ധനം റീറ്റെയ്ല്‍ & ഫ്രാഞ്ചൈസ് സമ്മിറ്റ് & അവാര്‍ഡ് നൈറ്റ് ഇന്ന്‌ കൊച്ചിയില്‍

കൊച്ചി ലെ മെറിഡിയനില്‍ നടക്കുന്ന സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയ്ല്‍ സംഗമം
Dhanam Retail Summit
Published on

നിങ്ങളൊരു ബിസിനസ് ആരംഭിക്കാന്‍ ഒരുങ്ങുകയാണോ? അതുമല്ല ഒരു സംരംഭകനാകണമെന്ന ആഗ്രഹം ഉള്ളില്‍ കൊണ്ടു നടക്കുകയാണോ? സ്വന്തമായുള്ള ആശയത്തില്‍ നിന്ന് ബിസിനസ് ആരംഭിക്കണോ, മികച്ച ഫ്രാഞ്ചൈസിംഗ് അവസരം കണ്ടെത്തി ബിസിനസിലേക്കിറങ്ങണോ എന്ന ആശയക്കുഴപ്പത്തിലാണോ? സംരംഭകരെങ്കില്‍ ചിലപ്പോള്‍ ഫ്രാഞ്ചൈസിംഗ് മോഡലിലൂടെ ബിസിനസ് വിപുലമാക്കാനുള്ള പദ്ധതിയിലുമായിരിക്കാം. ഇതില്‍ ഏത് വിഭാഗത്തിലാണ് നിങ്ങളെങ്കിലും നിങ്ങള്‍ക്കായി മികച്ച അവസരമെത്തിയിരിക്കുകയാണ്.

ധനം ബിസിനസ് മീഡിയയുടെ നേതൃത്വത്തില്‍ സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റീറ്റെയ്ല്‍, ഫ്രാഞ്ചൈസ് സമിറ്റുകളിലൊന്ന് കൊച്ചിയില്‍ ഇന്ന്‌ നടക്കുന്നു. കൊച്ചി, ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ധനം റീറ്റെയ്ല്‍, ഫ്രാഞ്ചൈസ് സമിറ്റ് ആന്‍ഡ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ പങ്കെടുത്താല്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന നാല് പ്രയോജനങ്ങള്‍ നോക്കാം:

റീറ്റെയ്ല്‍ ബിസിനസ് രംഗത്തെ വിദഗ്ധരില്‍ നിന്നും പഠിക്കാം.

കേരളത്തിലെ ഫ്രാഞ്ചൈസിംഗ് ബിസിനസ് അവസരങ്ങള്‍ അറിയാം, ഫ്രാഞ്ചൈസിംഗ് ബിസിനസെങ്ങനെ വിജയകരമാക്കാം എന്നു പഠിക്കാം

വിവിധ സംരംഭക മേഖലകളില്‍ നിന്നുള്ളവരുമായും വിദഗ്ധരുമായും സംവദിക്കാനുള്ള അവസരം

സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരെ ഉപയോഗിച്ച് എങ്ങനെ ബ്രാന്‍ഡ് വിപുലമാക്കാമെന്നും ബിസിനസ് വളര്‍ത്താമെന്നും പഠിക്കാം.

സമിറ്റിലെത്തുന്ന പ്രഗത്ഭര്‍

ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയ്ല്‍ വസ്ത്ര ബാന്‍ഡ് ശൃംഖലകളിലൊന്നായ ആദിത്യ ബിര്‍ള ഗ്രൂപ്പ് മുന്‍ മാനേജിംഗ് ഡയറക്റ്ററും ടെക്സ്റ്റൈല്‍ ബിസിനസ് ഹെഡുമായിരുന്ന തോമസ് വര്‍ഗീസ് സമിറ്റില്‍ മുഖ്യാതിഥിയാകും.

