കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ സമഗ്രസേവനവുമായി എസ്സ ഗ്രൂപ്പ്
കോഴിക്കോട്ടെ എസ്സ ഗ്രൂപ്പിന് ഒരു പ്രത്യേകതയുണ്ട്. കെട്ടിടം കരാറടിസ്ഥാനത്തില്‍ നിര്‍മിച്ചു നല്‍കുന്നതു മുതല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട ഏത് കാര്യവും അവര്‍ കൈകാര്യം ചെയ്യുന്നു എന്നതാണത്. കേവലം രണ്ടു വര്‍ഷം മുമ്പ് തുടക്കമിട്ട സംരംഭം ചുരുങ്ങിയ കാലം കൊണ്ടു തന്നെ പൂര്‍ത്തിയാക്കിയിരിക്കുന്നത് 30 ലേറെ പ്രോജക്ടുകളാണ് എന്നത് ഈ ഗ്രൂപ്പിന്റെ വിശ്വാസ്യത ഏറ്റുന്നു. 25 ഓളം പ്രോജക്റ്റുകള്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു.
വന്‍കിട ആശുപത്രികള്‍, കൊമേഴ്സ്യല്‍ കെട്ടിടങ്ങള്‍, റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍, വെയര്‍ഹൗസ് പ്രോജക്റ്റുകള്‍ തുടങ്ങി വീടുകള്‍ വരെ എസ്സ ഗ്രൂപ്പിന് കീഴിലുള്ള എസ്സ ബില്‍ഡേഴ്സ് എന്ന സ്ഥാപനം ഏറ്റെടുത്ത് നിര്‍മിച്ച് നല്‍കുന്നു. അമ്പതിലേറെ സ്ഥിരം ജീവനക്കാരും 800 ഓളം തൊഴിലാളികളുമുള്ള കമ്പനിക്ക് കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപത്തും പെരിന്തല്‍മണ്ണയിലും ഓഫീസുണ്ട്.
ലക്ഷ്യം രണ്ടുകോടി ചതുരശ്ര അടി
തുടക്കമിട്ട ആദ്യ വര്‍ഷം തന്നെ 2.5 ലക്ഷം ചതുരശ്ര അടി നിര്‍മാണം പൂര്‍ത്തിയാക്കിയ എസ്സ ബില്‍ഡേഴ്സ് ഈ വര്‍ഷം അഞ്ചു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണം തികയ്ക്കുമെന്ന് മാനേജിംഗ് ഡയറക്റ്റര്‍ മുഹമ്മദ് സല്‍മാന്‍ പറയുന്നു. 2030 ഓടെ രണ്ടുകോടി ചതുരശ്ര അടി വിസ്തൃതിയില്‍ പ്രോജക്റ്റുകള്‍ പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യമാണ് ഗ്രൂപ്പിനുള്ളത്. ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നൂതനമായ യന്ത്രോപകരണങ്ങളുടെ സഹായത്തോടെയാണ് ഇവര്‍ കെട്ടിട നിര്‍മാണം നടത്തുന്നത്.
പ്രൊഫഷണലിസം ഓരോ മേഖലയിലും നടപ്പാക്കാനും കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. കെട്ടിട നിര്‍മാണ കരാര്‍ ലഭിച്ചു കഴിഞ്ഞാല്‍ തികച്ചും പ്രൊഫഷണലായ രീതിയില്‍ പ്രോജക്റ്റ് പൂര്‍ത്തീകരിക്കുകയാണ് ചെയ്യുക. ഓരോ ആഴ്ചയിലും നിര്‍മാണ പുരോഗതി സംബന്ധിച്ച സമഗ്രമായ റിപ്പോര്‍ട്ട് ആര്‍ക്കിടെക്ടിനും ക്ലയ്ന്റിനും സമര്‍പ്പിക്കുന്നു. ഓരോ സമയത്തും നിര്‍മാണ പുരോഗതി വിലയിരുത്താന്‍ ഇതിലൂടെ ഉടമയ്ക്ക് കഴിയുന്നു.
ഗ്രൂപ്പ് കമ്പനികൾ
(This article was originally published in Dhanam Magazine January 31st issue)