കൊച്ചി-റിയാദ് നേരിട്ടുള്ള സർവീസുമായി ഫ്ലൈനാസ്; സെപ്റ്റംബർ 2 മുതൽ ആഴ്ചയിൽ മൂന്ന് വിമാനങ്ങൾ

ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസുകള്‍
CochinInternationalAirport
Image courtesy: facebook.com/CochinInternationalAirport
Published on

സൗദി അറേബ്യൻ ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈനാസ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പ്രവർത്തനം തുടങ്ങുന്നു. സെപ്റ്റംബർ രണ്ടുമുതൽ കൊച്ചിയിൽനിന്ന് റിയാദിലേക്കും തിരിച്ചുമാണ് നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നത്.

ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ഫ്ലൈനാസ് നടത്തുക. 174 സീറ്റുകളുള്ള എയർബസ് A320 വിമാനമാണ് സർവീസിനെത്തുന്നത്. കൊച്ചിയിൽനിന്ന് റിയാദിലേക്കുള്ള വിമാനം രാവിലെ 8.50ന് പുറപ്പെടും. റിയാദിൽനിന്നുള്ള മടക്കവിമാനം രാവിലെ 8.05ന് കൊച്ചിയിലെത്തും.

നിലവിൽ എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ, സൗദിയ എന്നീ വിമാനക്കമ്പനികൾ സിയാലിൽ നിന്ന് സൗദിയിലെ ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള സർവീസുകൾ നടത്തുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com