കല്യാണ്‍ സില്‍ക്സ് ചെയര്‍മാനും എം.ഡിയുമായ ടി.എസ് പട്ടാഭിരാമന്‍, വി-ഗാര്‍ഡ് എം.ഡി മിഥുന്‍ ചിറ്റിലപ്പിള്ളി, പുഷ് 360 ഏജന്‍സി ചെയര്‍മാനും എം.ഡിയും ബ്രാന്‍ഡ് സ്ട്രാറ്റജിസ്റ്റുമായ വി.എ ശ്രീകുമാര്‍, ജോസ് ആലുക്കാസ് എം.ഡി വര്‍ഗീസ് ആലുക്കാ, ഫ്രഷ് ടു ഹോം സഹസ്ഥാപകന്‍ മാത്യു ജോസഫ്, റിസള്‍ട്ട്സ് കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് സ്ഥാപകനും സി.ഇ.ഒയുമായ ടിനി ഫിലിപ്പ്, റീറ്റെയ്ലേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ മാര്‍ക്കറ്റിംഗ് & കമ്യൂണിക്കേഷന്‍ ഡയറക്റ്റര്‍ ഡോ.ഹിതേഷ് ഭട്ട്, അസ്വാനി ലച്മന്‍ദാസ് ഗ്രൂപ്പ് ചെയര്‍മാനും എം.ഡിയുമായ ദീപക് അസ്വാനി, റീറ്റെയ്ല്‍ കണ്‍സള്‍ട്ടന്റും ഗ്രന്ഥകാരനുമായ ഡോ. ഡാര്‍ലി കോശി, ആദിത്യ ബിര്‍ള ന്യൂ ബിസിനസ് വെഞ്ച്വേഴ്സ് സീനിയര്‍ വൈസ് പ്രസിഡന്റ് ബിനോയ്.ബി.പിള്ളൈ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിക്കുന്നു.

സോഷ്യല്‍ മീഡിയ പാനല്‍

ഡിജിറ്റലായി ബ്രാന്‍ഡിംഗ് ചെയ്യേണ്ടത് സംരംഭത്തിന്റെ നിലനില്‍പ്പിനു തന്നെ അത്യാവശ്യമായ ഈ കാലഘട്ടത്തില്‍ സോഷ്യല്‍ മീഡിയ രംഗത്തെ പ്രമുഖ ഇന്‍ഫ്ളുവന്‍സര്‍മാരായ ബൈജു നായര്‍, പേളി മാണി, ഇബാദു റഹ്‌മാന്‍ എന്നിവര്‍ പ്രത്യേക പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കും. ഇവരെക്കൂടാതെ ബ്രഹ്‌മ ലേണിംഗ് സൊല്യൂഷന്‍സിന്റെ സി.ഇ.ഒയും ബിസിനസ് കോച്ചുമായ എ.ആര്‍ രഞ്ജിത്തും സംസാരിക്കും.

നാച്വറല്‍ സലോണ്‍ ബ്രാന്‍ഡ് ഡെവലപ്മെന്റ് ആന്‍ഡ് ട്രെയ്നിംഗ് സി.ഒ.ഒ ഡോ.ചാക്കോച്ചന്‍ മത്തായി ഫ്രാഞ്ചൈസിംഗ് ബിസിനസിനെക്കുറിച്ച് സംസാരിക്കും. ഫ്രാഞ്ചൈസിംഗ് ബിസിനസില്‍ ഡോക്റ്ററേറ്റ് സ്വന്തമാക്കിയിട്ടുള്ള ഇന്ത്യയിലെ ചുരുക്കം ചില വ്യക്തികളിലൊരാളാണ് ഇദ്ദേഹം.

എങ്ങനെ പങ്കെടുക്കാം?

ഇപ്പോള്‍ ധനം റീറ്റെയ്ല്‍, ഫ്രാഞ്ചൈസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ സംബന്ധിക്കാനുള്ള രജിസ്‌ട്രേഷന്‍ നിരക്ക് 3,500 രൂപയും ജി.എസ്.ടി യുമാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് retail1000 എന്ന കോഡ് ഉപയോഗിക്കുന്നവര്‍ക്ക് 1,000 രൂപ ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്. ഈ ഓഫര്‍ പരിമിത കാലത്തേക്ക് മാത്രം.

നേരത്തെ രജിസ്റ്റര്‍ ചെയ്ത് ഓഫര്‍ നേടാനും മറ്റ് വിവരങ്ങള്‍ക്കും:

ഫോണ്‍: 9072570065

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com