കത്തിക്കയറി സ്വർണവില; ഇന്ന് പവന് 8,640 രൂപയുടെ റെക്കോ‍ഡ് വർധന; വെള്ളി വിലയിലും വൻ കുതിപ്പ്

ഒരു പവന്റെ വിപണി വില 1,31,160 രൂപയിലേക്ക് കുതിച്ചുയർന്നു. ഇത് സ്വർണത്തിന്റെ സർവകാല റെക്കോഡ് ആണ്.
gold
gold canva
Published on

സംസ്ഥാനത്തെ ആഭരണ വിപണിയിൽ സ്വർണത്തിന്റെ നിരക്കുകളിൽ ഇന്ന് (2026 ജനുവരി 29) വൻ വർധന. 22 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 1,080 രൂപയുടെ വർധനയാണ് ഇന്ന് രാവിലെ കുറിച്ചിരിക്കുന്നത്. ഇതോടെ ഒരു ​ഗ്രാം സ്വർണത്തിന്റെ വിപണി വില 16,395 രൂപയായി ഉയർന്നു. ആനുപാതികമായി 22 കാരറ്റിന്റെ ഒരു പവൻ (8 ​ഗ്രാം) സ്വർണത്തിന് 8,640 രൂപയും ഇന്ന് രാവിലെ കൂടിയിട്ടുണ്ട്. ഇതോടെ ഒരു പവന്റെ വിപണി വില 1,31,160 രൂപയിലേക്കും കുതിച്ചുയർന്നു. ഇത് സ്വർണത്തിന്റെ സർവകാല റെക്കോഡ് വിലനിലവാരമാണ്.

സമാനമായി 18 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 885 രൂപ വർധിച്ച് 13,465 രൂപയും ഇതിന്റെ ഒരു പവന് 7,080 വർധിച്ച് 1,07,720 രൂപയും വീതമാണ് ഇന്ന് രാവിലെയുള്ള വിപണി വില രേഖപ്പെടുത്തിയിട്ടിരിക്കുന്നത്. അതുപോലെ 14 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് ഇന്ന് 690 രൂപ വർധിച്ച് 10,485 രൂപയും ഇതിന്റെ ഒരു പവന് 5,520 രൂപ കൂടി വിപണി വില 83,880 രൂപയിലേക്കും എത്തിച്ചേർന്നു. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 440 രൂപ വർധിച്ച് 6,755 രൂപയും ഇതിന്റെ ഒരു പവന് 3,520 രൂപ ഉയർന്ന് 54,040 രൂപയിലേക്കും വിപണി വില മുന്നേറിയിട്ടുണ്ട്.

എന്തുകൊണ്ട് മുന്നേറ്റം?

രാജ്യാന്തര വിപണിയിൽ ഒരു ഔൺസ് (31.1 ​ഗ്രാം) സ്വർണത്തിന്റെ വില 5,500 ഡോളർ മറികടന്നു. ചരിത്രത്തിലാദ്യമായാണ് ഈ വിലനിലവാരം മറികടക്കുന്നത്. ഇന്ന് മാത്രം 4 ശതമാനത്തിലേറെ വർധന. ജിയോപൊളിറ്റിക്കൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആ​ഗോളതലത്തിൽ ഉയരുന്ന അനിശ്ചിതത്വങ്ങളെ തുടർന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിനുള്ള ഡിമാൻഡ് വർധിക്കുന്നതാണ് വിലക്കയറ്റത്തിനുള്ള മുഖ്യ കാരണം. അതുപോലെ രാജ്യങ്ങളിലെ പൊതുകടം വർധിക്കുന്നതിലെ ആശങ്ക കാരണം നിക്ഷേപകർ സ്വർണത്തിന് പ്രാധാന്യം നൽകുന്നതും വിലക്കയറ്റത്തിന് വഴിതെളിക്കുന്നു.

വെള്ളി നിരക്ക്

സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും ഇന്ന് വൻ മുന്നേറ്റം. ഒരു ഗ്രാം വെള്ളിയുടെ വിലയിൽ ഇന്ന് 30 രൂപ വർധന കുറിച്ചു. ഇതോടെ ഒരു ​ഗ്രാം വെള്ളിയുടെ നിലവിലെ വിപണി വില 410 രൂപയായി ഉയർന്നു. ആനുപാതികമായി 10 ​ഗ്രാം വെള്ളിയുടെ വില 4,100 രൂപയിലേക്കും എത്തിച്ചേർന്നു. കഴിഞ്ഞ ദിവസം 380 രൂപയിലായിരുന്നു ഒരു ​ഗ്രാം വെള്ളിയുടെ വ്യാപാരം നടന്നത്.

സ്വർണാഭരണം വാങ്ങാൻ എത്രയാകും?

22 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഇന്ന് രാവിലത്തെ വിപണി വില 1,31,160 രൂപയായി ഉയർന്നതോടെ ചുരുങ്ങിയത് അഞ്ച് ശതമാനം നിരക്കിൽ പണിക്കൂലി, സ്വര്‍ണ വിലയിലും പണിക്കൂലിയിലും ഈടാക്കുന്ന മൂന്ന് ശതമാനം വീതം ജിഎസ്ടി നികുതി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് ഇനത്തിലുള്ള 45 രൂപ, ഇതിന്മേലുള്ള 18 ശതമാനം ജിഎസ്ടി നികുതി എന്നിവയെല്ലാം ചേര്‍ത്ത് 1,42,034 രൂപയെങ്കിലും നൽകിയാലാണ് ഒരു പവൻ സ്വർണാഭരണം വ്യാഴാഴ്ച രാവിലെ കടയില്‍ നിന്നും വാങ്ങാനാകുക. ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസമുണ്ടാകാം എന്നതും ശ്രദ്ധിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com