സ്വർണവില താഴ്ന്നു; ഇന്ന് പവന് ₹360 കുറ‍ഞ്ഞു; വെള്ളിയിലും ഇടിവ്

ഇന്ന് സംസ്ഥാനത്ത് സ്വർണം, വെള്ളി നിരക്കുകളിൽ ഇടിവ് രേഖപ്പെടുത്തി.
Gold Ornaments
gold merchantsImage courtesy : AdobeStocks
Published on

കേരളത്തിലെ സ്വർണ വിപണിയിൽ ചൊവ്വാഴ്ചയും (2026 മാർച്ച് 3) ചാഞ്ചാട്ടം തുടരുന്നു. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 45 രൂപ താഴ്ന്ന് പുതിയ വിപണി വില 15,585 രൂപയായി. ആനുപാതികമായി 22 കാരറ്റിന്റെ ഒരു പവന് 360 രൂപ കുറഞ്ഞ് ഇന്നത്തെ വില 1,24,680 രൂപയായി. സംസ്ഥാനത്തെ സ്വർണം, വെള്ളി വ്യാപാരികളുടെ സംഘടനയായ കെ.ജി.എസ്.എം.എ, ഇന്നത്തെ ബോ‌ർ‍‍ഡ് റേറ്റ് ആയി നിശ്ചയിച്ച നിരക്കുകളാണിത്.

അതേസമയം 18 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 40 രൂപ കുറഞ്ഞ് ഇന്നത്തെ വില 12,800 രൂപയായി. അതുപോലെ ലൈറ്റ് വെയിറ്റ് ആഭരണങ്ങൾക്ക് ഉപയോ​ഗിക്കുന്ന 14 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 25 രൂപ താഴ്ന്ന് പുതുക്കിയ വില 9,970 രൂപയായി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 20 രൂപ കുറഞ്ഞ് ഇന്നത്തെ വില 6,425 രൂപയിലേക്കും എത്തിച്ചേർന്നു.

വെള്ളിയിൽ വൻ ഇടിവ്

സംസ്ഥാനത്ത് വെള്ളി നിരക്കുകളിൽ വൻ ഇടിവ്. ഒരു ​ഗ്രാം വെള്ളിയുടെ വിലയിൽ 35 രൂപയുടെ കുറവാണ് ചൊവ്വാഴ്ചത്തെ വ്യാപാരത്തിനായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ 295 രൂപയാണ് ഒരു ​ഗ്രാം വെള്ളിയുടെ പുതിയ വിപണി വില. ആനുപാതികമായി 10 ​ഗ്രാം വെള്ളിക്ക് 2,950 രൂപയും 100 ​ഗ്രാം വെള്ളിക്ക് 29,500 രൂപയും ഒരു കിലോ​ഗ്രാം വെള്ളിക്ക് 2,95,000 രൂപയും വീതമാണ് ഇന്നത്തേക്ക് നിശ്ചയിച്ചിരിക്കുന്നത്. കഴഞ്ഞ ദിവസം ഒരു ​ഗ്രാം വെള്ളിയുടെ വില 330 രൂപ നിലവാരത്തിലായിരുന്നു. അങ്ങനെ നോക്കുമ്പോൾ 10.60% ഇടിവാണ് ഇന്ന് വെള്ളി വിലയിൽ ഉണ്ടായിരിക്കുന്നത്.

ഒരു പവൻ ആഭരണം വാങ്ങുന്നതിന് എത്രയാകും?

ചൊവ്വാഴ്ച സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയതോടെ, പുതിയ വിപണി വിലയ്ക്കൊപ്പം ചുരുങ്ങിയത് അഞ്ച് ശതമാനം നിരക്കിൽ പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേലുള്ള മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലുള്ള 45 രൂപ, ഇതിന്മേൽ 18 ശതമാനം നിരക്കിലുള്ള ജി.എസ്.ടിയും ചേര്‍ത്ത് 1,41,565 രൂപയെങ്കിലും നൽകിയാലാണ് ഇന്ന് ജുവൽറിയിൽ നിന്നും ഒരു പവൻ സ്വർണാഭരണം വാങ്ങാൻ കഴിയുക. ആഭരണത്തിന്റെ ഡിസൈനിലുള്ള വരുന്ന മാറ്റമനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസം വരാമെന്നതും ശ്രദ്ധിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com