ലോകം മാന്ദ്യത്തിലേക്കോ? ആശങ്ക പങ്കുവച്ച് സോഹോ മേധാവി ശ്രീധര്‍ വെമ്പു
ആഗോള സമ്പദ്‌രംഗം മോശം അവസ്ഥയിലേക്ക് നീങ്ങുന്നതായി സംശയിക്കുന്നുവെന്ന് സോഹോ കോര്‍പറേഷന്റെ സി.ഇ.ഒ ശ്രീധര്‍ വെമ്പു. മാക്രോ ഇക്കണോമിക് ഘടകങ്ങള്‍ മൂലം കഴിഞ്ഞ മാസം വിവിധ രാജ്യങ്ങളിലെ സോഹോ കോര്‍പറേഷന്റെ ബിസിനസുകള്‍ കുറഞ്ഞതായും സി.ഇ.ഒ ശ്രീധര്‍ വെമ്പു ടിറ്ററില്‍ കുറിച്ചു.
We saw a fairly pronounced slow down in growth in September across countries and across products. Given the geographically and product-wise diversified nature of our revenue streams, I suspect the global economy is taking a turn for the worse.
— Sridhar Vembu (@svembu) October 2, 2023
Caution ahead.
'സോഫ്റ്റ് വെയര്‍ ആസ് എ സര്‍വീസ്' (Software-as-a-Service /SaaS) കമ്പനിയായ സോഹോ 2022 സാമ്പത്തിക വര്‍ഷം 2,700 കോടി രൂപയാണ് ലാഭം നേടിയത്. വരുമാനം 28 ശതമാനം ഉയര്‍ന്ന് 6,711 കോടി രൂപയായിരുന്നു. ജനുവരിയില്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് സമര്‍പ്പിച്ച ഫയലിംഗ്‌സ് പ്രകാരം കമ്പനിയുടെ ചെലവ് 18 ശതമാനം ഉയര്‍ന്ന് 3,572 കോടിയായി. ഇതില്‍ 51 ശതമാനവും ജീവനക്കാരുടെ ക്ഷേമത്തിനായുള്ള ചെലവുകളാണ്.