ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ ഇനി അനന്തപുരിയിലും; ടെക്‌നോപാര്‍ക്കില്‍ പുതിയ ക്യാമ്പസ് പ്രവര്‍ത്തനം ആരംഭിച്ചു

ഒരേ മേല്‍ക്കൂരയ്ക്ക് കീഴില്‍, സി.ബി.എസ്.ഇ, കാംബ്രിഡ്ജ് ,ഐ.ബി എന്നീ മൂന്ന് അന്താരാഷ്ട്ര പാഠ്യപദ്ധതികള്‍ ലഭ്യമാക്കുന്നു എന്ന പ്രത്യേകതയുമായാണ് തിരുവനന്തപുരത്ത് എത്തുന്നത്
ടെക്നോപാര്‍ക്ക് സി.ഇ.ഒ സന്ദീപ് കുമാര്‍ ഐ.എ.എസ് ഗ്ലോബല്‍ പബ്ലിക് സ്‌കൂളിന്റെ പുതിയ കാമ്പസ് ഉദ്ഘാടനം 
ചെയ്യുന്നു. ഐ.ബി.എസ് ഗ്രൂപ്പ് ചെയര്‍മാന്‍ വി.കെ. മാത്യൂസ്, ജി.പി.എസ് ചെയര്‍മാന്‍ പി. ജേക്കബ്,  ട്രസ്റ്റി ലക്ഷ്മി രാമചന്ദ്രന്‍, ഡയറക്ടര്‍ ജോഹാന്‍ ജേക്കബ് പി. എന്നിവര്‍ ചടങ്ങില്‍
ടെക്നോപാര്‍ക്ക് സി.ഇ.ഒ സന്ദീപ് കുമാര്‍ ഐ.എ.എസ് ഗ്ലോബല്‍ പബ്ലിക് സ്‌കൂളിന്റെ പുതിയ കാമ്പസ് ഉദ്ഘാടനം ചെയ്യുന്നു. ഐ.ബി.എസ് ഗ്രൂപ്പ് ചെയര്‍മാന്‍ വി.കെ. മാത്യൂസ്, ജി.പി.എസ് ചെയര്‍മാന്‍ പി. ജേക്കബ്, ട്രസ്റ്റി ലക്ഷ്മി രാമചന്ദ്രന്‍, ഡയറക്ടര്‍ ജോഹാന്‍ ജേക്കബ് പി. എന്നിവര്‍ ചടങ്ങില്‍
Published on

പ്രമുഖ വിദ്യാഭ്യാസ ശൃംഖലയായ ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ (GPS) ഗ്രൂപ്പ് തലസ്ഥാന നഗരത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഗ്രൂപ്പിന്റെ ഇരുപതാം വാര്‍ഷിക വേളയില്‍ ടെക്‌നോപാര്‍ക്ക് ഫേസ്-3 യിലാണ് പുതിയ ക്യാമ്പസ് ഒരുക്കിയിരിക്കുന്നത്. ടെക്നോപാര്‍ക്ക് സി.ഇ.ഒ സന്ദീപ് കുമാര്‍ ഐ.എ.എസ് ക്യാമ്പസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള പാഠ്യപദ്ധതികള്‍

കൊച്ചി ആസ്ഥാനമായി 2006-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ജി.പി.എസ് ഗ്രൂപ്പ്, ഒരേ മേല്‍ക്കൂരയ്ക്ക് കീഴില്‍, സി.ബി.എസ്.ഇ, കാംബ്രിഡ്ജ് ,ഐ.ബി എന്നീ മൂന്ന് അന്താരാഷ്ട്ര പാഠ്യപദ്ധതികള്‍ ലഭ്യമാക്കുന്നു എന്ന പ്രത്യേകതയുമായാണ് തിരുവനന്തപുരത്ത് എത്തുന്നത്.

ഐ.ടി മേഖലയിലെ പ്രൊഫഷണലുകള്‍ക്കും നഗരവാസികള്‍ക്കും തങ്ങളുടെ കുട്ടികള്‍ക്കായി ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം തിരഞ്ഞെടുക്കാന്‍ ഇതിലൂടെ അവസരമൊരുങ്ങും.

അത്യാധുനിക സൗകര്യങ്ങള്‍

സാങ്കേതികവിദ്യയിലധിഷ്ഠിതമായ സ്മാര്‍ട്ട് ക്ലാസ് മുറികള്‍ക്ക് പുറമെ, ശാസ്ത്രീയ ചിന്താഗതി വളര്‍ത്തുന്നതിനായി അത്യാധുനിക സയന്‍സ് ലാബുകള്‍, കമ്പ്യൂട്ടര്‍ ലാബുകള്‍, സ്റ്റെം (STEM) ലാബുകള്‍ എന്നിവ ക്യാമ്പസില്‍ സജ്ജീകരിച്ചിട്ടുണ്ട്. അക്കാദമിക് മികവിനൊപ്പം തന്നെ കുട്ടികളുടെ കായിക-കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ സൗകര്യങ്ങളും ഇവിടെയുണ്ട്.ഓരോ വിദ്യാര്‍ത്ഥിക്കും അധ്യാപകരുടെ വ്യക്തിപരമായ ശ്രദ്ധ ഉറപ്പാക്കുന്ന രീതിയിലാണ് സ്‌കൂളിന്റെ പ്രവര്‍ത്തനം.

പ്രീ-സ്‌കൂള്‍ മുതല്‍ ഉന്നതവിദ്യാഭ്യാസം വരെ

ഗ്രൂപ്പിന്റെ പ്രശസ്തതമായ പ്രീ-സ്‌കൂള്‍ വിഭാഗമായ 'സ്റ്റെപ്പിംഗ് സ്റ്റോണ്‍സ്' (Stepping Stones) തിരുവനന്തപുരം ക്യാമ്പസില്‍ ലഭ്യമാണ്. കൂടാതെ, കുരുന്നുകളുടെ ഇന്ദ്രിയപരമായ വികാസത്തിനും വൈകാരിക വളര്‍ച്ചയ്ക്കും മുന്‍തൂക്കം നല്‍കുന്ന 'ടോഡ്‌ലര്‍ പ്രോഗ്രാം' (Toddler Programme) കവടിയാര്‍ ക്യാമ്പസിലും ഒരുക്കിയിട്ടുണ്ട്.

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സ്, ബ്രൗണ്‍ യൂണിവേഴ്സിറ്റി തുടങ്ങിയ ലോകപ്രശസ്ത സര്‍വ്വകലാശാലകളില്‍ ഉന്നതപഠനം പൂര്‍ത്തിയാക്കിയ മികച്ചൊരു പൂര്‍വ്വവിദ്യാര്‍ത്ഥി നിര തന്നെ സ്‌കൂളിനുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

2026-27 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം നിലവില്‍ ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: Email: glbledutrst@gmail.com , Phone: 0484-4017152, 2317152

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com