കേരള വികസനത്തിന്റെ 'പവർ ഹൗസ്'; ഒരു ലക്ഷം കോടിയുടെ പദ്ധതികളുമായി കിഫ്ബി കുതിക്കുന്നു

നാടിന്റെ മുഖച്ഛായ മാറ്റുന്ന വികസന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാനാവുമെന്ന് തെളിയിച്ചുകൊണ്ട്‌ സംസ്ഥാനത്തിന്റെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു കിഫ്ബി
കേരള വികസനത്തിന്റെ 'പവർ ഹൗസ്'; ഒരു ലക്ഷം കോടിയുടെ പദ്ധതികളുമായി കിഫ്ബി കുതിക്കുന്നു
Published on

വല്ലതും നടക്കുമോ? പദ്ധതികള്‍ പലത് പ്രഖ്യാപിക്കുമ്പോഴും ശരാശരി മലയാളി ചോദിച്ചിരുന്നു ഇത്.

പക്ഷേ കാലം മാറി. പദ്ധതികള്‍ കടലാസ് പുലികളല്ല ഇന്ന്. കൊച്ചിന്‍ ക്യാന്‍സര്‍ കെയര്‍ റിസര്‍ച്ച് സെന്റര്‍, പെരുമ്പളം പാലം, അമ്പൂരി കുംബിച്ചാല്‍ കടവ് പാലം, മലബാര്‍ ക്യാന്‍സര്‍ കെയര്‍ സെന്റര്‍, തലശ്ശേരി കോര്‍ട്ട് കോംപ്ലക്സ്. കുണ്ടന്നൂര്‍, വൈറ്റില ഫ്ളൈ ഓവര്‍... ഇങ്ങനെ ഒട്ടേറെ പദ്ധതികള്‍ നിര്‍മാണം പൂര്‍ത്തിയായി പൊതുസമൂഹത്തിനായി തുറന്നുകൊടുത്തിരിക്കുന്നു. ഇതിനെല്ലാം പിന്നില്‍ എണ്ണയിട്ട യന്ത്രം കണക്കെ പ്രവര്‍ത്തിക്കുന്നൊരു സംവിധാനമുണ്ട്. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ്- കിഫ്ബി.

കേരളത്തിന്റെ പശ്ചാത്തല വികസന രംഗത്തെ ഒട്ടുമിക്ക മേഖലകളിലും ഇതിനോടകം തന്നെ കിഫ്ബി പദ്ധതികള്‍ നടപ്പാക്കുകയോ, നടപ്പാക്കി വരികയോ ചെയ്യുന്നുണ്ട്. ഇതിനൊക്കെ പുറമെ സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ശബരി റെയില്‍ പാതക്കും സര്‍ക്കാര്‍ കിഫ്ബി മുഖേനയാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. ആദ്യ ഘട്ടത്തില്‍ 50,000 കോടി രൂപയുടെ പദ്ധതികള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യമാണ് കിഫ്ബി മുന്നോട്ടുവെച്ചത്. ഇന്നത് 98,836.83 കോടി രൂപയുടെ 1,237 പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളത്. ഇതിനോടകം 38,000 കോടിയിലധികം രൂപ പദ്ധതികള്‍ക്കായി കിഫ്ബി ചെലവഴിച്ച് കഴിഞ്ഞു.

ഇതിന് പുറമെ എംസി റോഡ് വികസനത്തിനും വിഴിഞ്ഞം തുറമുഖം അടിസ്ഥാനപ്പെടുത്തിയ വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ സാമ്പത്തിക വികസന ഇടനാഴിക്കും, അങ്കമാലി-എരുമേലി ശബരി റെയില്‍ പാതക്കും തുടങ്ങി പല വന്‍കിട വികസന പദ്ധതികള്‍ക്കായി 9,000 കോടി രൂപയോളം തത്വത്തില്‍ അനുമതി നല്‍കിയിട്ടുള്ളതും, ഏകദേശം 10,000 കോടിയുടെ പദ്ധതികള്‍ അവലോകനം നടന്നുവരുന്നതുമാണ്. ഇതില്‍ 23,190 കോടി രൂപയുടെ ഏഴ് ഭൂമി ഏറ്റെടുക്കല്‍ പദ്ധതികളും ഉള്‍പ്പെടുന്നു. 1230 പദ്ധതികള്‍ അടിസ്ഥാന സൗകര്യ വികസന രംഗത്തുള്ളവയാണ്. ഇതിന് മാത്രം ഏകദേശം 78,836.83 കോടി രൂപ വിനിയോഗിക്കപ്പെടും. നിലവില്‍ വിവിധ മേഖലയിലെ 24,735 കോടി രൂപയുടെ പദ്ധതികള്‍ കിഫ്ബി പൂര്‍ണമായും പൂര്‍ത്തീകരിക്കുകയും ഇതുള്‍പ്പെടെ 38,620 കോടി രൂപ പദ്ധതികള്‍ക്കായി ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. 28,583 കോടി രൂപയുടെ പദ്ധതികള്‍ പുരോഗമിക്കുകയാണ്.

എന്തുകൊണ്ട്‌ കിഫ്ബി?

കേരള മോഡല്‍. എവിടെയും എന്നും കേള്‍ക്കുന്ന ഒരു വാക്കാണിത്. പൊതുജനാരോഗ്യം, വിദ്യാഭ്യാസം, ക്രമസമാധാന പരിപാലനം എന്നീ മേഖലകളില്‍ വലിയ പ്രാധാന്യം നല്‍കിയായിരുന്നു കേരളത്തിലെ എക്കാലത്തെയും ഭരണനിര്‍വഹണം. ഇതിനാല്‍ തന്നെ സംസ്ഥാന ത്തിന്റെ വരുമാനത്തിന്റെ വലിയൊരു പങ്കും ഈ മേഖലകളിലേക്ക് നല്‍കിയിരുന്നു. മികച്ച മാനവവിഭവശേഷിയും സാമൂഹിക സൂചികകളുമുള്ള സംസ്ഥാനമായി കേരളം മാറിയെങ്കിലും, പശ്ചാത്തല വികസന രംഗത്ത് വലിയൊരു വിടവ് ഇതിന്റെ ഭാഗമായി ഇവിടെ രൂപപ്പെട്ടു.

കേരളം വര്‍ഷങ്ങളായി നേടിയെടുത്ത ഒരു വികസിത സമൂഹത്തിന് യോജിച്ച പശ്ചാത്തല വികസനം സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്ന തിരിച്ചറിവും, അക്കാലങ്ങളില്‍ പശ്ചാത്തല സൗകര്യ വികസനത്തിനായി നീക്കിവെച്ചിരുന്ന ബജറ്റ് വിഹിതം അപര്യാപ്തമാണെന്നുള്ളതും നൂതനമായ ഒരു വികസന കാഴ്ച്ചപ്പാട് വേണം എന്ന തീരുമാനത്തിലേക്ക് സര്‍ക്കാരിനെ എത്തിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 1999ല്‍ ആരംഭിച്ചെങ്കിലും പൊതുവെ നിഷ്‌ക്രിയമായിരുന്ന കിഫ്ബിയെ കാലാനുസൃതമായ മാറ്റങ്ങള്‍ അതിന്റെ ഘടനയിലും പ്രവര്‍ത്തന രീതിയിലും വരുത്തി 2016ലെ കിഫ് ആക്ട് ഭേദഗതിയിലൂടെ കൊണ്ടുവന്നത്.

കാലത്തിനൊത്ത മാറ്റം, സുസജ്ജമായ ഭരണസംവിധാനം

2016ല്‍ കിഫ്ബി അതിന്റെ ഭേദഗതി ആക്ട് തയാറാക്കുന്ന ഘട്ടത്തില്‍ പല മാതൃകകളും പരിശോധിച്ചിരുന്നു. അതിനോടകം ആഗോളതലത്തില്‍ പാലിച്ചുവരുന്ന നവീനമായ പല ധനസമാഹരണ രീതികളും റിസര്‍വ് ബാങ്ക്, സെബി തുടങ്ങിയ നിയന്ത്രണ ഏജന്‍സികള്‍ ആഭ്യന്തര വിപണിയില്‍ അനുവദിച്ചിരുന്നു. ഇത്തരത്തിലുള്ള അവസരങ്ങള്‍ സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉചിതമായി ഉപയോഗിക്കാന്‍ കഴിയണം എന്നുള്ള കാഴ്ച്ച

പ്പാടിന്റെ അടിസ്ഥാനത്തില്‍ ഗണ്യമായ മാറ്റങ്ങളോടെയാണ് 2016ലെ ഭേദഗതി ആക്ട് തയാറാക്കിയത്. പതിവ് പദ്ധതി നിര്‍വഹണ രീതികളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ സുതാര്യതയും കാര്യക്ഷമതയും പദ്ധതി നിര്‍വഹണത്തില്‍ കൊണ്ടുവരുന്നതിലും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും നിക്ഷേപക വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനും ഭേദഗതി ആക്ടിലൂടെ സാധിച്ചു.

ഭരണപരമായി ശക്തമായ ബോര്‍ഡാണ് കിഫ്ബിയെ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. മുഖ്യമന്ത്രി ചെയര്‍മാനും ധനകാര്യ മന്ത്രി വൈസ്-ചെയര്‍മാനുമായ കിഫ് ബോര്‍ഡില്‍ കേരള പ്ലാനിങ് ബോര്‍ഡ് ചെയര്‍മാന്‍, ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, നിയമ സെക്രട്ടറി, ധനകാര്യ (റിസോഴ്സസ്) സെക്രട്ടറി, കിഫ്ബി സിഇഒ എന്നിവര്‍ക്ക് പുറമെ ധനകാര്യ-സാമ്പത്തിക മേഖലയില്‍ പ്രശസ്തരായ ഏഴ് സ്വതന്ത്ര അംഗങ്ങളും അടങ്ങുന്നു. ധനസമാഹരണത്തിലും പദ്ധതി കാര്യങ്ങളിലും വളരെ ക്രിയാത്മകമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ കിഫ്ബിയുടെ ഈ ശക്തമായ ബോര്‍ഡ് സുപ്രധാന പങ്ക് വഹിക്കുന്നു.

മറ്റൊരു സവിശേഷമായ ഘടകം 2016ലെ കിഫ് ഭേദഗതി ആക്ടില്‍ വിഭാവനം ചെയ്ത ഫണ്ട് ട്രസ്റ്റി&അഡൈ്വസറി കമ്മീഷന്‍ (FTAC) എന്ന സംവിധാനമാണ്. ഇത് ഒരേസമയം നിക്ഷേപകരുടെ ട്രസ്റ്റിയായും കിഫ്ബിയുടെ ഉപദേശക സംവിധാനമായും നിലനില്‍ക്കുന്നു. ഇന്ത്യയുടെ മുന്‍ സി&എജി ആയിരുന്ന വിനോദ് റായ് ചെയര്‍മാനായ ഈ കമ്മീഷനില്‍ റിസര്‍വ് ബാങ്ക് മുന്‍ ഡെപ്യൂട്ടി ഗവര്‍ണറായിരുന്ന ഉമ ശങ്കര്‍, കാനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക് എന്നീ ബാങ്കുകളുടെ സിഇഒയും എംഡിയുമായിരുന്ന ശങ്കര നാരായണന്‍ എന്നിവര്‍ അംഗങ്ങളാണ്. ഫിനാന്‍സ്&ആഡ്മിനിസ്ട്രേഷന്‍, പ്രോജക്ട് അപ്രൈസല്‍ ഡിവിഷന്‍, ഇന്‍സ്പെക്ഷന്‍ വിങ്, ഇഎസ്ജി ഡിവിഷന്‍, ലോ ഡിവിഷന്‍ ഇങ്ങനെ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചാണ് കിഫ്ബിയുടെ പ്രവര്‍ത്തനം.

പ്രവര്‍ത്തന കാലഘട്ടത്തിലെ നാഴികക്കല്ലുകള്‍

- 2019 മാര്‍ച്ച് 26ന്, 2,150 കോടി രൂപയുടെ ആരംഭകാല ഇഷ്യൂ പുറത്തിറക്കിക്കൊണ്ട് മസാല ബോണ്ട് സമാഹരണം കിഫ്ബി വിജയകരമായി പൂര്‍ത്തിയാക്കി. ഇതുവഴി വിദേശ കടപ്പത്ര വിപണിയില്‍ പ്രവേശനം നേടുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ സംസ്ഥാനമെന്ന നിലയില്‍ കേരളവും അതിന്റെ ഏജന്‍സിയായ കിഫ്ബിയും അപൂര്‍വ നേട്ടം കരസ്ഥമാക്കി. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ അതുവരെ ഏര്‍പ്പെട്ട മസാല ബോണ്ട് സമാഹരണത്തില്‍ വച്ച് ഏറ്റവും വലിയ രണ്ടാമത്തെ ഉദ്യമമായിരുന്നു കിഫ്ബിയുടെ ആ ധനസമാഹരണം. 2016ല്‍ റിസര്‍വ് ബാങ്ക് മസാല ബോണ്ട് സമ്പ്രദായത്തിന്

അനുമതി നല്‍കിയതിനു ശേഷമുണ്ടായ ഏറ്റവും വലിയ മൂന്നാമത്തെ ധനസമാഹരണമായിരുന്നു ഇത്.

  • ചെല്ലാനത്തെ ജനങ്ങള്‍ വര്‍ഷങ്ങളായി അനുഭവിച്ചുവരുന്ന ദുരിതത്തില്‍ നിന്ന് മോചനം. ചെല്ലാനം ഒന്നാം ഘട്ടം (362.64 കോടി രൂപ) പൂര്‍ത്തിയായി. 404 കോടി രൂപയുടെ രണ്ടാം ഘട്ട വികസനത്തിന് കിഫ്ബി തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്.

  • കേന്ദ്ര സര്‍ക്കാര്‍ കയ്യൊഴിഞ്ഞ് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിനെ കേരള പേപ്പര്‍ പ്രോഡക്ട് ലിമിറ്റഡ് എന്ന പേരില്‍ പുനരുജ്ജീവിപ്പിക്കാന്‍ 200.60 കോടിയാണ് അംഗീകാരം നല്‍കിയതെങ്കിലും 145.60 കോടി രൂപയാണ് നാളിതുവരെ ചെലവഴിച്ചിട്ടുള്ളത്.

  • കോവിഡ് പോലെയുള്ള മഹാമാരികളും മറ്റ് പകര്‍ച്ചവ്യാധികളും നേരിടുന്നതിന് ആരോഗ്യ മേഖലയെ കൂടുതല്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ 140 നിയമസഭാ മണ്ഡലങ്ങളിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും 10 കിടക്കകളുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ സ്ഥാപിക്കണമെന്നുള്ള സര്‍ക്കാരിന്റെ പ്രഖ്യാപനം സാക്ഷാത്കരിക്കുന്നതിനായി ഇതിനോടകം 90 ഐസൊലേഷന്‍ വാര്‍ഡുകള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കിയതില്‍ 54 ഐസൊലേഷന്‍ വാര്‍ഡുകള്‍ പൂര്‍ത്തീകരിച്ചു. അതില്‍ 49 എണ്ണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 236.30 കോടി രൂപയുടെ ധനാനുമതിയാണ് കിഫ്ബി ഐസൊലേഷന്‍ വാര്‍ഡ് പദ്ധതിക്കായി നല്‍കിയിട്ടുള്ളത്.

  • സംസ്ഥാനത്തിന്റെ ഐടി മേഖലയിലും കിഫ്ബി ധനസഹായം നല്‍കുന്നു. കെ-ഫോണ്‍ ഉള്‍പ്പെടെ 2,535.80 കോടി രൂപയുടെ അംഗീകാരമാണ് ഐടി  മേഖലക്കായി കിഫ്ബി അനുവദിച്ചിട്ടുള്ളത്. ടെക്നോ സിറ്റിയിലെ രണ്ട് ലക്ഷം സ്‌ക്വയര്‍ ഫീറ്റ് കെട്ടിടം പൂര്‍ത്തീകരിക്കുകയും പുത്തന്‍ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രയോജനകരമാകുന്ന കൊച്ചി ഇന്നൊവേഷന്‍ സോണ്‍ കെട്ടിടം പൂര്‍ത്തീകരണത്തിന്റെ അന്തിമഘട്ടത്തിലുമാണ്. കേരളഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്ക് (KFON) വഴി, സംസ്ഥാനത്തെ എല്ലാ വീട്ടിലും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാണെന്ന് ഉറപ്പുവരുത്തി ഡിജിറ്റല്‍ കണക്റ്റിവിറ്റിയുടെ നിര്‍വചനം കേരളം തിരുത്തിയെഴുതുകയാണ്. കോട്ടൂര്‍, അട്ടപ്പാടി പോലെയുള്ള അടിസ്ഥാന വിഭവങ്ങളിലേക്കുള്ള പ്രവേശനം ഒരു വെല്ലുവിളിയായി ഡിജിറ്റല്‍ വിഭജനം നിലനിന്ന കാലത്ത് നിന്നും വൈഫൈ ആക്‌സസ് പോയിന്റുകളും ഫൈബര്‍-ഒപ്റ്റിക് കേബിളുകളും ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെയും, മുമ്പ് ലഭ്യമല്ലാത്ത ഓണ്‍ലൈന്‍ വിദ്യാഭ്യാസം, സര്‍ക്കാര്‍ സേവനങ്ങള്‍, ആരോഗ്യ സംരക്ഷണം, സാമ്പത്തിക അവസരങ്ങള്‍ എന്നിവയിലേക്ക് കമ്മ്യൂണിറ്റികള്‍ക്ക് പ്രവേശനം നല്‍കിക്കൊണ്ട് KFON ഈ വിഭജനത്തെ മറികടക്കുകയാണ്.

  • കിന്‍ഫ്ര അമ്പലമുകളില്‍ സ്ഥാപിക്കുന്ന നിര്‍ദിഷ്ട പെട്രോകെമിക്കല്‍ പാര്‍ക്കിന്റെ സ്ഥലമേറ്റെടുപ്പിനായി 977.46 കോടി രൂപ കിഫ്ബി നല്‍കുകയും അതില്‍ നിന്ന് വരുമാനം ആയി 540.22 കോടി രൂപ ഇതിനോടകം കിഫ്ബിക്ക് തിരികെ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

  • സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തില്‍ കിഫ്ബി ഫണ്ട് പ്രയോജനപ്പെടുത്തിക്കൊണ്ട് നടപ്പാക്കിയ ഹൈടെക് ക്ലാസ് മുറി, ഹൈടെക് ലാബ് പദ്ധതികളിലൂടെ പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനം എന്ന നേട്ടം 2020 ഒക്ടോബറില്‍ കൈവരിച്ചു. ഒന്നു മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസുകളുള്ള 16,027 സ്‌കൂളുകളില്‍ 374274 ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു. 4752 സെക്കന്‍ഡറി-ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ 44705 ക്ലാസ് മുറികള്‍ ഹൈടെക് ആക്കുകയും 11257 സ്‌കൂളുകളില്‍ ഹൈടെക് ലാബ് പദ്ധതിയും നടപ്പാക്കി. സ്‌കൂള്‍ കെട്ടിടങ്ങളുടെ അടിസ്ഥാന സൗകര്യ വികസനവും ക്ലാസ് റൂമുകളുടെയും ലാബുകളുടെയും ഡിജിറ്റലൈസേഷനും ഒക്കെ തന്നെയും രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനാകാത്ത വിധം മെച്ചപ്പെട്ടതാണ്. ഇത് 2025-26ലെ കേന്ദ്ര ബജറ്റില്‍ പുതിയൊരു പദ്ധതിയായി അവതരിപ്പിച്ചു എന്നത് സംസ്ഥാനത്തിന്റെ ദീര്‍ഘവീക്ഷണത്തെയാണ് അടയാളപ്പെടുത്തുന്നത്.

  • കൂളിമാട് പാലം, തെക്കില്‍ അലട്ടി റോഡ്, തോട്ടപ്പളി നാലുച്ചിറ പാലം, കുട്ടിക്കാനം ചപ്പാത്ത് റോഡ്, പടഹാരം പാലം, കേച്ചേരി അക്കിക്കാവ് ബൈപ്പാസ് എന്നിങ്ങനെ ഒട്ടനവധി പദ്ധതികള്‍.

*സര്‍വ്വം കിഫ്ബി

കിഫ്ബിയുടെ പിന്തുണയില്ലാത്ത മേഖലകള്‍ കേരളത്തില്‍ ഇല്ലെന്നുതന്നെ പറയാം. ഗതാഗത രംഗത്ത് സംസ്ഥാന ബജറ്റില്‍ നിന്നുള്ള പദ്ധതികള്‍ക്ക് പുറമെ, കിഫ്ബി മുഖേന മലയോര ഹൈവേ, തീരദേശ ഹൈവേ, കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കണക്റ്റിവിറ്റി റോഡുകള്‍, ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത, ആലുവ-മൂന്നാര്‍ റോഡ്, കളമശ്ശേരി-ആലുവ സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, മറ്റ് പ്രധാന റോഡുകള്‍, പാലങ്ങള്‍, റെയില്‍വെ മേല്‍പാലങ്ങള്‍, ഫ്ളൈഓവറുകള്‍, ബൈപാസുകള്‍, ജങ്ഷന്‍ വികസന പദ്ധതികള്‍ തുടങ്ങിയ വിപുലമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു.

കുടിവെള്ള ക്ഷാമം, കാര്‍ഷികാവശ്യത്തിനുള്ള ജലത്തിന്റെ ക്ഷാമം, കടല്‍ക്ഷോഭം തുടങ്ങിയ നിര്‍ണായക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ ജലവിഭവ വകുപ്പ് മുഖേന ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. സംസ്ഥാനത്ത് ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും, അവ പ്രവര്‍ത്തനസജ്ജമാക്കുന്നതിന് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനും ഉള്‍പ്പെടെ ആരോഗ്യ മേഖലയുടെ വികസനത്തിനും പ്രത്യേക ഊന്നല്‍ നല്‍കുന്നു. കോഴിക്കോട് ചേവായൂരില്‍ സ്ഥാപിക്കുന്ന ഓര്‍ഗന്‍&ടിഷ്യൂ ട്രാന്‍സ്പ്ലാന്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് രാജ്യത്ത് തന്നെ നൂതനമായ കാല്‍വെപ്പാണ്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ മുഖച്ഛായ തന്നെ മാറിയതിന് പിന്നിലുള്ളതും കിഫ്ബിയുടെ ഇടപെടല്‍ തന്നെ. ഉന്നത വിദ്യാഭ്യാസ രംഗത്തുമുണ്ട് പിന്തുണ. വ്യവസായ, കായിക, വിനോദസഞ്ചാര മേഖലകളിലും നിര്‍ണായക സ്വാധീനം ചെലുത്തുന്ന പദ്ധതികളാണ് വിഭാവനം ചെയ്ത് നടപ്പാക്കിവരുന്നത്.

Pinarayi Vijayan
Image : CM Pinarayi Vijayan /FB

നവകേരള വികസന മാതൃകയിലെ നിര്‍ണായക ചുവടുവെപ്പ്-പിണറായി വിജയന്‍, മുഖ്യമന്ത്രി

കഴിഞ്ഞ പത്ത് വര്‍ഷക്കാലം കേരളത്തിന്റെ പശ്ചാത്തല സൗകര്യ വികസന രംഗത്ത് അഭൂതപൂര്‍വമായ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. കൃത്യമായ പ്ലാനിങ്ങും ഇച്ഛാശക്തിയോടെയുള്ള നടത്തിപ്പും വഴി സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ മേഖല അടിമുടി മാറിക്കഴിഞ്ഞു. ദേശീയപാതാ വികസനം, ഗെയില്‍ പൈപ്പ്ലൈന്‍, ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ, തീരദേശ-മലയോര ഹൈവേകള്‍ തുടങ്ങി ദശകങ്ങളായി മുടങ്ങിക്കിടന്ന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാരിന് സാധിച്ചു. ഈ വികസന കുതിപ്പിന് കരുത്തുപകരുന്നതില്‍ കിഫ്ബി വഹിച്ച പങ്ക് വിവരണാതീതമാണ്.

നവകേരള വികസന മാതൃകയിലെ ഏറ്റവും നിര്‍ണായകമായ ചുവടുവെപ്പാണ് കിഫ്ബി. ബജറ്റിന് പുറമെ നിന്നുള്ള വിഭവസമാഹരണത്തിലൂടെ വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ പുനഃസംഘടിപ്പിച്ച കിഫ്ബി, ഇന്ന് സംസ്ഥാനത്തിന്റെ പശ്ചാത്തല സൗകര്യ

വികസനത്തിന്റെ നട്ടെല്ലാണ്. ഒരുലക്ഷം കോടിയിലധികം രൂപയുടെ പദ്ധതികള്‍ക്കാണ് കിഫ്ബി വഴി അംഗീകാരം നല്‍കിയിട്ടുള്ളത്. സ്‌കൂളുകള്‍, ആശുപത്രികള്‍, പാലങ്ങള്‍, സ്റ്റേഡിയങ്ങള്‍ തുടങ്ങി ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന എല്ലാ മേഖലകളിലും കിഫ്ബി സ്പര്‍ശമുണ്ട്.

സംസ്ഥാനത്തിന്റെ വികസന പ്രക്രിയയില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുരക്ഷിതവും സുതാര്യവുമായ വഴിയാണ് കിഫ്ബി ഒരുക്കുന്നത്. പ്രവാസി മലയാളി സമൂഹത്തിനും നിക്ഷേപകര്‍ക്കും കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ നേരിട്ട് പങ്കുചേരാനുള്ള അവസരം ഇതിലൂടെ കൈവരുന്നു.

KN Balagopal
Image Courtesy: KN Balagopal/facebook.com/photo

നിലകൊള്ളുന്നു, വികസനത്തിനായി

സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ കിഫ്ബി നെടുംതൂണായി നിലനില്‍ക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറയുന്നു. ''കിഫ്ബിക്ക് വാഹന നികുതിയുടെ 50 ശതമാനവും പെട്രോളിയം സെസ്സും ഗ്രാന്‍ഡായി നല്‍കുന്നു എന്നത്‌യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അത് കൂടാതെ കിഫ്ബി സ്വന്തം നിലയില്‍ എടുക്കുന്ന വായ്പകള്‍ കിഫ്ബിയുടെ മാത്രം ബാധ്യതയാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അവലംബിച്ച നയവ്യതിയാനത്തിന്റെ ഫലമായി കിഫ്ബി വായ്്പകള്‍ സര്‍ക്കാരിന്റെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തുകയാണ്.

അതിനാല്‍ കിഫ്ബിയുടെ ദീര്‍ഘകാല കാഴ്ചപ്പാടില്‍ റവന്യൂ ഉള്ള പദ്ധതികള്‍ക്കാകും കൂടുതല്‍ മുന്‍തൂക്കം നല്‍കുക. അതുവഴി സര്‍ക്കാരില്‍ നിന്നുള്ള ഗ്രാന്‍ഡ് കാലക്രമേണ ഘട്ടംഘട്ടമായി ഒഴിവാക്കാനും കിഫ്ബിക്ക്‌സ്വന്തമായി നിലനില്‍ക്കാനും സാധിക്കും'' ധനമന്ത്രി വിശദീകരിക്കുന്നു.

KIIFB: Ensuring Quality and Speed in Kerala’s Time-Bound Infrastructure Delivery

(ധനം മാഗസീന്‍ 2026 ഫെബ്രുവരി 28 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌.)

KN Balagopal
Image Courtesy: KN Balagopal/facebook.com/photo

നിലകൊള്ളുന്നു, വികസനത്തിനായി

സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ കിഫ്ബി നെടുംതൂണായി നിലനില്‍ക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറയുന്നു. ''കിഫ്ബിക്ക് വാഹന നികുതിയുടെ 50 ശതമാനവും പെട്രോളിയം സെസ്സും ഗ്രാന്‍ഡായി നല്‍കുന്നു എന്നത്‌യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അത് കൂടാതെ കിഫ്ബി സ്വന്തം നിലയില്‍ എടുക്കുന്ന വായ്പകള്‍ കിഫ്ബിയുടെ മാത്രം ബാധ്യതയാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അവലംബിച്ച നയവ്യതിയാനത്തിന്റെ ഫലമായി കിഫ്ബി വായ്പകള്‍ സര്‍ക്കാരിന്റെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തുകയാണ്.

