ഗ്ലോബല്‍ ആയുര്‍വേദ വില്ലേജ് യാഥാര്‍ഥ്യത്തിലേക്ക്

ആയുര്‍വേദത്തെ ആഗോളതലത്തില്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ ഗ്ലോബല്‍ ആയുര്‍വേദ വില്ലേജ് യാഥാര്‍ഥ്യത്തിലേക്ക്.
പദ്ധതിയുടെ ലൈസന്‍സ് കരാര്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി എന്നിവരുടെ സാന്നിധ്യത്തില്‍ കിന്‍ഫ്രയുടെ മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസും സമാന ബിസിനസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഒ.എം.എ. റഷീദും ചേര്‍ന്ന് ഒപ്പുവെച്ചു.

തിരുവനന്തപുരത്തു നടന്ന

ചടങ്ങില്‍ സമാന ബിസിനസ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.പി. മൂസ ഹാജി, ഗ്രൂപ്പ്

എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സാബിത് കൊരമ്പ, സീനിയര്‍ കോര്‍പ്പറേറ്റ്

ഡയറക്ടര്‍ പി.വി. സുധീഷ്, ഡയറക്ടര്‍മാരായ തജ്മഹല്‍ ഹുസൈന്‍, ബീരാന്‍കുട്ടി

ഹാജി, ചെറിയാപ്പു ഹാജി, ഇ.സി. മുഹമ്മദ്, ആര്‍ക്കിടെക്ട് അശോക് കുമാര്‍

എന്നിവര്‍ സന്നിഹിതരായിരുന്നു.

ഗ്ലോബല്‍

ആയുര്‍വേദ വില്ലേജിനായി കിന്‍ഫ്ര തോന്നയ്ക്കലും വര്‍ക്കലയിലും ഭൂമി

ഏറ്റെടുത്തിട്ടുണ്ട്. തോന്നയ്ക്കലില്‍ തുടങ്ങുന്ന ആയുര്‍വേദ സൂപ്പര്‍

സ്‌പെഷ്യാലിറ്റി ആശുപത്രി, വിദേശികള്‍ക്കു കൂടി ആയുര്‍വേദം പഠിക്കാനുതകുന്ന

നോളജ് സെന്റര്‍, റിസര്‍ച്ച് സെന്റര്‍, ഫിനിഷിങ് സ്‌കൂള്‍ തുടങ്ങിയ

സംരംഭങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തുടങ്ങുന്ന ആദ്യ പദ്ധതി ബിസിനസ് സ്ഥാപനമായ

സമാന ഗ്രൂപ്പാണ് പ്രൊമോട്ട് ചെയ്യുന്നത്.ആയുര്‍വേദ സ്ഥാപനമായ പുനര്‍നവയാണ്

പദ്ധതിയുടെ നോളജ് പാര്‍ട്ണര്‍.

സെബിയുടെ അംഗീകാരമുള്ള ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടായ സമാന ഗ്ലോബല്‍ ഫണ്ട് (എസ്.ജി.എഫ്. 2020) ഉപയോഗിച്ച് കേരളത്തില്‍ തുടങ്ങുന്ന ആദ്യ പദ്ധതിയാണിത്. വിദേശ നിക്ഷേപമടക്കം 50 കോടി രൂപയാണ് പദ്ധതിക്ക് ചെലവിടാന്‍ ഉദ്ദേശിക്കുന്നത്. എന്‍.എ.ബി.എല്‍. സ്റ്റാന്‍ഡേര്‍ഡുള്ള മോഡേണ്‍ ലാബ് സംവിധാനം പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആയുര്‍വേദ കോഴ്സ് പൂര്‍ത്തീകരിച്ച ഡോക്ടര്‍മാര്‍ക്കു വേണ്ടിയുള്ള ഫിനിഷിങ് സ്‌കൂളും പദ്ധതിയുടെ പ്രത്യേകതയാണ്.

ഡെയ്‌ലി

ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ

ലഭിക്കാൻ join Dhanam

Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it