കണ്ണീര്‍ക്കയത്തില്‍ ഇന്ന് കര്‍ഷകദിനം

പ്രകൃതി നല്‍കിയ തിരിച്ചടികളുടെ കണ്ണീര്‍ക്കയത്തില്‍ മുങ്ങി നിവര്‍ന്ന് കേരളം ഇന്ന് കര്‍ഷകദിനം ആചരിക്കുന്നു. കര്‍ഷകര്‍ക്ക് ആഘോഷമാകേണ്ട ചിങ്ങം ഒന്ന്, കഴിഞ്ഞ വര്‍ഷവും പ്രളയ ദുഃഖത്തിന്റെ നടുവിലേക്കാണെത്തിയത്. അന്നത്തെ നഷ്ടം ഇക്കുറി നികത്താമെന്ന മോഹവും അസ്ഥാനത്തായി.

വിളകളെ താറുമാറാക്കിയ പേമാരിയും പ്രളയവും മണ്ണിടിച്ചിലും കാര്‍ഷിക കേരളത്തെയാകമാനം നിരാശയിലാഴ്ത്തി. 31,015 ഹെക്ടറിലെ കൃഷി നശിച്ചതുമൂലം 1,21,675 കര്‍ഷകര്‍ക്കുണ്ടായ നഷ്ടം 1166.42 കോടിയെന്നു കണക്കാക്കപ്പെടുന്നു. ആകെ കൃഷി നാശത്തിന്റെ 62.8 ശതമാനവും നെല്‍ കര്‍ഷകരെയാണു ബാധിച്ചത്. 19,495 ഹെക്ടറില്‍ നെല്‍ക്കൃഷി നശിച്ചു, മുഖ്യമായും പാലക്കാട് ആലപ്പുഴ ജില്ലകളില്‍.

ലക്ഷ്യമിട്ടതിന്റെ 67 ശതമാനം സ്ഥലത്തേ വരള്‍ച്ചമൂലം ഒന്നാംവിള നെല്‍ക്കൃഷി ഇറക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. അതില്‍ നല്ലൊരു ഭാഗവും മുങ്ങി നശിച്ചതോടെ ഇത്തവണ കൊയ്ത്തു കാലത്തെച്ചൊല്ലി കാര്യമായ പ്രതീക്ഷയ്ക്കു വകയില്ലാതായി. ഓണവിപണിക്കായി നട്ട വാഴകളും വന്‍ തോതില്‍ നശിച്ചു. ഇതില്‍ 3832 ഹെക്ടറിലെ 95.8 ലക്ഷം കുലച്ച വാഴകളും ഉള്‍പ്പെടും.പച്ചക്കറി കൃഷിയുടെ കാര്യവും ഇതുതന്നെ

Related Articles
Next Story
Videos
Share it