

സംസ്ഥാന വിപണിയിൽ ഇന്ന് (2026 ഏപ്രിൽ 17) സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 125 രൂപ താഴ്ന്ന് പുതുക്കിയ വില 14,135 രൂപയായി. ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 1,000 രൂപ താഴ്ന്ന് പുതിയ വില 1,13,080 രൂപയിലേക്കും എത്തിച്ചേർന്നു. അതുപോലെ 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 100 രൂപ കുറഞ്ഞ് വില 11,615 രൂപയായി കുറിച്ചു. 14 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 80 രൂപ താഴ്ന്ന് പുതുക്കിയ വില 9,045 രൂപയായും രേഖപ്പെടുത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 50 രൂപ ഇടിഞ്ഞ് വില 5,835 രൂപയുമായി.
വരുന്ന ഞായറാഴ്ചയാണ് (ഏപ്രിൽ 19) അക്ഷയതൃതീയ ആഘോഷിക്കുന്നത്. ഈ വേളയിൽ രാജ്യത്തെ സ്വർണ വിൽപ്പന വർധിക്കുന്ന പ്രവണത കാണിക്കാറുള്ളതാണ്. നിലവിൽ സംസ്ഥാനത്തെ സ്വർണ വില ഒരു മാസക്കാലയളവിലെ ഉയർന്ന നിലവാരത്തിന് സമീപത്താണുള്ളത്. അതേസമയം രാജ്യാന്തര വിപണിയിൽ ഇന്ന് 4,800 ഡോളർ നിലവാരത്തിലാണ് സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ ഗതിയായായിരിക്കും സ്വർണ വിലയിൽ സ്വാധീനിക്കുക.
സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയിലും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിയുടെ നിരക്ക് 5 രൂപ താഴ്ന്ന് 265 രൂപയായി. ഇതോടെ 10 ഗ്രാം വെള്ളിയുടെ വില 2,650 രൂപയും 100 ഗ്രാം വെള്ളിക്ക് 26,500 രൂപയും ഒരു കിലോഗ്രാം വെള്ളിക്ക് 2,65,000 രൂപയായും രേഖപ്പെടുത്തി. രാജ്യാന്തര വിപണിയിൽ ഇന്ന് 79 ഡോളർ നിലവാരത്തിലാണ് വെള്ളിയുടെ വ്യാപാരം പുരോഗമിക്കുന്നത്. ആദ്യ ഘട്ടത്തിൽ 77 ഡോളറിലേക്ക് താഴ്ന്നിരുന്നെങ്കിലും പിന്നീട് നില മെച്ചപ്പെടുത്തുകയായിരുന്നു.
വെള്ളിയാഴ്ച സ്വർണ നിരക്കുകളിൽ മാറ്റമൊന്നും രേഖപ്പെടുത്താത്തതിനാൽ, പുതുക്കിയ വിപണി വിലയ്ക്കൊപ്പം (22 കാരറ്റ്) ചുരുങ്ങിയത് 5% നിരക്കിൽ പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ചുമത്തുന്ന ജി.എസ്.ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് (45 രൂപ), അതിന്മേൽ ഈടാക്കുന്ന 18 ശതമാനം ജി.എസ്.ടി എന്നിവയെല്ലാം കൂട്ടിച്ചേര്‍ത്ത് ഒരു പവൻ ആഭരണം വാങ്ങുന്നതിന് സംസ്ഥാനത്തെ ജുവൽറിയിൽ 1,16,526 രൂപയെങ്കിലും നൽകേണ്ടി വരും. ആഭരണത്തിന്റെ ഡിസൈനിൽ വരുന്ന മാറ്റമനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസം നേരിടാമെന്നതും ഓർക്കുക.