Begin typing your search above and press return to search.
അന്ന് ക്ലാസിലെ മണ്ടനായ കുട്ടി, ദാരിദ്ര്യം മാത്രം കൂട്ടിന്... ഇന്ന് ആഗോള ഡെന്റല്‍ ടെക് കമ്പനിയുടെ സാരഥി...
മനോദൗര്‍ബല്യമുള്ള പിതാവ്. അന്യ വീടുകളില്‍ വേല ചെയ്ത് കുടുംബം പുലര്‍ത്താന്‍ കഷ്ടപ്പെടുന്ന അമ്മ. കണക്കില്‍ മോശമായതിനാല്‍ ക്ലാസില്‍ മണ്ടനെന്ന വിളിപ്പേരും. കഷ്ടപ്പാടിന്റെ പരകോടിയിലായിരുന്നു ജോണ്‍ കുര്യാക്കോസിന്റെ ബാല്യം. പത്താം ക്ലാസില്‍ പാസായ ജോണിന് കോളെജില്‍ പോകാന്‍ സാധിച്ചില്ല; പഠനത്തിന് പണമില്ലായിരുന്നു. പിതാവിനൊപ്പം റബ്ബര്‍ ടാപ്പിംഗിന് ഇറങ്ങി. ഇന്ന് ആ ജോണ്‍ കുര്യാക്കോസിനെ ലോകമറിയും. ഏഷ്യയിലെ തന്നെ വമ്പന്‍ ഡെന്റല്‍ ടെക് കമ്പനിയായ ഡെന്റ് കെയറിന്റെ സ്ഥാപകന്‍ എന്ന നിലയില്‍.
ഈ ജോണ്‍ കുര്യാക്കോസിന്റെ കഥ അദ്ദേഹം തന്നെ പറയുന്നത് കേള്‍ക്കണോ? എങ്ങനെയാണ് കേരളത്തിലെ കുഗ്രാമത്തില്‍ പിറന്ന് മുവാറ്റുപുഴയില്‍ ചെറിയൊരു സ്ഥാപനം തുടങ്ങി ആഗോളതലത്തിലേക്ക് വളര്‍ന്നതെന്ന് അറിയണോ? എങ്കില്‍ വരൂ, കോഴിക്കോട് ഒക്ടോബര്‍ എട്ടിന് ധനം ബിസിനസ് മീഡിയ സംഘടിപ്പിക്കുന്ന എംഎസ്എംഇ സമിറ്റിലേക്ക്. കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്റെ സഹകരണത്തോടെ മലബാര്‍ പാലസില്‍ നടക്കുന്ന സമിറ്റില്‍ ബിസിനസിനെ വളര്‍ത്താനുള്ള വഴികളാണ് ചര്‍ച്ച ചെയ്യുന്നത്.
വിവിധ മേഖലകളിലെ പത്തിലേറെ വിദഗ്ധര്‍ സമിറ്റില്‍ സംസാരിക്കും.
ജിഎസ്ടി ഉള്‍പ്പടെ രജിസ്‌ട്രേഷന്‍ നിരക്ക് 2,950 രൂപയാണ്. പരിമിതമായ സീറ്റുകളാണുള്ളത്. സമിറ്റിനോട് അനുബന്ധിച്ച് പ്രദര്‍ശന സ്റ്റാളുകളുമുണ്ട്. എംഎസ്എംഇ സംരംഭകരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും കൂടാതെ, ഇത്തരം സംരംഭങ്ങള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നവര്‍ക്കുമെല്ലാം സ്റ്റാളുകള്‍ സജ്ജീകരിക്കാം. നികുതി അടക്കം 29,500 രൂപയാണ് സ്റ്റാള്‍ നിരക്ക്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനൂപ്: 9072570065 മോഹന്‍ദാസ്: 9747384249, റിനി 9072570055, വെബ്‌സൈറ്റ്: www.dhanammsmesummit.com
Next Story
Videos