സംരംഭകര്‍ക്ക് സൗജന്യ വെബിനാര്‍ സിരീസുമായി ധനം ഓണ്‍ലൈന്‍; ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്യാം
ലോക്ഡൗണില്‍ എല്ലാ സംരംഭകരും പ്രതിസന്ധിയിലായിരിക്കുകയാണ്. പലരുടെയും സംരംഭങ്ങള്‍ ഭാഗികമായോ പൂര്‍ണമായോ പ്രവര്‍ത്തന രഹിതമാണ്. സംരംഭങ്ങളെ വിലയിരുത്താനും പ്രതിസന്ധി ഘട്ടത്തെ അതിജീവിച്ച് സംരംഭത്തെ വീണ്ടും പ്രവര്‍ത്തിപ്പിച്ചു തുടങ്ങാനുള്ള പദ്ധതികളാവിഷ്‌കരിക്കാനും ഈ ലോക്ഡൗണ്‍ കാലഘട്ടം വിനിയോഗിക്കണമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന ഉദേശം. ഇതാ ഈ ലോക്ഡൗണ്‍ കാലഘട്ടത്തില്‍ ധനം ഓണ്‍ലൈന്‍ ആരംഭിച്ചിട്ടുള്ള സൗജന്യ വെബിനാര്‍ സിരീസുകളിലൂടെ സംരംഭത്തെ നയിക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നേടാം.
എന്താണ് ധനം വെബിനാര്‍ സിരീസ്
കേരളത്തിലെ No: 1 ബിസിനസ് മാഗസിനായ ധനം മാഗസിന്റെ ഓണ്‍ലൈന്‍ വെബ്‌സൈറ്റ് ധനം ഓണ്‍ലൈന്‍ വിദഗ്ധ പരിശീലകരെ സംഘടിപ്പിച്ച് സംരംഭകര്‍ക്കായി നല്‍കുന്ന വെബ് - സെമിനാറുകളാണ് ധനം വെബിനാറുകള്‍. വീട്ടിലിരുന്ന് നിങ്ങളുടെ ലാപ്‌ടോപ്പിലോ മൊബൈല്‍ ഫോണിലോ വഴി നിങ്ങള്‍ക്ക് സൗജന്യമായി, ലൈവായി ഈ വിദഗ്ധരുടെ ക്ലാസുകള്‍/ സെമിനാറുകള്‍ കാണാം. ധനം ആരംഭിച്ച വെബിനാര്‍ സിരീസിന്റെ ആദ്യ എപ്പിസോഡ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിദഗ്ധനായ സതീഷിന്റേതായിരുന്നു. ഡിഫ്രന്‍സ് ബിസിനസ് സൊല്യൂഷന്‍സ് സഹസ്ഥാപകനും സിഇഓയുമാണ്് അദ്ദേഹം. എങ്ങനെ ചുരുങ്ങിയ ചെലവില്‍ മികച്ച രീതിയില്‍ സംരംഭകര്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഉപയോഗപ്പെടുത്താം എന്നും എന്തൊക്കെ കാര്യങ്ങളാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ ശ്രദ്ധിക്കേണ്ടതെന്നും പറഞ്ഞു തരുന്ന വെബിനാറില്‍ കേരളത്തിന്റെ അങ്ങോളമിങ്ങോളം വരുന്ന 240 ഓളം സംരംഭകരാണ് പങ്കെടുത്തത്.
എങ്ങനെ പങ്കെടുക്കും
വിജയകരമായ ആദ്യ വെബിനാറിന് ശേഷം പ്രമുഖ ധനകാര്യവിദഗ്ധനായ വര്‍മ& വര്‍മ സീനിയര്‍ പാര്‍ട്ണര്‍ വി സത്യനാരായണന്‍ സിഎ ആണ് ധനം ഓണ്‍ലൈന്റെ അടുത്ത വെബിനാറിലെത്തുന്നത്. Managing Business & Finance During Crisis: What should Entrepreneurs Do എന്ന വിഷയത്തിലായിരിക്കും ഈ വെബിനാര്‍. കോവിഡ് പ്രതിസന്ധിയില്‍ നിങ്ങളുടെ ബിസിനസ് മാനേജ്‌മെന്റ് എങ്ങനെയാവണം, സാമ്പത്തിക കാര്യങ്ങള്‍ എങ്ങനെ ആയിരിക്കണം എന്നതൊക്കെ അദ്ദേഹം പറഞ്ഞു തരും. ഏപ്രില്‍ 13 ാം തീയതി വൈകുന്നേരം നാല് മണിക്ക് സംഘടിപ്പിച്ചിട്ടുള്ള വെബിനാറില്‍ സൗജന്യമായി പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യേണ്ട ലിങ്ക് ഇതാണ്: https://us02web.zoom.us/webinar/register/6615864168427/WN_-jJYc0q8QqmUDBXeJZmt6Q