സ്വർണ വായ്പാ മേഖലയ്ക്ക് പുതിയ വളർച്ചാവഴികൾ തേടി; ‘ഗോൾഡ് സമ്മിറ്റ്’ നവംബർ 17ന് കൊച്ചിയിൽ

സ്വർണവായ്പാ മേഖലയിലെ വളർച്ച, ഭരണനിർവഹണം, നിയമാനുസൃത പ്രവർത്തനം, സുതാര്യത, സാങ്കേതിക മുന്നേറ്റങ്ങൾ എന്നിവ ചർച്ച ചെയ്യാൻ ഫെഡറേഷൻ ഓഫ് ഗോൾഡ് ലോൺ കമ്പനീസ് നവംബർ 17ന് കൊച്ചിയിൽ ആദ്യ ഗോൾഡ് സമ്മിറ്റ് സംഘടിപ്പിക്കുന്നു
Gold Summit 2026 Kerala On Gold Loans Growth
പ്രതീകാത്മക ചിത്രംImage Source: Canva
Published on: 

സ്വർണ വായ്പാ മേഖലയുടെ ഭാവി രൂപരേഖ തയ്യാറാക്കുന്നതിനും സാമ്പത്തിക ആസ്തിയെന്ന നിലയിൽ സ്വർണത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുമായി ഫെഡറേഷൻ ഓഫ് ഗോൾഡ് ലോൺ കമ്പനീസ് (FGLOC) സംഘടിപ്പിക്കുന്ന ആദ്യ ഗോൾഡ് ഉച്ചകോടി നവംബർ 17-ന് കൊച്ചിയിൽ നടക്കും.

ഭരണനിർവഹണം, നിയമാനുസൃത പ്രവർത്തനം, സുതാര്യത, സാങ്കേതിക മുന്നേറ്റങ്ങൾ എന്നിവയിലൂടെ സ്വർണവായ്പ സ്ഥാപനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം. മേഖല നേരിടുന്ന പൊതുവായ വെല്ലുവിളികൾ പരിഹരിക്കുന്നതിനൊപ്പം, കൂടുതൽ ആളുകളിലേക്ക് സ്വർണവായ്പ സേവനങ്ങൾ എത്തിക്കുന്നതിനുള്ള മാർഗ്ഗങ്ങളും സമ്മിറ്റിൽ ചർച്ചയാകും.

രാജ്യത്തെ പ്രമുഖ എൻബിഎഫ്‌സി (NBFC) പ്രതിനിധികളും വ്യവസായ പ്രമുഖരും നയരൂപീകരണ വിദഗ്ധരും ഉച്ചകോടിയിൽ പങ്കെടുക്കും. മുത്തൂറ്റ് ഫിനാൻസ് എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ്, മുത്തൂറ്റ് ഫിൻകോർപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ തോമസ് ജോൺ മുത്തൂറ്റ്, മണപ്പുറം ഫിനാൻസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ വി.പി. നന്ദകുമാർ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കും.

വിനോദ് കോത്താരി (വിനോദ് കോത്താരി ആൻഡ് കൺസൾട്ടന്റ്സ് സ്ഥാപകൻ), ക്രിസിൽ (CRISIL), ക്രിഫ് (CRIF), ഗൂഗിൾ, വൊഡാഫോൺ ഐഡിയ തുടങ്ങിയ മുൻനിര സ്ഥാപനങ്ങളുടെ പ്രതിനിധികൾ വിവിധ സാങ്കേതിക സെഷനുകൾ നയിക്കും. ഉച്ചകോടിയിൽ അവതരിപ്പിക്കുന്ന പഠന റിപ്പോർട്ടുകൾ മേഖലയുടെ പൊതുവായ ആശങ്കകൾ തിരിച്ചറിയാനും മുൻഗണനാ വിഷയങ്ങൾ നിശ്ചയിക്കാനും സഹായിക്കും. ഇതുവഴി ഭരണസംവിധാനങ്ങൾക്ക് മുന്നിൽ ഏകീകൃത നിലപാട് വ്യക്തമാക്കാനും ഫെഡറേഷന് സാധിക്കും.

The Federation of Gold Loan Companies will host its first Gold Summit in Kochi on November 17 to discuss growth opportunities, regulatory practices, transparency and technology in the gold loan sector.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```