

കോഴിക്കോടുകാര്‍ക്ക് അതൊരു അത്ഭുതമായിരുന്നു. ബഹളങ്ങളോ പൊടിപടലങ്ങളോ ഒന്നുമില്ലാതെ നിശബ്ദമായി ഒരു ബഹുനില മന്ദിരം ഉയര്‍ന്നു. വമ്പന്‍ കോണ്‍ക്രീറ്റ് പാളികള്‍ വാഹനങ്ങളില്‍ കൊണ്ടുവന്ന് കൂട്ടിയിണക്കിയൊരു നിര്‍മാണം. നിശബ്ദ വിപ്ലവം നടത്തിയ ആ ബഹുനില മന്ദിര സമുച്ചയം ഇന്ന് സംസ്ഥാനത്തെ ലോകോത്തര നിലവാരമുള്ള ഹെല്‍ത്ത്‌കെയര്‍ ഹബ്ബാണ്- മേയ്ത്ര ഹോസ്പിറ്റല്‍. എട്ട് വര്‍ഷം കൊണ്ട് ഉത്തരമലബാറിലെ ഏറ്റവും മികച്ച ആശുപത്രിയായി മേയ്ത്ര വളര്‍ന്നിരിക്കുന്നു. സങ്കീര്‍ണമായ ചികിത്സകള്‍ക്കായി വിദേശരാജ്യങ്ങളെ ആശ്രയിക്കേണ്ടതില്ലാത്ത വിധം ലോകോത്തര നിലവാരമുള്ള രോഗീപരിചയ സംവിധാനമാണ് മേയ്ത്രയില്‍ സജ്ജമായിരിക്കുന്നത്. സംസ്ഥാനത്തെ മറ്റൊരു ആശുപത്രി എന്നതിലുപരി രോഗിയെയും അവരുടെ കുടുംബത്തെയും ഒരുപോലെ ചേര്‍ത്തുപിടിക്കുന്ന കരുതലും സ്‌നേഹവുമാണ് മേയ്ത്രയെ വ്യത്യസ്തമാക്കുന്നതെന്ന് ഇവിടെ സേവനം തേടിയെത്തിയവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് ആരോഗ്യമാണെന്ന തികഞ്ഞ ബോധ്യത്തിലാണ് മേയ്ത്രയുടെ രോഗീപരിചരണം. അതുകൊണ്ട് തന്നെ മേയ്ത്ര ജീവിക്കുന്നതും മനുഷ്യരിലൂടെയാണ്. അത്യാധുനിക മെഷിനറികള്‍ക്കും സാങ്കേതികവിദ്യകള്‍ക്കുമപ്പുറം മേയ്ത്രയില്‍ രോഗവിമുക്തിയിലേക്ക് നയിക്കുന്നത് അവിടുത്തെ മനുഷ്യരാണെന്ന് തുറന്നുപറയുന്നുണ്ട് ഇവിടെയെത്തുന്നവര്‍.
ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ടെക്നീഷ്യന്‍മാര്‍ മുതല്‍ സപ്പോര്‍ട്ട് സ്റ്റാഫ് വരെ ഒരു കുടുംബത്തെപ്പോലെ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നു. ഇവിടെയെത്തുന്ന ഓരോരുത്തരെയും വെറുമൊരു രോഗിയായി കാണാതെ, അവരുടെ ആശങ്കകള്‍ മനസിലാക്കി സംസാരിക്കാനും
ആത്മവിശ്വാസം നല്‍കാനുമുള്ള സംസ്‌കാരമാണ് മേയ്ത്രയിലുള്ളത്. ശരീരത്തിനുള്ള ചികിത്സക്കൊപ്പം മനസിന് സ്‌നേഹവും സമാധാനവും നല്‍കുന്ന ഇമോഷണല്‍ ഹീലിങ്ങിന് (Emotional Healing) ഇവിടെ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ആശുപത്രിയുടെ ചുവരുകള്‍ക്ക് പുറത്ത് മെഡിക്കല്‍ ക്യാമ്പുകളിലൂടെയും ബോധവല്‍ക്കരണ പരിപാടികളിലൂടെയും സാധാരണക്കാരിലേക്ക് മേയ്ത്രയുടെ സേവനങ്ങളെത്തിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സഹായപദ്ധതികള്‍ മേയ്ത്രയുടെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളവും.
ക്രാന്തദര്‍ശിയായ പ്രവാസി മലയാളി സംരംഭകന്‍ ഫൈസല്‍ കൊട്ടിക്കോളന്‍ നേതൃത്വം നല്‍കുന്ന കെഫ് (KEF) ഹോള്‍ഡിങ്സിന്റേയും ഒരുകൂട്ടം പ്രമുഖ ഡോക്ടര്‍മാരുടേയും നിശ്ചയദാര്‍ഢ്യത്തില്‍ വിരിഞ്ഞ സ്വപ്നമാണ് ഇന്ന് കോഴിക്കോടിന്റെ അടയാളമായി മാറിയ മേയ്ത്ര. സാധാരണ കെട്ടിട നിര്‍മാണ രീതികളില്‍ നിന്ന് മാറി, ഇന്ത്യയില്‍ തന്നെ ആദ്യമായി ഓഫ്-സൈറ്റ് മാനുഫാക്ചറിങ് എന്ന നൂതന വിദ്യയിലൂടെയാണ് ഈ ആരോഗ്യകേന്ദ്രം പടുത്തുയര്‍ത്തിയത്. ആശുപത്രികളില്‍ പതിവായുള്ള അണുബാധകള്‍ക്കും നിര്‍മാണ വേളയിലെ ശബ്ദകോലാഹലങ്ങള്‍ക്കും അതുകൊണ്ട് തന്നെ ഇവിടെ സ്ഥാനമില്ല. പകരം, രോഗിയുടെ മനസിനും ശരീരത്തിനും ഒരുപോലെ കുളിര്‍മയേകുന്ന 'ഹീലിങ് എന്‍വയോണ്‍മെന്റ് (Healing Environment) ആണ് മേയ്ത്രയുടേത്. വെറുമൊരു ആശുപത്രി സന്ദര്‍ശനത്തിന് അപ്പുറം, പ്രകൃതിയോട് ചേര്‍ന്നുള്ള ശാന്തമായ അന്തരീക്ഷത്തില്‍ രോഗമുക്തിയിലേക്കുള്ള യാത്രയെ വേഗത്തിലാക്കുന്ന ഒരനുഭവമായാണ് മേയ്ത്രയെ രോഗികളും അവരുടെ ബന്ധുക്കളും അടയാളപ്പെടുത്തുന്നത്.
ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍, ഹൃദയങ്ങളെ തൊടുന്ന പരിചരണം. ഇതാണ് മേയ്ത്രയുടെ മുഖമുദ്ര. 4.5 ലക്ഷം ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്ന ഈ അത്യാധുനിക കേന്ദ്രത്തില്‍ സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ക്ക് സജ്ജമായ എട്ട് ഓപറേഷന്‍ തിയേറ്ററുകള്‍, രോഗികളുടെ സുഖസൗകര്യങ്ങള്‍ക്കും സ്വകാര്യതക്കും മുന്‍ഗണന നല്‍കുന്ന 220 പ്രൈവറ്റ് മുറികള്‍, ജീവന്‍ രക്ഷിക്കാന്‍ സദാ സജ്ജമായ 52 ഐസിയു യൂണിറ്റുകള്‍ എന്നിവയെല്ലാമുണ്ട്. ട്രോമ കെയര്‍ ഉള്‍പ്പെടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം ഏതൊരു അടിയന്തര സാഹചര്യത്തെയും നേരിടാന്‍ പ്രാപ്തമാണ്.
ഗുണമേന്മയും സുരക്ഷയും ഉറപ്പാക്കാന്‍ രാജ്യാന്തര നിലവാരത്തിലുള്ള മാനദണ്ഡങ്ങളാണ് മേയ്ത്രയില്‍ പാലിക്കുന്നത്. ഇതിന് ഒട്ടനവധി പുരസ്‌കാരങ്ങളും ഇതിനകം ലഭിച്ചിട്ടുമുണ്ട്.
NABH അക്രഡിറ്റേഷനോടൊപ്പം Green OT സര്‍ട്ടിഫിക്കേഷനും നേടിയ ആശുപത്രിയാണ് മേയ്ത്ര. ഓപറേഷന്‍ തിയേറ്ററുകളുടെ സുരക്ഷിതത്വത്തിന്റെയും പരിസ്ഥിതി സൗഹൃദ സമീപനത്തിന്റെയും തെളിവാണ് ഇത്.
ഉത്തര കേരളത്തിലെ ഏക ഖഇക അംഗീകൃത ആശുപത്രിയെന്ന നേട്ടം. അന്താരാഷ്ട്ര തലത്തിലുള്ള രോഗിസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്ഥാപനമായി മേയ്ത്രയെ വേറിട്ട് നിര്‍ത്തുന്നു.
'Best Hospital Design & Architecture' അവാര്‍ഡ് നേടിയ ഇന്‍ഫ്രാസ്ട്രക്ചര്‍, ചികിത്സക്കൊപ്പം രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നക്ഷത്ര ഹോട്ടല്‍ നിലവാരത്തിലുള്ള സുഖകരമായ അനുഭവം സമ്മാനിക്കുന്നു.
