

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും താഴേക്ക്. ഇന്ന് ഗ്രാം വില 75 രൂപ കുറഞ്ഞ് 14,650 രൂപയിലെത്തി. പവന്‍ വില 600 രൂപ കുറഞ്ഞ് 1,17,200 രൂപയുമായി. ഇതോടെ ഈ ഓണക്കാലത്ത് മാത്രം പവന്‍ വിലയിലുണ്ടായത് 3,040 രൂപയുടെ കുറവാണ്. ഓഗസ്റ്റ് 24 മുതല്‍ തുടര്‍ച്ചയായ ഇടിവിലാണ് സ്വര്‍ണം.
ചെറുകാരറ്റുകളുടെ വിലയിലും സമാനമായ കുറവുണ്ട്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപ കുറഞ്ഞ് 12,040 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 9,375 രൂപയായി. ഒമ്പത് കാരറ്റിന് 30 രൂപ കുറഞ്ഞ് 6,045 രൂപയായി.
വെള്ളി വിലയും ഇന്ന് ഇടിവിലാണ്. ഗ്രാമിന് 5 രൂപ കുറഞ്ഞ് 255 രൂപയായി.
യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ കെവിന്‍ വാര്‍ഷിന്റെ പ്രസംഗത്തിനു മുന്നേടിയായി നിക്ഷേപകര്‍ ലാഭമെടുപ്പ് (profit-booking) നടത്തിയത് രാജ്യാന്തര സ്വര്‍ണ വിലയില്‍ ഇടിവുണ്ടാക്കിയതാണ് കേരളത്തിലും പ്രതിഫലിച്ചത്. യുഎസ് സ്വര്‍ണ ഫ്യൂച്ചറുകളുടെ ഡിസംബര്‍ കരാറുകള്‍ 0.40% കുറഞ്ഞ് ട്രോയ് ഔണ്‍സിന് 4,627.95 ഡോളര്‍ ന്ന നിരക്കിലെത്തി.
പണപ്പെരുപ്പ ആശങ്കകള്‍ ശക്തമാകുന്നതും സ്വര്‍ണവിലയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. സാധാരണയായി പണപ്പെരുപ്പത്തിനെതിരെയുള്ള ഒരു സുരക്ഷിത നിക്ഷേപമായി (hedge) സ്വര്‍ണം കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ കാരണം പണപ്പെരുപ്പം ഇനിയും ഉയര്‍ന്നാല്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ ഇനിയും ഉയര്‍ത്താന്‍ നിര്‍ബന്ധിതരാകുമെന്ന ഭയമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. നിലവില്‍ ഫെഡറല്‍ ഫണ്ട്‌സ് നിരക്ക് 3.5% മുതല്‍ 3.75% വരെയുള്ള പരിധിയിലാണ്.
ജൂലൈ 29-ന് നടന്ന കഴിഞ്ഞ നയരൂപീകരണ യോഗത്തിലും യുഎസ് ഫെഡ് പലിശനിരക്കുകള്‍ മാറ്റമില്ലാതെ 3.5%-3.75% പരിധിയില്‍ തന്നെ നിലനിര്‍ത്തിയിരുന്നു. പണപ്പെരുപ്പം കേന്ദ്ര ബാങ്കിന്റെ 2% എന്ന ലക്ഷ്യത്തിനു മുകളില്‍ തന്നെ തുടരുന്നതിനാല്‍ തുടര്‍ച്ചയായ അഞ്ചാം യോഗത്തിലാണ് നിരക്കുകള്‍ മാറ്റമില്ലാതെ തുടരുന്നത്.
ജൂലൈ മാസത്തില്‍ ഹെഡ്ലൈന്‍ പിസിഇ (Personal Consumption Expenditure) പ്രതിവര്‍ഷം 3.7% വര്‍ധനവ് രേഖപ്പെടുത്തി. ഇതോടെ പണപ്പെരുപ്പം തുടര്‍ച്ചയായ 65-ാം മാസത്തിലും ഫെഡിന്റെ 2% എന്ന ക്ഷ്യത്തിന് മുകളില്‍ തന്നെ തുടര്‍ന്നു. കോര്‍ പിസിഇ (Core PCE) പ്രതിമാസം 0.2% വര്‍ധിച്ച്, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 3.3% വര്‍ധന രേഖപ്പെടുത്തി.
വ്യക്തമായ നയസൂചനകള്‍ക്കായി നിക്ഷേപകര്‍ ഫെഡ് ചെയര്‍മാന്‍ കെവിന്‍ വാര്‍ഷിന്റെ ജാക്‌സണ്‍ ഹോള്‍ പ്രസംഗത്തിനായി കാത്തിരിക്കുകയാണ്.
ഇന്നത്തെ സ്വര്‍ണത്തിന്റെ വിപണി വിലക്കൊപ്പം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താണ് ഒരു പവന്‍ ആഭരണത്തിന്റെ വില കണക്കാക്കുന്നത്. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും. അതുപ്രകാരം, ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കൂട്ടിയാല്‍ പോലും ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ 1,26,922 രൂപയാകും.
Gold prices in Kerala fall by Rs 3,040 per sovereign this Onam season as investors await the US Fed chief's speech.
Read DhanamOnline in English
Subscribe to Dhanam Magazine