ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഒരു ലക്ഷം വേണ്ട! ഇന്നും സ്വര്‍ണം ഡിസ്‌കൗണ്ടില്‍

വെള്ളി വിലയില്‍ മാറ്റമില്ല
gold bangles, rupee down
Image : Canva
Published on

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വന്‍ ഇടിവ്. ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,045 രൂപയും പവന് 1,400 രൂപ കുറഞ്ഞ് 88,360 രൂപയുമായി.

18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 150 രൂപകുറഞ്ഞ് 9,080 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 7,080 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 4,590 രൂപയുമാണ് വില.

വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 155 രൂപയില്‍ തുടരുന്നു.

അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്കുകള്‍ കാല്‍ ശതമാനം കുറച്ചെങ്കിലും ഡിസംബറില്‍ വീണ്ടും കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ചെയര്‍മാന്‍ ജെറോം പവല്‍ വ്യക്തമാക്കിയതാണ് സ്വര്‍ണ വിലയില്‍ ഇടിവുണ്ടാക്കിയത്. രാജ്യാന്തര സ്വര്‍ണ വില ഇന്നലെ 4,030 ഡോളറില്‍ നിന്ന് 3,917 ഡോളര്‍ വരെ ഇന്നലെ താഴ്ന്നു. ഇന്ന് തിരിച്ചുകയറിയെങ്കിലും 4,000ത്തിനു മുകളില്‍ കടക്കാനായില്ല. അതാണ് കേരളത്തിലും സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് പവന് 1,160 രൂപയോളം വര്‍ധിച്ച ശേഷമാണ് ഇന്നത്തെ വില ഇടിവ്.

ചൈന-യു.എസ് കരാര്‍ നടപ്പാകുമെന്ന സൂചനകള്‍ വന്നത് സ്വര്‍ണത്തിന് മങ്ങലേല്‍പ്പിക്കുന്നുണ്ട്. ഓഹരി ഉള്‍പ്പെടെ ഉള്ള മറ്റ് നിക്ഷേപങ്ങള്‍ ആകര്‍ഷകമാകുകയും ഇത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയ്ക്കുകയും ചെയ്യുമെന്നതാണ് വിലയിടിവിന് കാരണമാകുന്നത്.

ഒരു പവന്‍ വാങ്ങാന്‍ എത്ര കൊടുക്കണം

ഇന്ന് കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്ത് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 95,614 രൂപയെങ്കിലും വേണ്ടി വരും. ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് ജുവലറികളില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണത്തിന്റെ പണിക്കൂലിയില്‍ വ്യത്യാസം വരുമെന്ന കാര്യം ശ്രദ്ധിക്കുക.

Gold prices in Kerala drop sharply due to global market trends and US Fed signals.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com