

നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളും അനുകൂല ഘടകങ്ങളും കാര്യക്ഷമമായി വിനിയോഗിച്ചാൽ കേരളത്തിന് ഏറെ മുന്നേറാമെന്ന് അസോസിയേഷൻ ഓഫ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് ഓഫ് ഇന്ത്യ ഡയറക്റ്റര്‍ ജനറലും എൻ.എ.ബി.എച്ച് ബോർഡ് മെമ്പറുമായ ഡോ. ഗിരിധർ ഗ്യാനി.
"ഇന്ത്യയിലേക്ക് മെഡിക്കൽ ടൂറിസ്റ്റുകൾ കൂടുതലും വരുന്നത് ടെറിഷറി, ക്വാട്ടർ നെറി ചികിത്സകൾക്കാണ്. രാജ്യത്തെ ഒന്നാം നിര നഗരങ്ങളിലെ ആശുപത്രികൾ ഹൈടെക് സംവിധാനങ്ങൾ ഉൾച്ചേർത്ത് ഹൈടെക് ആയി മാറണം. കുറഞ്ഞ ചെലവിൽ ഹൈടെക് ചികിത്സ നൽകിയാൽ ലോകത്തെ ഇന്ത്യയിലെ ചികിത്സാ രംഗത്തേക്ക് ആകർഷിക്കാനാകും," രാജ്യത്തെ ഹെൽത്ത് കെയർ രംഗത്ത് ഗുണ നിലവാര മാനദണ്ഡങ്ങൾ കൊണ്ടുവരാൻ അശ്രാന്ത പരിശ്രമം നടത്തിയിട്ടുള്ള ഡോ. ഗിരിധർ ഗ്യാനി ചൂണ്ടിക്കാട്ടി.
രാജ്യത്തേക്ക് മെഡിക്കൽ ടൂറിസ്റ്റുകളായി എത്തുന്ന അഞ്ച് ലക്ഷം പേരിൽ പത്ത് ശതമാനത്തേയും വെൽനസ് സേവനങ്ങൾ തേടി വരുന്ന മറ്റൊരു രണ്ട് ലക്ഷത്തിൽ 60 ശതമാനത്തെയും ആകർഷിക്കുക എന്നതാകണം കേരളത്തിൻ്റെ ലക്ഷ്യമെന്ന് ഗ്യാനി അഭിപ്രായപ്പെട്ടു.
ഡാറ്റ സുരക്ഷിതത്വത്തിന് പ്രാധാന്യം ഏറി വരുന്ന സാഹചര്യത്തിൽ അതിന് കേരളം കൂടുതൽ ഊന്നൽ നൽകണം.
ഉയർന്ന സാക്ഷരത, ടൂറിസം രംഗത്തെ മികച്ച പ്രതിച്ഛായ, മികച്ച ആശുപത്രികൾ, ആയുർവേദ , വെൽനസ് കേന്ദ്രങ്ങൾ തുടങ്ങിയവയെല്ലാം കേരളത്തിന് അനുകൂല ഘടകങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine