കുറഞ്ഞ ചെലവില്‍ ആധുനിക ചികിത്സ, മരട് പി.എസ് മിഷന്‍ ഹോസ്പിറ്റലില്‍ ജി.ഐ.ആര്‍.എസ് ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജി യൂണിറ്റ് ആരംഭിച്ചു

മറ്റിടങ്ങളിലേതിനേക്കാള്‍ 40% വരെ കുറഞ്ഞ നിരക്കില്‍ ഇന്റെര്‍വെന്‍ഷനല്‍ റേഡിയോളജി ചികിത്സ ലഭ്യമാക്കും. യൂണിറ്റില്‍ ആഴ്ചയില്‍ ഒരു ദിവസം സൗജന്യ കാന്‍സര്‍ സ്‌ക്രീനിംഗ് സേവനവും
Maradu P.S Mission Hospital
കൊച്ചി മരട് പി.എസ് മിഷന്‍ ഹോസ്പിറ്റലില്‍ ജിഐആര്‍എസ് റേഡിയോളജി യൂണിറ്റ് സെന്റര്‍ രാജ്യസഭാംഗവും സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ. ഹാരിസ് ബീരാന്‍ ഉദ്ഘാടനം ചെയ്യുന്നു.
Published on

മരട് പി.എസ് മിഷന്‍ ഹോസ്പിറ്റലില്‍ ജിഐആര്‍എസ് (ഗ്ലോബല്‍ ഇന്റെര്‍വെന്‍ഷനല്‍ റേഡിയോളജി സര്‍വീസസ്) റേഡിയോളജി സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. കാന്‍സറുകള്‍, പക്ഷാഘാതം, വാസ്‌കുലര്‍ രോഗങ്ങള്‍, സ്ത്രീകള്‍ക്ക് വരുന്ന ഫൈബ്രോയിഡുകള്‍, പെല്‍വിക് കണ്‍ജഷന്‍, പുരുഷന്മാര്‍ക്കു വരുന്ന യൂറോളജി രോഗങ്ങള്‍ തുടങ്ങിയവയുടെ ചികിത്സയില്‍ മിനിമലി ഇന്‍വേസീവായ പ്രക്രിയകളിലൂടെ രോഗമശമനം നല്‍കുന്ന ആധുനിക ഇന്റെര്‍വെന്‍ഷനല്‍ റേഡിയോളജി ചികിത്സയാണ് ഇവിടെ ലഭ്യമാക്കുകയെന്ന് ജിഐആര്‍എസ് ഡയറക്ടറും ഇന്റര്‍വെന്‍ഷനല്‍ ഓങ്കോളജിയില്‍ ദക്ഷിണേന്ത്യയിലെ പ്രമുഖനും രാജ്യത്താദ്യമായി കരള്‍ അര്‍ബുദ ചികിത്സയില്‍ ടെയര്‍ (ട്രാന്‍സ്ആര്‍ട്രിയല്‍ റേഡിയോഎംബൊലൈസേഷന്‍) ഉപയോഗപ്പെടുത്തിയ വ്യക്തിയുമായ ഡോ. എം.സി ഉത്തപ്പ പറഞ്ഞു. നൂതനമായ ഇമേജിംഗ് ടെക്നോളജിയുടെ സഹായത്താലാണ് ഇത് സാധ്യമാക്കുന്നത്.

കഴിഞ്ഞ ഒരു വര്‍ഷമായി തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററില്‍ റേഡിയോളജി സേവനം നല്‍കുന്ന ടീമാണ് തങ്ങളുടേതെന്ന് ജിഐആര്‍എസ് ഹെല്‍ത്ത്കെയര്‍ സ്ഥാപകയും സിഇഒയുമായ ഡോ. പ്രഫുല്ല ടി.പി പറഞ്ഞു. മരുന്നുകള്‍ തുടങ്ങിയ കണ്‍സ്യൂമബ്ള്‍ ചെലവുകളും കുറഞ്ഞ ആശുപത്രിച്ചെലവും മാത്രം ഈടാക്കി മറ്റിടങ്ങളിലേതിനേക്കാള്‍ 40 ശതമാനം വരെ കുറഞ്ഞ നിരക്കിലാണ് ഇന്റെര്‍വെന്‍ഷനല്‍ റേഡിയോളജി ചികിത്സ ലഭ്യമാക്കുക.

മരട് പി.എസ് മിഷന്‍ ഹോസ്പിറ്റലിലെ പുതിയ യൂണിറ്റില്‍ ആഴ്ചയില്‍ ഒരു ദിവസം സൗജന്യ കാന്‍സര്‍ സ്‌ക്രീനിംഗ് സേവനവും ഇതോടൊപ്പം ലഭ്യമാക്കും. യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള സവിശേഷ കാപ്പിക്കുരു സംഭരിച്ച് 11 ഗ്രാംസ് റോസ്‌റ്റേഴ്‌സ് ബ്രാന്‍ഡില്‍ കുവൈറ്റ്, കൊളംബിയ, ഇറ്റലി എന്നിവിടങ്ങളില്‍ റോസ്ട്രിയും പ്രീമിയം കഫെ ചെയിനും നടത്തുന്നതിലൂടെ ലഭിക്കുന്ന വരുമാനമാണ് ഇന്റെര്‍വെന്‍ഷനല്‍ റേഡിയോളജിയില്‍ ഉപയോഗപ്പെടുത്തുന്നതെന്നും ഡോ. പ്രഫുല്ല അറിയിച്ചു.

പി.എസ് മിഷന്‍ ഹോസ്പിറ്റല്‍ ഡയറക്ടറും കാര്‍ഡിയോളജിസ്റ്റുമായ ഡോ. സിസ്റ്റര്‍ ആനി ഷീല, മെഡിക്കല്‍ ഡയറക്ടറും ചീഫ് ഫിസിഷ്യനുമായ ഡോ. കുഞ്ഞുമോന്‍ സെബാസ്റ്റ്യന്‍, ഇന്റെര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. സുധീര്‍, റേഡിയോളജിസ്റ്റ് ഡോ. ഗീഡോ ഡേവിസ്, അഡ്മിനിസ്ട്രേറ്റര്‍ ഡോ. ശാലിനി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com