കേരളത്തിൽ നിന്ന് 20 അംഗ സംഘം; ഓസ്ട്രേലിയയിൽ ഗ്ലോബൽ ബിസിനസ് ഫോറം 2026

കേരളത്തില്‍ നിന്ന് 20 അംഗ പ്രതിനിധി സംഘം പങ്കെടുക്കും
Kerala delegation to Global Business Forum 2026
ന്യൂ സൗത്ത് വെയ്ല്‍സിലെ ദി കോള്‍ബീ ഡൂണ്‍സൈഡ്Image Source: Special Arrangement
Published on

മുതിര്‍ന്ന ബിസിനസ് എക്സിക്യൂട്ടിവുകളും ഭരണകര്‍ത്താക്കളും നിക്ഷേപകരുമടങ്ങുന്ന ആഗോള കൂട്ടായ്മയായ ഗ്ലോബല്‍ ബിസിനസ് ഫോറത്തിന്റെ നേതൃത്വത്തില്‍ ഓസ്ട്രേലിയയില്‍ ഗ്ലോബല്‍ ബിസിനസ് ഫോറം 2026 സംഘടിപ്പിക്കുന്നു. ഇതോടൊപ്പം ഹ്യൂമണ്‍ റൈറ്റ്സ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഗ്ലോബല്‍ മീറ്റും നടക്കും. ഒക്ടോബര്‍ 14 മുതല്‍ നവംബര്‍ 15 വരെ ന്യൂ സൗത്ത് വെയ്ല്‍സിലെ ദി കോള്‍ബീ ഡൂണ്‍സൈഡിലാണ് പരിപാടി. കേരളത്തില്‍ നിന്നുള്ള 20 അംഗ പ്രതിനിധി സംഘമാണ് ഇതില്‍ പങ്കെടുക്കുക.

ബിസിനസ്, നിക്ഷേപം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, സീനിയര്‍ കെയര്‍, കാര്‍ഷിക വികസനം, മനുഷ്യാവകാശ സംരക്ഷണം, സാംസ്‌കാരിക സഹകരണം തുടങ്ങിയ മേഖലകളില്‍ ഇന്ത്യ - ഓസ്ട്രേലിയ സഹകരണം ശക്തിപ്പെടുത്തുകയാണ് ഫോറത്തിന്റെ പ്രധാന ലക്ഷ്യം.

കേരളത്തില്‍ നിന്നുള്ള പ്രതിനിധി സംഘത്തില്‍ സംരംഭകര്‍, വ്യവസായികള്‍, നിക്ഷേപകര്‍, വിദ്യാഭ്യാസ വിദഗ്ധര്‍, ആരോഗ്യ - സാമൂഹിക സേവന മേഖലയിലെ പ്രതിനിധികള്‍, കര്‍ഷകര്‍, വിവിധ മേഖലകളിലെ പ്രൊഫഷണലുകള്‍ എന്നിവര്‍ ഉള്‍പ്പെടും. ഒരുമാസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ ബിസിനസ് മീറ്റിങ്ങുകള്‍, ബിടുബി ചര്‍ച്ചകള്‍, നിക്ഷേപ സംവാദങ്ങള്‍, പഠനയാത്രകള്‍, സ്ഥാപന സന്ദര്‍ശനം, പരിശീലനങ്ങള്‍, നെറ്റ് വര്‍ക്കിങ് സെഷനുകള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും.

വ്യവസായ, നിക്ഷേപ അവസരങ്ങള്‍

ന്യൂഡല്‍ഹി ആസ്ഥാനമായ ഹ്യൂമണ്‍ റൈറ്റ്സ് ഫൗണ്ടേഷന്‍ പ്രതിനിധികളും ഗ്ലോബല്‍ മീറ്റില്‍ പങ്കെടുക്കും. സീനിയര്‍ കെയര്‍ മേഖലയിലെ ഓസ്ട്രേലിയന്‍ മാതൃകകള്‍ നേരിട്ട് പഠിക്കുന്നതിനായി പ്രതിനിധികള്‍ വിവിധ സീനിയര്‍ കെയര്‍ ലിവിങ് സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കും. കൂടാതെ, ആധുനിക കാര്‍ഷിക രീതികള്‍, സാങ്കേതികവിദ്യ, ഫാം മാനേജ്മെന്റ് എന്നിവയുമായി ബന്ധപ്പെട്ട പരിശീലനവും ഫാം സന്ദര്‍ശനവും ഒരുക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സഹകരണം, ഗവേഷണ പങ്കാളിത്തം, വ്യവസായ - നിക്ഷേപ അവസരങ്ങള്‍ എന്നിവയും ഫോറത്തിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളായിരിക്കും.

സമാപനത്തിന് ശേഷം കേരളത്തില്‍ നിന്നുള്ള പ്രതിനിധികളും ഓസ്ട്രേലിയയിലെ മലയാളി സമൂഹവും പങ്കെടുക്കുന്ന ടി10 ഫ്രണ്ട്ഷിപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റും നടക്കും. കേരളത്തില്‍ എറണാകുളത്ത് ആരംഭിക്കാനിരിക്കുന്ന രണ്ട് പ്രീമിയം സീനിയര്‍ കെയര്‍ ലിവിങ് പദ്ധതികള്‍ക്ക് രാജ്യാന്തര പങ്കാളിത്തം, നിക്ഷേപ സാധ്യതകള്‍, സാങ്കേതിക സഹകരണം എന്നിവ ഉറപ്പാക്കുന്നതിനും ഈ ഫോറം നിര്‍ണായക വേദിയാകുമെന്ന്

സംഘാടകര്‍ അറിയിച്ചു. ഓസ്ട്രേലിയയിലെ മികച്ച സീനിയര്‍ കെയര്‍ മാതൃകകള്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് വേദി സഹായകമാകുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവെച്ചു.

  • വെബ്സൈറ്റ്: www.globalbusinessforum.global

  • ഇ-മെയ്ല്‍: contact@globalbusinessforum.global

  • ഫോണ്‍: +61 466 721 178 (ഓസ്ട്രേലിയ), +91 98952 53357(ഇന്ത്യ)

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com