അതിനാല്‍ കിഫ്ബിയുടെ ദീര്‍ഘകാല കാഴ്ചപ്പാടില്‍ റവന്യൂ ഉള്ള പദ്ധതികള്‍ക്കാകും കൂടുതല്‍ മുന്‍തൂക്കം നല്‍കുക. അതുവഴി സര്‍ക്കാരില്‍ നിന്നുള്ള ഗ്രാന്‍ഡ് കാലക്രമേണ ഘട്ടംഘട്ടമായി ഒഴിവാക്കാനും കിഫ്ബിക്ക്‌സ്വന്തമായി നിലനില്‍ക്കാനും സാധിക്കും'' ധനമന്ത്രി വിശദീകരിക്കുന്നു.

Pinarayi Vijayan
Image : CM Pinarayi Vijayan /FB

'' നവകേരള വികസന മാതൃകയിലെ നിര്‍ണായക ചുവടുവെപ്പ്''- പിണറായി വിജയന്‍, മുഖ്യമന്ത്രി

കഴിഞ്ഞ പത്ത് വര്‍ഷക്കാലം കേരളത്തിന്റെ പശ്ചാത്തല സൗകര്യ വികസന രംഗത്ത് അഭൂതപൂര്‍വമായ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. കൃത്യമായ പ്ലാനിങ്ങും ഇച്ഛാശക്തിയോടെയുള്ള നടത്തിപ്പും വഴി സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ മേഖല അടിമുടി മാറിക്കഴിഞ്ഞു. ദേശീയപാതാ വികസനം, ഗെയില്‍ പൈപ്പ്ലൈന്‍, ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ, തീരദേശ-മലയോര ഹൈവേകള്‍ തുടങ്ങി ദശകങ്ങളായി മുടങ്ങിക്കിടന്ന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാരിന് സാധിച്ചു. ഈ വികസന കുതിപ്പിന് കരുത്തുപകരുന്നതില്‍ കിഫ്ബി വഹിച്ച പങ്ക് വിവരണാതീതമാണ്.

നവകേരള വികസന മാതൃകയിലെ ഏറ്റവും നിര്‍ണായകമായ ചുവടുവെപ്പാണ് കിഫ്ബി. ബജറ്റിന് പുറമെ നിന്നുള്ള വിഭവസമാഹരണത്തിലൂടെ വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ പുനഃസംഘടിപ്പിച്ച കിഫ്ബി, ഇന്ന് സംസ്ഥാനത്തിന്റെ പശ്ചാത്തല സൗകര്യ

വികസനത്തിന്റെ നട്ടെല്ലാണ്. ഒരുലക്ഷം കോടിയിലധികം രൂപയുടെ പദ്ധതികള്‍ക്കാണ് കിഫ്ബി വഴി അംഗീകാരം നല്‍കിയിട്ടുള്ളത്. സ്‌കൂളുകള്‍, ആശുപത്രികള്‍, പാലങ്ങള്‍, സ്റ്റേഡിയങ്ങള്‍ തുടങ്ങി ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന എല്ലാ മേഖലകളിലും കിഫ്ബി സ്പര്‍ശമുണ്ട്.

സംസ്ഥാനത്തിന്റെ വികസന പ്രക്രിയയില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുരക്ഷിതവും സുതാര്യവുമായ വഴിയാണ് കിഫ്ബി ഒരുക്കുന്നത്. പ്രവാസി മലയാളി സമൂഹത്തിനും നിക്ഷേപകര്‍ക്കും കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ നേരിട്ട് പങ്കുചേരാനുള്ള അവസരം ഇതിലൂടെ കൈവരുന്നു.

(ധനം മാഗസീന്‍ 2026 ഫെബ്രുവരി 28 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com