ഈ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തരുത്, പൊലീസിന്റെ മുന്നറിയിപ്പ്
ആവശ്യമായ രേഖകള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപിക്കരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. അടുത്ത കാലത്തായി സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ പലതും ആവശ്യമായ രേഖകള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്നതായി പൊലീസിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നത് സാമ്പത്തിക തട്ടിപ്പിനും ചതിക്കും വഴിവെക്കുമെന്നതിനാല്‍ നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.
ഇത്തരം സ്ഥാപനങ്ങളുടെ വിശദവിവരങ്ങള്‍ കേരള പൊലീസിന്റെ https://keralapolice.gov.in/page/announcements വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുമണ്ട്. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ലൈസന്‍സ് റദ്ദാക്കിയിട്ടുള്ള 169 ഓളം സ്ഥാപനങ്ങളുടെ പേരാണ് പൊലീസ് പുറത്തുവിട്ടത്. തൃശൂരില്‍ നിന്ന് 72 സ്ഥാപനങ്ങള്‍ പട്ടികയിലുള്‍പ്പെട്ടപ്പോള്‍ തിരുവനന്തപുരത്തെ 14 സ്ഥാപനങ്ങളും എറണാകുളത്തെ 18 സ്ഥാപനങ്ങളും കോഴിക്കോട്ടെ 11 സ്ഥാപനങ്ങളുമുണ്ട്. ബാക്കി മറ്റു ജില്ലകളിലാണ്. ആവശ്യമായ രേഖകള്‍ ഇല്ലാത്ത സ്ഥാപനങ്ങളുടെ പട്ടികയും സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine