
പ്രശസ്ത അക്കൗണ്ടിങ് കൺസൾട്ടിങ് സ്ഥാപനമായ ഏൺസ്റ്റ് ആൻഡ് യങ് (ഇവൈ) തങ്ങളുടെആഗോള ബിസിനസ് സർവീസ് സെന്റർ ടെക്നോപാർക്കിൽ ആരംഭിക്കും. ഇതിന്റെ ഭാഗമായി ഇവൈ ഗ്ലോബൽ മാനേജിങ് പാർട്ണർ ജോസ് ലൂയിസ് ഗാർഷ്യ ഫെർണാണ്ടസ് ടെക്നോപാർക്ക് ക്യാമ്പസ് സന്ദർശിച്ചിരുന്നു.
കൂടാതെ, ബ്ലോക്ക് ചെയിൻ, സൈബർ സെക്യൂരിറ്റി എന്നീ പുതു സാങ്കേതികവിദ്യകൾക്കും നൈപുണ്യ വികസനത്തിനും ഊന്നൽ നൽകുന്ന ഒരു മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതിന് ഇവൈയുമായി സഹകരണത്തിന് സർക്കാർ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ടെക്നോസിറ്റിയിലായിരിക്കും ഇത് സ്ഥാപിക്കുക.
കൊച്ചിയിലും തിരുവനന്തപുരത്തുമായി 5000 പേരാണ് ഇവൈയുടെ ഗ്ലോബൽ സർവീസ് ഡെലിവറി കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നത്.
കമ്പനി അധികൃതർ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ചീഫ് സെക്രട്ടറി പോൾ ആൻറണി, ചീഫ് സെക്രട്ടറി ടോം ജോസ്, ഐ.ടി. സെക്രട്ടറി എം. ശിവശങ്കർ, ടെക്നോപാർക്ക് സി.ഇ.ഒ ഋഷികേശ് നായർ എന്നിവരുമായി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു.
അടുത്തിടെയാണ് നിസാൻ മോട്ടോർ കോർപറേഷൻ തങ്ങളുടെ ആദ്യ ഗ്ലോബൽ ഡിജിറ്റൽ ഹബ് തിരുവനന്തപുരത്ത് ആരംഭിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine