

ആരോഗ്യ പരിരക്ഷാ രംഗത്തെ പ്രതിസന്ധികളെ എങ്ങനെ അതിജീവിക്കാമെന്നും കൂടുതല്‍ കരുത്തുറ്റ രീതിയില്‍ സംവിധാനങ്ങളെ എങ്ങനെ മാറ്റിയെടുക്കാമെന്നും അറിയണോ? ധനം ബിസിനസ് മീഡിയ സംഘടിപ്പിക്കുന്ന ധനം ഹെല്‍ത്ത്‌കെയര്‍ സമിറ്റ്, എക്‌സ്‌പോ ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2026 നോട് അനുബന്ധിച്ച് നടക്കുന്ന 'ബില്‍ഡിംഗ് ഫ്യൂച്ചര്‍ റെഡി ആന്‍ഡ് റെസിലിയന്റ് ഹെല്‍ത്ത് കെയര്‍ സിസ്റ്റം' (Building Future Ready and Resilient Healthcare System) എന്ന പാനല്‍ ചര്‍ച്ച ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഭാവിയെ കുറിച്ച് കൂടുതല്‍ ഉള്‍ക്കാഴ്ച പകരുന്നതാകും. ഐ.എം.എ കൊച്ചി മുന്‍ പ്രസിഡന്റും ഇ.എന്‍.ടി സര്‍ജനുമായ ഡോ. ഹനീഷ് എം.എയാണ് പാനല്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്നത്. 40 മിനിറ്റ് നീളുന്ന ഈ ചര്‍ച്ചയില്‍ ആരോഗ്യരംഗത്തെ പ്രമുഖര്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കും.
വി.പി.എസ് ലേക്‌ഷോര്‍ ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോ സര്‍ജന്‍ ഡോ. അരുണ്‍ ഉമ്മന്‍, കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ (KSSM) മുന്‍ ഡയറക്ടര്‍. ഡോ. മുഹമ്മദ് അഷീല്‍, പൊതുജനാരോഗ്യ വിദഗ്ധയും എഴുത്തുകാരിയുമായ ഡോ. ഷിംന അസീസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
ജനുവരി 31, ഫെബ്രുവരി 1 തീയതികളിലായി കൊച്ചിയിലെ ഐ.എം.എ ഹൗസിലാണ് ധനം ബിസിനസ് മീഡിയയുടെ നേതൃത്വത്തിലുള്ള രണ്ടാമത് ഹെല്‍ത്ത്‌കെയര്‍ സമിറ്റ് നടക്കുന്നത്.
സമ്മിറ്റിന്റെ ഉദ്ഘാടനം മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ്, മെയ്ത്ര ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജിജോ വി ചെറിയാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും. ഐ.എം.എ കേരള പ്രസിഡന്റ് ഡോ. എം.എന്‍ മേനോന്‍, അക്‌മെ കണ്‍സള്‍ട്ടിംഗ് എം.ഡി ബി.ജി മേനോന്‍ തുടങ്ങിയവരും ചടങ്ങില്‍ സംസാരിക്കും.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന കോണ്‍ഫറന്‍സില്‍ പ്രമുഖ ആരോഗ്യ വിദഗ്ധര്‍, ആശുപത്രി മേധാവികള്‍, നയരൂപകര്‍ത്താക്കള്‍ എന്നിവര്‍ പങ്കെടുക്കും.
സമിറ്റിനോട് അനുബന്ധിച്ച് ഹെല്‍ത്ത് കെയര്‍ രംഗത്തെ പുതിയ മെഷീനറികളുടെയും പുതിയ ടെക്‌നോളജികളുടെയും പ്രദര്‍ശനവും ഒരുക്കുന്നുണ്ട്. 60 ലേറെ സ്റ്റാളുകളുള്ള എക്സ്പോയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.
സമ്മിറ്റില്‍ പങ്കെടുക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും :അനൂപ് ഏബ്രഹാം: 90725 70065, https://dhanamhealthcaresummit.com/
Dhanam Healthcare Summit 2026 in Kochi to address challenges and future resilience in the health sector.
Read DhanamOnline in English
Subscribe to Dhanam Magazine