Begin typing your search above and press return to search.
'ഫ്രാഞ്ചൈസ് ബിസിനസ് രംഗത്ത് ഇന്ത്യക്ക് അനന്തസാധ്യതകള്‍'
ഫ്രാഞ്ചൈസ് ബിസിനസ് രംഗത്ത് രാജ്യത്ത് വലിയ സാധ്യകളാണുള്ളതെന്ന് ഫ്രാഞ്ചൈസിംഗ് മേഖലയിലെ വിദഗ്ദ്ധനും നാച്വറല്‍സ് സലൂണ്‍ & സ്പാ, ബിസിനസ് ഡെവലപ്മെന്റ് & ട്രെയിനിംഗ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ഡോ. ചാക്കോച്ചന്‍ മത്തായി.
കൊച്ചി ലെ മെറിഡിയനില്‍ നടക്കുന്ന ധനം റീറ്റെയ്ല്‍, ഫ്രാഞ്ചൈസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ്-2023ല്‍ 'Building a Franchisable Brand' (ഫ്രാഞ്ചൈസബളായ ബ്രാന്‍ഡ് എങ്ങനെ കെട്ടിപ്പടുക്കാം) എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഫ്രാഞ്ചൈസിംഗ് വിപണിയാണ് ഇന്ത്യയുടേത്. ഏകദേശം 80,000 കോടി രൂപയുടെ വിപണിയാണ് ഇന്ത്യ. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 30-35% വരെ വാര്‍ഷിക വളര്‍ച്ച നേടാന്‍ ഈ വിഭാഗത്തിന് സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫ്രാഞ്ചൈസ് ബിസിനസ് എങ്ങനെ തുടങ്ങാമെന്ന് വിശദീകരിച്ച അദ്ദേഹം ചുരുങ്ങിയത് മൂന്ന് ബിസിനസ് സൈക്കിളെങ്കിലും പൂര്‍ത്തിയാക്കിയവര്‍ മാത്രമേ ഫ്രാഞ്ചൈസ് മോഡലിലേക്ക് മാറാവൂ എന്ന് അഭിപ്രായപ്പെട്ടു.
നിങ്ങളുടെ ബ്രാന്‍ഡ് ഐഡന്റിറ്റി എന്തായിരിക്കണമെന്ന് തീരുമാനിക്കുകയാണ് ഫ്രാഞ്ചൈസിംഗ് ബിസിനസിലേക്ക് കടക്കുന്നതിന്റെ ആദ്യപടി. പ്രോഡഡ്ക്ട് ആരിലേക്കാണ് എത്തേണ്ടതെന്നു മനസിലാക്കി ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന ലോഗോ ഉള്‍പ്പെയുള്ളവ ഡിസൈന്‍ ചെയ്യണ്ടേതിന്റെ ആവശ്യകതയും അദ്ദേഹം വിശദീകരിച്ചു.
ധനം റീറ്റെയ്ല്‍ & ഫ്രാഞ്ചൈസ് സമ്മിറ്റ്
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റീറ്റെയ്ല്‍ & ഫ്രാഞ്ചൈസ് സമ്മിറ്റായ 'ധനം റീറ്റെയ്ല്‍ ആന്‍ഡ് ഫ്രാഞ്ചൈസ് സമ്മിറ്റിന്റെ' അഞ്ചാം പതിപ്പിനാണ് ഇന്ന് കൊച്ചി ലെ മെറിഡിയനില്‍ തിരിതെളിഞ്ഞത്. ബിസിനസ് രംഗത്തെ പ്രഗത്ഭ വ്യക്തികളുടെ പ്രഭാഷണങ്ങളും പാനല്‍ ചര്‍ച്ചകളുമാണ് ധനം റീറ്റെയ്ല്‍ സമ്മിറ്റിന്റെ മുഖ്യാകര്‍ഷണം. ഇത്തവണ ഫ്രാഞ്ചൈസിംഗ് മേഖലയിലെ പുത്തന്‍ അവസരങ്ങളുമായി പ്രമുഖ കമ്പനികളും അണിനിരക്കുന്നു.
ആദിത്യ ബിര്‍ള ഗ്രൂപ്പ് മുന്‍ മാനേജിംഗ് ഡയറക്റ്ററും ടെക്സ്റ്റൈല്‍ ബിസിനസ് ഹെഡുമായിരുന്ന തോമസ് വര്‍ഗീസ് ആണ് സമ്മിറ്റില്‍ മുഖ്യാതിഥി. കല്യാണ്‍ സില്‍ക്സ് ചെയര്‍മാനും എം.ഡിയുമായ ടി.എസ്. പട്ടാഭിരാമന്‍, വി-ഗാര്‍ഡ് എം.ഡി മിഥുന്‍ ചിറ്റിലപ്പിള്ളി, ഇ.വി.എം ഗ്രൂപ്പ് എം.ഡി സാബു ജോണി, ജോസ് ആലുക്കാസ് എം.ഡി വര്‍ഗീസ് ആലുക്കാസ്, ഫ്രഷ് ടു ഹോം സഹസ്ഥാപകന്‍ മാത്യു ജോസഫ്, റിസള്‍ട്ട്സ് കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് സ്ഥാപകനും സി.ഇ.ഒയുമായ ടിനി ഫിലിപ്പ്, റീറ്റെയ്ലേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ മാര്‍ക്കറ്റിംഗ് & കമ്യൂണിക്കേഷന്‍ ഡയറക്റ്റര്‍ ഡോ. ഹിതേഷ് ഭട്ട്, അസ്വാനി ലച്മന്‍ദാസ് ഗ്രൂപ്പ് ചെയര്‍മാനും എം.ഡിയുമായ ദീപക് അസ്വാനി, റീറ്റെയ്ല്‍ കണ്‍സള്‍ട്ടന്റും ഗ്രന്ഥകാരനുമായ ഡോ. ഡാര്‍ലി കോശി, ആദിത്യ ബിര്‍ള ന്യൂ ബിസിനസ് വെഞ്ച്വേഴ്സ് സീനിയര്‍ വൈസ് പ്രസിഡന്റ് ബി. ബിനോയ്, റോബി അക്‌സ്യാറ്റ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസറായ പ്രദീപ് ശ്രീവാസ്തവ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും.
Next Story