2024ല്‍ 'Brand BhartaSwadesh Samman'പുരസ്‌കാരം ലഭിച്ചതോടെ, മെഡിക്കല്‍ ഇന്നൊവേഷന്‍ മേഖലയിലെ മേയ്ത്രയുടെ സംഭാവന ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ടു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് ഈ പുരസ്‌കാരം സമ്മാനിച്ചത്. ഈ അംഗീകാരം 'ഇന്ത്യയില്‍ നിന്ന് ലോക നിലവാരത്തിലേക്ക്' എന്ന മേയ്ത്രയുടെ യാത്രയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്തു. അതോടൊപ്പം, 10 ലക്ഷത്തിലധികം രോഗികള്‍ക്ക് ആശ്വാസമെത്തിച്ച '1 ങശഹഹശീി ടാശഹല’െ ക്യാമ്പയ്ന്‍, ചികിത്സയിലൂടെ കൈവരിച്ച വിശ്വാസത്തിന്റെ ഉദാത്ത മാതൃകയുമായി.
സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യകാര്യത്തില്‍ മേയ്ത്ര പ്രത്യേകമായ കരുതലാണ് പുലര്‍ത്തുന്നത്. ഗര്‍ഭകാലം മുതല്‍ പ്രസവാനന്തര പരിചരണം വരെ അമ്മക്കും കുഞ്ഞിനും ആവശ്യമായ എല്ലാ സേവനങ്ങളും ഒരേ കുടക്കീഴില്‍ ലഭ്യമാക്കുന്ന സമഗ്ര സംവിധാനമാണ് ഇവിടെയുള്ളത്.
പ്രസവസമയത്ത് ആശുപത്രിയിലാണെന്ന തോന്നല്‍ പോലും ഇല്ലാതാക്കി, വീടിന്റെ സുരക്ഷിതത്വവും സമാധാനവും പകരുന്ന 'LDR' (Labor Delivery Recovery) ബര്‍ത്തിങ് സ്യൂട്ടുകള്‍ ഇതിന്റെ ഭാഗമാണ്. അമ്മമാര്‍ക്ക് ഭയമില്ലാതെ, ആത്മവിശ്വാസത്തോടെ മാതൃത്വം ആസ്വദിക്കാന്‍ സഹായിക്കുന്ന രീതിയിലാണ് ഈ വിഭാഗം രൂപകല്‍പന ചെയ്തിരിക്കുന്നത്.
അതീവ ശ്രദ്ധ ആവശ്യമുള്ള നവജാത ശിശുക്കള്‍ക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള Level IIIIV NICU സൗകര്യങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിദഗ്ധ നിയോനാറ്റോളജി ടീമും മേയ്ത്രയിലുണ്ട്. ഇതിനുപുറമെ, പീഡിയാട്രിക് വിഭാഗം കുഞ്ഞുങ്ങളുടെ വളര്‍ച്ചയും വികസനവും കൃത്യമായി നിരീക്ഷിക്കുകയും ബാല്യകാല രോഗങ്ങള്‍ക്ക് സമഗ്രമായ ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നു.
സ്ത്രീകളുടെ വിവിധ പ്രായത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ലൈഫ്‌സ്‌റ്റൈല്‍ രോഗങ്ങള്‍ എന്നിവ പരിഹരിക്കാനായി പ്രത്യേക ക്ലിനിക്കുകളും കണ്‍സള്‍ട്ടേഷനുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അമ്മയെയും കുഞ്ഞിനെയും ഒരുപോലെ ചേര്‍ത്തുപിടിക്കുന്ന ഈ തുടര്‍ച്ചയായ പരിചരണ സംവിധാനം (Continuous Care System) ഓരോ കുടുംബത്തിനും വലിയൊരു ആശ്വാസമാണ്.
എട്ട് വര്‍ഷത്തെ വിജയകരമായ യാത്രക്ക് ശേഷം മേയ്ത്ര ഇപ്പോള്‍ പുതിയ ലക്ഷ്യങ്ങളിലേക്ക് ചുവടുവെക്കുകയാണ്.
ഡിജിറ്റല്‍ ഹെല്‍ത്ത്: ഫോളോ-അപ്പ് കണ്‍സള്‍ട്ടേഷനുകളും സെക്കന്റ് ഒപ്പീനിയനും വീട്ടിലിരുന്ന് തന്നെ ലഭ്യമാക്കുന്ന രീതിയില്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കും.
