'ഓണം, തിരുവോണം, നല്ലോണം': സിത്താരയ്‌ക്കൊപ്പം ഓണരുചിയുള്ള പാട്ടുമായി വീണ്ടും ഈസ്റ്റേണ്‍

പ്രമുഖ ഭക്ഷ്യോത്പന്ന ബ്രാന്‍ഡായ ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സ് ഇത്തവണത്തെ ഓണക്കാലത്തെ വരവേറ്റുകൊണ്ട് പുതിയ ഗാനം പുറത്തിറക്കി. 'ഓണം, തിരുവോണം, നല്ലോണം' എന്ന ഗാനമാണ് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഈസ്‌റ്റേണ്‍ കോണ്ടിമെന്റ്‌സ് സി.ഇ.ഒ നവാസ് മീരാന്‍, ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ മനോജ് ലാല്‍വാനി, ഗായിക സിത്താര കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കിയത്.

ഭക്ഷണവും പാട്ടുമാണ് ഓണക്കാലത്ത് മലയാളി കുടുംബങ്ങളെ ഒന്നിപ്പിക്കുന്നതെന്നും ഭക്ഷ്യോത്പന്ന രംഗത്ത് മലയാളികളുടെ പ്രിയ ബ്രാന്‍ഡായ ഈസ്റ്റേണ്‍ ഇപ്പോള്‍ ഓണപ്പാട്ടും ഒപ്പം ചേര്‍ക്കുകയാണെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ 'ഉണ്ടോ-ഉണ്ടേ' എന്ന ഗാനത്തിന് ഒരുകോടിയിലേറെ ശ്രോതാക്കളെ ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇത്തവണയും ഓണപ്പാട്ട് അവതരിപ്പിക്കുന്നതെന്ന് നവാസ് മീരാന്‍ പറഞ്ഞു.
ഓണത്തിന്റെ രുചിയുള്ള പാട്ട്
ഓണത്തനിമ, സദ്യവട്ടത്തിന്റെ മണവും രുചിയും, ഇലയും ചോറും സാമ്പാറും അവിയലുമൊക്കെ ചേരുവയാകുന്ന ആഘോഷത്തനിമ നിറയുന്ന പാട്ടാണ് ഈസ്റ്റേണ്‍ ഇക്കുറി അവതരിപ്പിച്ചത്. ഗായിക സിത്താര കൃഷ്ണകുമാറാണ് ഗാനം ആലപിച്ചത്. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് മലബാറിക്കസ് സംഗീതം നല്‍കിയിരിക്കുന്നു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it