ആഴത്തിലുള്ള ചർച്ച, മികവിനുള്ള വഴികൾ... വേറിട്ട വേദിയായി ധനം ഹെൽത്ത് കെയർ സമിറ്റ്
ഹെൽത്ത്കെയർ രംഗത്ത് കേരളം എവിടെ നിൽക്കുന്നു? സംസ്ഥാനത്തെ ആരോഗ്യ പരിപാലന രംഗം ഫ്യൂച്ചർ റെഡി ആകാൻ എന്തൊക്കെ വേണം? ഇന്ത്യയെ ലോകോത്തര ഹെൽത്ത് കെയർ ഡെസ്റ്റിനേഷൻ എന്തു ചെയ്യണം? എന്തൊക്കെയാണ് വെല്ലുവിളികൾ? ഐ എം എ കൊച്ചിയുമായി സഹകരിച്ച് ധനം ബിസിനസ് മീഡിയ സംഘടിപ്പിച്ച ഹെൽത്ത്കെയർ സമിറ്റിൻ്റെ രണ്ടാം ദിനം ആഴത്തിലുള്ള ചർച്ചകൾക്കാണ് വേദി ആയത്.
ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തിയുള്ള ഹെൽത്ത്കെയർ സംവിധാനം എങ്ങനെ കെട്ടിപ്പടുക്കാം എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ വി പി എസ് ലേക്ക് ഷോർ സീനിയർ കൺസൾട്ടൻ്റ് ന്യൂറോ സർജൻ ഡോ. അരുൺ ഉമ്മൻ, സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷൻ മുൻ ഡയറക്റ്റർ ഡോ. മുഹമ്മദ് അഷീൽ, പൊതുജനാരോഗ്യ വിദഗ്ധയും എഴുത്തുകാരിയുമായ ഡോ. ഷിംന അസീസ് എന്നിവർ സംബന്ധിച്ചു.
ഐ എം എ കൊച്ചിൻ മുൻ പ്രസിഡൻ്റ് ഡോ. ഹനീഷ് എം എം ചർച്ച നയിച്ചു.
ദീർഘകാലം ആരോഗ്യത്തോടെ ജീവിക്കാൻ വേണ്ട രഹസ്യം വെളിപ്പെടുത്തുന്നതായി ലോഞ്ചിവിറ്റി റിസർച്ചറും സീരിയൽ എൻ്റർപ്രണറുമായ ഡോ. സജീവ് നായരുടെ പ്രഭാഷണം.
എയർപോർട്ട് വഹിക്കുന്ന പങ്ക്
കേരളത്തിലെ മെഡിക്കൽ ടൂറിസം എക്സ്പീരിയൻസ് വേറിട്ടതാക്കാൻ സിയാൽ വഹിക്കുന്ന പങ്ക് മാനേജിംഗ് ഡയറക്ടർ എസ് സുഹാസ് ഐ എ എസ് വിശദീകരിച്ചു.
രണ്ട് ദിവസങ്ങളായി നടക്കുന്ന സമിറ്റ് ഇന്ത്യയെ ലോകോത്തര ഹെൽത്ത് കെയർ സെസ്റ്റിനേഷൻ ആക്കി മാറ്റാനുള്ള ചർച്ചയോടെയാണ് സമാപിച്ചത്.
ACME കൺസൾട്ടിംഗ് മാനേജിംഗ് ഡയറക്ടർ ബി ജി മേനോൻ നയിച്ച ചർച്ചയിൽ ചെന്നൈ അപ്പോളോ ഹോസ്പിറ്റൽസ് സി ഇ ഒ ഡോ. ഇലനകുമരൻ, റോബോട്ടിക് സർജനും യൂറോ ഓങ്കോളജിസ്റ്റുമായ ഡോ. ദീപക് കൃഷ്ണപ്പ, DAK ഹെൽത്ത് കെയർ കൺസൾട്ടൻസി ഡയറക്റ്റർ ഡോ. ബി കൃഷ്ണ മൂർത്തി എന്നിവർ സംബന്ധിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine

