ശാലിനി വാര്യര്‍ ഫെഡറല്‍ ബാങ്കില്‍ നിന്ന് രാജിവച്ചു, ഇനി സംരംഭക റോളിലേക്കോ?

അഞ്ച് വര്‍ഷത്തിലധികമായി ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറകട്‌റായി തുടരുകയായിരുന്നു
Shalini Warrier
Published on

ഫെഡറല്‍ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ശാലിനി വാര്യര്‍ രാജിവച്ചു. ഫെഡറല്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് രാജി അംഗീകരിച്ചതായി സെബിയെ അറിയിച്ചു. മേയ് 15നും 30നും ഇടയില്‍ പദവി ഒഴിയാനാണ് തീരുമാനം.

കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലത്തിലധികമായി ഫെഡറല്‍ ബാങ്കിനൊപ്പമുള്ള ശാലിനി വാര്യര്‍ സംരംഭക രംഗത്തേക്ക് കടക്കാനാണ് രാജിനല്‍കിയതെന്നാണ് കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്.

ബാങ്കിംഗ് രംഗത്ത് 30 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുള്ള ശാലിനി വാര്യര്‍ 2020 ജനുവരിയിലാണ് ഫെഡറല്‍ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി എത്തുന്നത്. അതിനു മുമ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പദവിയിലായിരുന്നു. ഇക്കാലത്ത്‌ റീറ്റെയ്ല്‍ ബാങ്കിംഗ് മേഖലയുടെ അധിക ചുമതലയും വഹിച്ചിരുന്നു. ഫെഡറല്‍ ബാങ്കിന്റെ ആധൂനികവത്കരണത്തിലടക്കം ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയില്‍ അംഗമായ ശാലിനി 1989ലെ ഒന്നാം റാങ്ക് ജേതാവാണ്. ബ്രൂണെയില്‍ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ സി.ഇ.ഒയും കണ്‍സ്യൂമര്‍ ബാങ്കിംഗ് മേധാവിയുമായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com