'ധനം ഗ്രോത്ത് സമിറ്റ്' നാളെ തിരുവനന്തപുരത്ത്: വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും

എം.എസ്.എം.ഇകൾക്ക് കരുത്തേകാൻ ബിസിനസ് പ്രമുഖരും വിദഗ്ധരും ഒത്തുചേരുന്നു; എ.ഐ മാസ്റ്റർ ക്ലാസും പവർ ക്ലിനിക്കും പ്രധാന ആകർഷണം.
Dhanam growth summit
Published on

സംസ്ഥാനത്തെ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് (MSME) പുത്തൻ ദിശാബോധവും പുതിയ വിപണികളിലേക്ക് ചിറകുവിടർത്താനുള്ള കരുത്തും പകരുന്ന 'ധനം ഗ്രോത്ത് സമിറ്റ് 2026' സംസ്ഥാന വ്യവസായ, ഐ.ടി & എ.ഐ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. "Grow Your Business to the Next Level" എന്ന പ്രമേയത്തില്‍ ധനം ബിസിനസ് മീഡിയ സംഘടിപ്പിക്കുന്ന സമിറ്റിന്റെ നാലാമത് പതിപ്പാണ്‌ നാളെ (സെപ്റ്റംബർ 23) തിരുവനന്തപുരം 'ഒ ബൈ താമര' (O by Tamara) ഹോട്ടലിൽ നടക്കുന്നത്.

ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന മന്ത്രിക്ക് പുറമെ ഉന്നത ഭരണകർത്താക്കളും ബിസിനസ് രംഗത്തെ കരുത്തരായ 15-ലേറെ വിദഗ്ധരും സമിറ്റിൽ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. എം.എസ്.എം.ഇകളുടെ സമഗ്ര വികസനം, വിപണി വിപുലീകരണം, എ.ഐ സാങ്കേതികവിദ്യാ ഉപയോഗം, മൂലധന സമാഹരണത്തിനുള്ള എസ്.എം.ഇ ഐ.പി.ഒ (SME IPO) വഴികൾ എന്നിവയിലാണ് ഇത്തവണത്തെ സമിറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

പ്രഭാഷകരായി പ്രമുഖര്‍

വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് IAS, കെ.എസ്.ഐ.ഡി.സി (KSIDC) എം.ഡി സ്നേഹിൽ കുമാർ സിങ് IAS, വിഴിഞ്ഞം പോർട്ട് സി.ഇ.ഒ പ്രദീപ് ജയരാമൻ എന്നിവരാണ് സമിറ്റിലെ പ്രധാന പ്രഭാഷകർ.

ഇവർക്കൊപ്പം വി. നൗഷാദ് (വാക്കറൂ ഇന്റർനാഷണൽ ഫൗണ്ടർ & എം.ഡി), സുജ ചാണ്ടി (സഫിൻ ഗ്ലോബൽ ഇന്ത്യ എം.ഡി), അജയ് പ്രസാദ് (ടോറസ് ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗ്സ് എം.ഡി & സി.ഇ.ഒ), സന്തോഷ് കോശി (കിൻഫ്ര എം.ഡി), എസ്. എൻ. രഘുചന്ദ്രൻ നായർ (ടി.എം.എ & ടി.സി.സി.ഐ പ്രസിഡന്റ്, എസ്.ഐ പ്രോപ്പർട്ടി എം.ഡി), സേതുമാധവൻ യു. കെ (സെഞ്ചൂറിയൻ ഫിൻടെക് ഫൗണ്ടർ ചെയർമാൻ & എം.ഡി), ലക്ഷ്മണൻ എ (ഡയറക്ടർ, സെഞ്ചൂറിയൻ ഫിൻടെക്), ഹരികൃഷ്ണൻ പിള്ള, സതീഷ് പിള്ള (ദി കമ്പനി ഓഫ് ഫോർ കോ-ഫൗണ്ടർമാർ), എ. കെ. പ്രഭാകർ (അഡ്ഫാക്ടേഴ്സ് പി.ആർ സീനിയർ ഗ്രൂപ്പ് ഹെഡ് & ഇൻവെസ്റ്റ്‌മെന്റ് സ്പെഷ്യലിസ്റ്റ്), വികാസ് അഗർവാൾ (മിലാഗ്രോ ഇൻഡസ്ട്രീസ് എൽ.എൽ.പി ഫൗണ്ടർ, ബി.എൻ.ഐ തിരുവനന്തപുരം എക്സിക്യൂട്ടീവ് ഡയറക്ടർ), സുബിൻ കബീർ ടി (പാർട്ണർ, ആർട്ട് ഓഫ് കൺസൾട്ടിംഗ്), അരുൺ എസ്. ബാബു (ഡയറക്ടർ, ഹാബിറ്റ് തിയറി ന്യൂറോസൈക്കോളജി, യൂണിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജ് ICE) തുടങ്ങി വ്യവസായ, ഫിൻടെക്, കൺസൾട്ടിംഗ് രംഗത്തെ പ്രമുഖർ ക്ലാസുകൾ നയിക്കും.

എ.ഐ മാസ്റ്റർ ക്ലാസും എം.എസ്.എം.ഇ പവർ ക്ലിനിക്കും

സംരംഭകർ നേരിടുന്ന പ്രായോഗിക തടസ്സങ്ങൾക്ക് വിദഗ്ധർ തത്സമയം പരിഹാരം നിർദേശിക്കുന്ന 'എം.എസ്.എം.ഇ പവർ ക്ലിനിക്ക്' ഇത്തവണത്തെ പ്രധാന ആകർഷണമാണ്. കൂടാതെ, ബിസിനസ് പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ചെലവ് കുറയ്ക്കാനും നിർമ്മിത ബുദ്ധി (AI) പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച പ്രത്യേക എ.ഐ മാസ്റ്റർ ക്ലാസും, പ്രാദേശിക സംരംഭങ്ങൾക്ക് പബ്ലിക് ലിസ്റ്റിംഗിലൂടെ (SME IPO) ഫണ്ട് സമാഹരിക്കാനുള്ള ബിസിനസ് തന്ത്രങ്ങളും സമിറ്റിൽ പരിചയപ്പെടുത്തും.

കേരളത്തിനകത്തും പുറത്തുനിന്നുമായി 300-ലേറെ പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടിയിൽ നയരൂപകർത്താക്കളോടും ഉദ്യോഗസ്ഥരോടും സംവദിക്കാൻ അവസരമുണ്ടാകും. ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കാനുള്ള പ്രത്യേക സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്.

രജിസ്‌ട്രേഷനായി ബന്ധപ്പെടുക: 90725 70065 (അനൂപ് ഏബ്രഹാം). വെബ്‌സൈറ്റ്: www.dhanamgrowthsummit.com.

Minister P. K. Kunhalikutty to inaugurate the 4th edition of Dhanam Growth Summit focusing on MSME scaling, AI integration, and SME IPOs.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com