റോബോട്ടിക് ശസ്ത്രക്രിയ: ശസ്ത്രക്രിയകള്‍ ഏറ്റവും ചെറിയ മുറിവുകളിലൂടെ നടത്തി, വേഗത്തില്‍ സുഖം പ്രാപിക്കാന്‍ സഹായിക്കുന്ന മിനിമലി ഇന്‍വേസീവ് റോബോട്ടിക് സര്‍ജറികള്‍ കൂടുതല്‍ വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കും.
ഗ്ലോബല്‍ ഹബ്ബ്: കേരളത്തെ മെഡിക്കല്‍ ടൂറിസത്തിന്റെ ആഗോള കേന്ദ്രമാക്കി മാറ്റുന്നതിനൊപ്പം ഭാവിയില്‍ ഒരു അക്കാദമിക് റിസര്‍ച്ച് ക്യാമ്പസ് എന്ന സ്വപ്നത്തിലേക്കും മേയ്ത്ര ചുവടുവെക്കുകയാണ്.
മേയ്ത്രയുടെ ഈ എട്ട് വര്‍ഷത്തെ പ്രയാണം വെറുമൊരു സ്ഥാപനത്തിന്റെ വളര്‍ച്ചയല്ല; മറിച്ച് ലക്ഷക്കണക്കിന് രോഗികളും അവരുടെ കുടുംബങ്ങളും ഈ ആശുപത്രിയില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ കഥയാണ്. അത്യാധുനിക ചികിത്സക്കൊപ്പം ഓരോ രോഗിക്കും പകര്‍ന്നുനല്‍കുന്ന സ്‌നേഹവും സുരക്ഷിതത്വബോധവുമാണ് മേയ്ത്രയുടെ വിജയരഹസ്യം. ''ഓരോരുത്തരുടെയും മുഖത്തെ പുഞ്ചിരിയും രോഗമുക്തി നല്‍കുന്ന ആശ്വാസവുമാണ് ഇവിടുത്തെ ഏറ്റവും വലിയ പുരസ്‌കാരം. Health, Happiness, Hope എന്ന ദര്‍ശനത്തിലൂടെ ജീവിതങ്ങളെ പ്രത്യാശയിലേക്ക് നയിക്കാനും 'Healing more lives, touching more hearts' എന്ന വാഗ്ദാനത്തോടെ, കൂടുതല്‍ ജീവിതങ്ങള്‍ക്ക് തണലാകാന്‍ ഈ പ്രയാണം ഇനിയും തുടരും.'' മേയ്ത്രയുടെ സാരഥികള്‍ ഒരേ സ്വരത്തില്‍ പറയുന്നു.
ആരോഗ്യരംഗത്തെ ഏറ്റവും പുതിയ മാറ്റങ്ങള്‍ ചികിത്സയില്‍ പ്രായോഗികമായി നടപ്പാക്കാന്‍ മേയ്ത്ര എപ്പോഴും മുന്‍നിരയിലുണ്ട്. കൃത്യമായ രോഗനിര്‍ണയത്തിനും സമയബന്ധിതമായ ചികിത്സാ തീരുമാനങ്ങള്‍ക്കുമായി ആധുനിക ഉപകരണങ്ങളും ഡിജിറ്റല്‍ സംവിധാനങ്ങളുമാണ് ഇവിടെ ഉപയോഗിക്കുന്നത്.
അഡ്വാന്‍സ്ഡ് ഇമേജിങ്, കൃത്യതയാര്‍ന്ന ലാബ് ഡയഗ്‌നോസ്റ്റിക്‌സ് എന്നിവ രോഗനിര്‍ണയം വേഗത്തിലാക്കുന്നു. ഡിജിറ്റല്‍ കെയര്‍ ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോര്‍ഡ്സ് വഴി രോഗികളുടെ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), ടെലിമെഡിസിന്‍ എന്നിവയുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തുന്നവര്‍ക്കും വീട്ടിലിരിക്കുന്നവര്‍ക്കും ഒരുപോലെ മികച്ച സേവനം ഉറപ്പാക്കുന്നുമുണ്ട്. ഗവേഷണത്തിനും ഡോക്ടര്‍മാരുടെ നൈപുണ്യ വികസനത്തിനും നല്‍കുന്ന മുന്‍ഗണന മേയ്ത്രയെ ഉത്തരമലബാറിലെ അറിവിന്റെയും പുതുമയുടെയും കേന്ദ്രമായി (Medical Hub of Innovation) മാറ്റിയിരിക്കുന്നു.
(ധനം മാഗസീന്‍ 2026 ഫെബ്രുവരി 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
Read DhanamOnline in English
Subscribe to Dhanam Magazine