ധനം ജനറല്‍ ഇന്‍ഷുറര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ബജാജ് ജനറല്‍ ഇന്‍ഷുറന്‍സിന്

കൊച്ചി ലെ മെറിഡിയനില്‍ നടന്ന ബിഎഫ്എസ്‌ഐ സമ്മിറ്റില്‍ പുരസ്‌കാരം സമ്മാനിച്ചു
Bajaj general insurance company head- corporate communication head receiving award
ബജാജ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ഹെഡ് - കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ മോണിക്ക മയൂര്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്നു
Published on: 

ധനം ജനറല്‍ ഇന്‍ഷുറന്‍സ് ഓഫ് ദി ഇയര്‍ 2026 പുരസ്‌കാരം ബജാജ് ജനറല്‍ ഇന്‍ഷുറന്‍സിന്. കൊച്ചി ലെമെറിഡയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ബിഎഫ്എസ്‌ഐ സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ്‌ വേദിയില്‍ ബാങ്ക് ഓഫ് ഇന്ത്യ നോണ്‍-എക്‌സിക്യൂട്ടീവ് ചെയര്‍മാനും എല്‍.ഐ.സി മുന്‍ ചെയര്‍മാനുമായ എം.ആര്‍. കുമാറില്‍ നിന്ന് ബജാജ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ഹെഡ് - കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ മോണിക്ക മയൂര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

ധനം ബിസിനസ് മീഡിയ എക്‌സിക്യൂട്ടീവ് എഡിറ്ററും ഡയറക്ടറുമായ മരിയ ഏബ്രഹാം, കെ. വെങ്കിടാചലം അയ്യര്‍ ആന്‍ഡ് കമ്പനി ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് സീനിയര്‍ പാര്‍ട്ണറും ബി.എഫ്.എസ്.ഐ അഡൈ്വസറി കമ്മിറ്റി അംഗവുമായ എ. ഗോപാലകൃഷ്ണന്‍, ജിയോജിത് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സതീഷ് മേനോന്‍, ധനം ബിസിനസ് മീഡിയ ചെയര്‍മാനും ചീഫ് എഡിറ്ററുമായ കുര്യന്‍ ഏബ്രഹാം, സൗത്ത് ഇന്ത്യന്‍ ബാങ്ക് എം.ഡി & സി.ഇ.ഒ മഹേഷ് മുരളീധര്‍ പൈ, സൗത്ത് ഇന്ത്യന്‍ ബാങ്ക് ലിമിറ്റഡ് മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്‌സ് ക്ലബ്‌സ് (കേരള) രക്ഷാധികാരിയും അവാര്‍ഡ് ജൂറി അംഗവുമായ ഏബ്രഹാം തരിയന്‍, വര്‍മ്മ ആന്‍ഡ് വര്‍മ്മ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് സീനിയര്‍ പാര്‍ട്ണര്‍ വിവേക് കൃഷ്ണ ഗോവിന്ദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൂടുതല്‍ പോളിസികള്‍ വിറ്റഴിക്കുന്നതുകൊണ്ടുമാത്രം ഇന്‍ഷുറന്‍സ് ബിസിനസില്‍ മികച്ച ലാഭം ഉറപ്പാകില്ല. ക്ലെയിം ചെലവുകളും മറ്റ് ബാധ്യതകളും കഴിഞ്ഞും ലാഭക്ഷമത നിലനിര്‍ത്താനാകണം. ഈ രംഗത്ത് ബജാജ് ജനറല്‍ ഇന്‍ഷുറന്‍സിനെ വേറിട്ടുനിര്‍ത്തുന്നത് വിപണിയിലെ ശക്തമായ സാന്നിധ്യത്തിനൊപ്പം കൈവരിച്ച ഉയര്‍ന്ന ലാഭനിരക്കുകളാണ്.

2025-26ല്‍ കമ്പനിയുടെ നേരിട്ടുള്ള മൊത്തം പ്രീമിയം സമാഹരണം 8.2% വര്‍ധിച്ച് ?23,179 കോടിയിലെത്തി. അറ്റാദായം 6% ഉയര്‍ന്ന് ₹1,942 കോടിയായി. ലഭിച്ച അറ്റ പ്രീമിയം വരുമാനവുമായി താരതമ്യം ചെയ്യുമ്പോഴുള്ള ലാഭനിരക്ക് 20.4% ആണ്. പരിഗണിച്ച ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വളര്‍ച്ചയും വിപണി സാന്നിധ്യവും ലാഭക്ഷമതയും ഒരുമിച്ചുകൊണ്ടുപോകാനായതാണ് ബജാജിന്റെ മികവ്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```