‍ കൊണ്ടുവരാനും, വിപണിയിലെ മത്സരം അതിജീവിച്ച് മുന്‍പന്തിയില്‍ തുടരാനും എഐ സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം പങ്കുവെക്കും.
എമര്‍ജിങ് ടെക്‌നോളജി രംഗത്ത് 30 വര്‍ഷത്തിലധികം ആഗോള പരിചയസമ്പത്തുള്ള വ്യക്തിയാണ് ഡോ. അങ്കുര്‍ നാരംഗ്. IBM, Oracle, Siemens തുടങ്ങിയ ലോകോത്തര ആഗോള ഐടി ഭീമന്മാരിലും പ്രമുഖ റിസര്‍ച്ച് ഓര്‍ഗനൈസേഷനുകളിലും ലീഡര്‍ഷിപ്പ് പദവികളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അതിനൂതന സാങ്കേതികവിദ്യകളായ DeepTech, Generative AI, Agentic AI, ഫ്രോഡ് അനലിറ്റിക്‌സ്, റോബോട്ടിക്‌സ്, ക്വാണ്ടം ടെക്‌നോളജി എന്നിവയില്‍ ആഗോളതലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ട വിദഗ്ദ്ധനാണ് അദ്ദേഹം. കൂടാതെ 15-ലധികം യു.എസ് പേറ്റന്റുകളും (US Patents) അദ്ദേഹത്തിന്റെ പേരിലുണ്ട്.
ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ മുതല്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് വരെ ബിസിനസ് പ്രക്രിയകളും കസ്റ്റമര്‍ എക്‌സ്പീരിയന്‍സും എഐ വഴി എങ്ങനെ മെച്ചപ്പെടുത്താം എന്ന് നേരിട്ട് മനസിലാക്കാന്‍ ഈ സെഷനിലൂടെ സാധിക്കും.
ഡോ. അങ്കുര്‍ നാരംഗിന്റെ മാസ്റ്റര്‍ ക്ലാസിന് പുറമെ, പ്രമുഖ വ്യവസായ സാരഥികള്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചകള്‍, ഫയര്‍സൈഡ് ചാറ്റ്, ബിസിനസ് പങ്കാളിത്തങ്ങള്‍ ഉറപ്പാക്കാനുള്ള 'സ്പീഡ് നെറ്റ്‌വര്‍ക്കിംഗ്' സെഷന്‍, ധനം ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് ദാന ചടങ്ങ് എന്നിവയും ഡി-ഡേ 2026-ന്റെ ഭാഗമായി ഉണ്ടായിരിക്കും.
ധനം ബിസിനസ് സമിറ്റില്‍ പങ്കെടുക്കാനുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി www.dhanambusinesssummit.com, https://www.dhanambusinesssummit.com എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. അല്ലെങ്കില്‍ 90725 70065 എന്ന നമ്പറില്‍ ബന്ധപ്പെടുക.
DeepCoreX Founder Dr. Ankur Narang will decode practical AI strategies for entrepreneurs at the 18th Dhanam Business Summit in Kochi on June 25
Read DhanamOnline in English
Subscribe to Dhanam Magazine