തലയെടുപ്പോടെ വല്ലാര്‍പാടം ടെര്‍മിനല്‍, ജൂണില്‍ ചരക്കു നീക്കത്തില്‍ 35% വര്‍ധന, കൈകാര്യം ചെയ്തത് 81,000 ടി.ഇ.യു കണ്ടെയ്‌നറുകള്‍

മദര്‍ ഷിപ്പുകള്‍ ഉള്‍പ്പെടെ 54 കപ്പലുകളാണ് ജൂണില്‍ കൈകാര്യം ചെയ്തത്
vallarpadam terminal
https://ernakulam.nic.in/
Published on

ദുബായ് ആസ്ഥാനമായ ഡി.പി വേള്‍ഡിന്റെ നിയന്ത്രണത്തിലുള്ള കൊച്ചി വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനലിലെ (International Container Transshipment Terminal /ICTT) ചരക്കു നീക്കത്തില്‍ ജൂണില്‍ 35 ശതമാനം വര്‍ധന. 81,000 ടി.ഇ.യു (Twenty-foot Equivalent Unit /TEU) കണ്ടെയ്‌നറുകളാണ് കഴിഞ്ഞ മാസം തുറമുഖം കൈകാര്യം ചെയ്തത്.

ടെര്‍മിനലിന്റെ മെച്ചപ്പെട്ട ചരക്ക് കൈകാര്യ ശേഷിയും സുസ്ഥിരമായ കാര്യക്ഷമതയുമാണ് വളര്‍ച്ചയില്‍ പ്രതിഫലിക്കുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ജൂണില്‍, കൊച്ചി ഡിപി വേള്‍ഡ് നിരവധി മദര്‍ ഷിപ്പുകള്‍ ഉള്‍പ്പെടെ 54 കപ്പലുകളാണ് കൈകാര്യം ചെയ്തത്. ഇന്ത്യയുടെ ലോജിസ്റ്റിക്‌സ് ആവാസവ്യവസ്ഥയില്‍ ടെര്‍മിനലിന്റെ നിര്‍ണായക പങ്കിനെയും പ്രവര്‍ത്തന മികവിനെയും ഇത് എടുത്തുകാണിക്കുന്നു.

തെക്കുകിഴക്കന്‍ ഏഷ്യ, മിഡില്‍ ഈസ്റ്റ്, ഫാര്‍ ഈസ്റ്റ് എന്നിവയെ നേരിട്ട് ബന്ധിപ്പിക്കുന്നതാണ് കൊച്ചി.

മികവുയര്‍ത്തി ഇവയും

ടെര്‍മിനലിലെ വൈദ്യുത ശേഷി 3മെഗാവാട്ടില്‍ നിന്ന് 5 മെഗാവാട്ട് ആയി ഉയര്‍ത്തിയത് പീക്ക് സമയങ്ങളില്‍ തടസമില്ലാത്ത പ്രവര്‍ത്തനം ഉറപ്പാക്കി.

യാര്‍ഡ് ഉപകരണങ്ങള്‍ പൂർണമായി വൈദ്യുതീകരിച്ചത് ചരക്ക് കൈകാര്യം ചെയ്യുമ്പോഴുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്നു.

തന്ത്രപ്രധാനമായ കൊച്ചിയുടെ സ്ഥാനം ഗുജറാത്ത് മുതല്‍ കൊല്‍ക്കത്ത വരെ, ഇന്ത്യയിലുടനീളമുള്ള തുറമുഖങ്ങളിലേക്ക് തീരദേശ കണക്റ്റിവിറ്റി പ്രദാനം ചെയ്യുന്നു, കൂടാതെ കിഴക്കും പടിഞ്ഞാറും തീരങ്ങള്‍ക്കിടയിലുള്ള തീരദേശ ചരക്ക് നീക്കത്തിനുള്ള ഒരു പ്രധാന ഗതാഗത കേന്ദ്രമായും ഇത് പ്രവര്‍ത്തിക്കുന്നു.

ഡിപി വേള്‍ഡ് വികസിപ്പിച്ചെടുത്ത കേരളത്തിലെ ആദ്യത്തെ ഫ്രീ ട്രേഡ് വെയര്‍ഹൗസിംഗ് സോണ്‍ (FTWZ) - കയറ്റിറക്കുമതി (EXIM) വ്യാപാരത്തിനും പ്രാദേശിക സാമ്പത്തിക വളര്‍ച്ചയ്ക്കും സുപ്രധാന സഹായമായും നിലകൊള്ളുന്നു. ഒരു പ്രധാന തുറമുഖത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഇത്തരത്തിലുള്ള രാജ്യത്തെ തന്നെ ഏക സൗകര്യമാണിതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Vallarpaadam Terminal in Kochi logs 35% cargo growth in June with 81,000 TEUs handled, highlighting infrastructure upgrades and operational efficiency.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com