

രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും നട്ടെല്ലാണ് ചെറുകിട, ഇടത്തരം സംരംഭങ്ങള്‍. പക്ഷേ പലര്‍ക്കും ആഗ്രഹിച്ചതുപോലുള്ള വളര്‍ച്ച കൈവരിക്കാനുമാകുന്നില്ല. ഫണ്ട് ലഭിക്കാത്തത്, വിപണി കണ്ടെത്താനുള്ള പ്രയാസം, ബ്രാന്‍ഡിങ്ങിലും മാര്‍ക്കറ്റിങ്ങിലും പുതിയ കാലത്തിനൊത്ത് മാറാനാകാത്തത്... അങ്ങനെയങ്ങനെ വെല്ലുവിളികള്‍ ഇവര്‍ക്ക് മുന്നില്‍ പലതാണ്.
ചെറുകിട, ഇടത്തരം സംരംഭകര്‍ പ്രായോഗികമായി നേരിടുന്ന പ്രശ്നങ്ങള്‍ക്ക് യാഥാര്‍ത്ഥ്യബോധത്തോടെ പരിഹാരം കാണാനും അവരെ ശാക്തീകരിക്കാനും സഹായിക്കുന്ന വേദി ഒരുക്കുകയാണ് ധനം ബിസിനസ് മീഡിയ. എംഎസ്എംഇകളുടെ ഉന്നമനം ലക്ഷ്യമിട്ട് ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമിറ്റിന്റെ നാലാമത് എഡിഷന്‍ സെപ്റ്റംബര്‍ 23ന് തിരുവനന്തപുരത്ത് അരങ്ങേറും. വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയാണ് ധനം ഗ്രോത്ത് സമിറ്റ് 2026ലെ മുഖ്യാതിഥി.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടതുള്‍പ്പെടെ, പുതിയ ബിസിനസ് അവസരങ്ങളും സമിറ്റ് ചര്‍ച്ച ചെയ്യും. കൊച്ചി, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളില്‍ മുന്‍ വര്‍ഷങ്ങളില്‍ ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ നടന്ന സമിറ്റിന്റെ നാലാമത് എഡിഷന് വേദിയാകുന്നത് തിരുവനന്തപുരത്തെ ഓ ബൈ താമരയാണ്. രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ നീളുന്ന സമിറ്റില്‍ സംബന്ധിക്കാന്‍ സംസ്ഥാനത്തിന്റെ അകത്തും പുറത്തും നിന്നുമായി 300 ഓളം പ്രതിനിധികളെത്തും. വിവിധ വിഷയങ്ങളെ അധികരിച്ച് 15 ഓളം വിദഗ്ധര്‍ പ്രഭാഷണം നടത്തും. ചെറുകിട, ഇടത്തരം സംരംഭകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാന്‍ വിവിധ രംഗങ്ങളില്‍ അനുഭവസമ്പത്തുള്ള കണ്‍സള്‍ട്ടന്റുമാരുടെയും മെന്റര്‍മാരുടെയും സാന്നിധ്യവും ഈ വര്‍ഷത്തെ സമിറ്റിന്റെ സവിശേഷതയാണ്.
ചെറുകിട ഇടത്തരം സംരംഭകര്‍.
ബിസിനസ് കണ്‍സള്‍ട്ടന്റുമാര്‍, അഡൈ്വസര്‍മാര്‍.
വ്യാപാര മേഖലയിലുള്ളവര്‍.
മാനുഫാക്ചറേഴ്‌സ്.
വെഞ്ച്വര്‍ ക്യാപിറ്റല്‍ രംഗത്തുള്ളവര്‍, നിക്ഷേപകര്‍.
ഇന്നവേറ്റേഴ്സ്.
സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍, വിദ്യാര്‍ത്ഥികള്‍.
എന്നിങ്ങനെ വിവിധ തലങ്ങളിലുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന വിധമാണ് സമിറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
ധനം ഗ്രോത്ത് സമിറ്റിലേക്കുള്ള ഡെലിഗേറ്റ് പാസിന് ജിഎസ്ടി ഉള്‍പ്പെടെ നിരക്ക് 4,130 രൂപയാണ്. സമിറ്റിനോടനുബന്ധിച്ച് നടക്കുന്ന എക്സ്പോയില്‍ സ്റ്റാളുകളും ബുക്ക് ചെയ്യാം. കുടുതല്‍ വിവരങ്ങള്‍ക്ക്:
അനൂപ് ഏബ്രഹാം: 90725 70065, ഇ മെയില്‍: anoop@dhanam.in
(Originally published in the 2026 Onam issue of Dhanam Magazine.)
Read DhanamOnline in English
Subscribe to Dhanam Magazine