

ഓർക്കല ഇന്ത്യയുടെ ഈസ്റ്റേൺ ബിസിനസ് യൂണിറ്റിന്റെ കേരള സി.ഇ.ഒ ആയി ഗിരീഷ് കുമാർ നായര്‍ നിയമിതനായി. നോർവിജിയൻ വ്യവസായ നിക്ഷേപ സ്ഥാപനമായ ഓർക്കല എ.എസ്.എ യുടെ ഇന്ത്യൻ വിഭാഗമായ ഓർക്കല ഇന്ത്യയാണ് ഈസ്റ്റേൺ ഏറ്റെടുത്തിരിക്കുന്നത്. ഈസ്റ്റേണിനെ വളർച്ചയുടെ പുതിയ വഴിയിലേക്ക് നയിക്കാനുളള പരിചയസമ്പത്ത് ഗിരീഷ് കുമാറിനുണ്ടെന്ന് ഓർക്കല ഇന്ത്യ സി.ഇ.ഒ സഞ്ജയ് ശർമ്മ പറഞ്ഞു.
ഓർക്കല ഇന്ത്യയുടെ കേരളത്തിലെ സാന്നിധ്യം വർധിപ്പിക്കാനുളള ചുമതലയാണ് ഗിരീഷ് കുമാര്‍ നിര്‍വഹിക്കുക. മൂന്ന് പതിറ്റാണ്ടോളമായി ഭക്ഷ്യ ഉപഭോക്തൃ ഉത്പന്നങ്ങളുടെ വിപണന മേഖലയിൽ ഗിരീഷ് കുമാർ നായർ പ്രവര്‍ത്തിക്കുന്നു. വിപ്രോ, ബക്കാർഡി, ബ്രിട്ടാനിയ, ഡാബർ എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുളള അദ്ദേഹം ഒലാം ഗ്രൂപ്പിൽ നിന്നാണ് ഈസ്റ്റേണിലേക്ക് എത്തുന്നത്.
ഐ.ഐ.ടി മദ്രാസ്, ഐ.ഐ.എം ബംഗളൂരു എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഈസ്റ്റേണിനൊപ്പം ജോലി ചെയ്യാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും കാലത്തിനനുസരിച്ചുള്ള മാറ്റത്തിന്റെ വഴിയിലേക്ക് ടീമിനെ നയിക്കുമെന്നും ഗിരീഷ് കുമാർ നായർ പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine