

സംസ്ഥാനത്ത് സ്വര്‍ണ വിലക്കുതിപ്പ് തുടരുന്നു. ഗ്രാം വില 60 രൂപ വര്‍ധിച്ച് 12,758 രൂപയും പവന്‍ 480 രൂപ ഉയര്‍ന്ന് 1,02,280 രൂപയുമായി.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ വില 10,510 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 8,185 രൂപയും ഒമ്പത് കാരറ്റിന് 5,280 രൂപയുമാണ് വില.
ഈ ആഴ്ച വെറും മൂന്ന് ദിവസത്തിനുള്ളില്‍ 2,680 രൂപയാണ് പവന്‍ വിലയില്‍ കൂടിയത് .ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ പവന് 1,03,560 രൂപയാണ് കേരളത്തിലെ ഇതു വരെയുള്ള റെക്കോഡ്. നിലവിലെ കുതിപ്പ് തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ തന്നെ സ്വര്‍ണം പുതിയ റെക്കോഡ് കുറിച്ചേക്കാം.
അമേരിക്ക-വെനസ്വേല സംഘര്‍ഷം ഭൗമരാഷ്ട്രീയ അനിശ്ചിതത്വം വര്‍ധിപ്പിക്കുകയും സ്വര്‍ണത്തിലേക്ക് നിക്ഷേപകരുടെ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്യുന്നതാണ് വില ഉയര്‍ത്തുന്നത്. ഇന്നലെ രാജ്യാന്തര സ്വര്‍ണ വില ഒരു ശതമാനത്തിലധികം വര്‍ധിച്ച് ഔണ്‍സിന് 4,497.4 ഡോളറിലെത്തിയിരുന്നു. ഇതാണ് കേരളത്തിലും പ്രതിഫലിച്ചത്. അതേസമയം ഉയര്‍ന്ന വിലയില്‍ ലാഭമെടുപ്പ് ശക്തമായതോടെ രാജ്യാന്തര വില ഇന്ന് നേരിയ ഇടിവിലാണ്.
ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് പുറമെ, യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് സംബന്ധിച്ച സൂചനകള്‍ക്കായി നിക്ഷേപകര്‍ വരാനിരിക്കുന്ന അമേരിക്കന്‍ സാമ്പത്തിക വിവരങ്ങളെ ഉറ്റുനോക്കുകയാണ് ഇപ്പോള്‍. ഈ വര്‍ഷം ഫെഡറല്‍ റിസര്‍വ് രണ്ട് തവണ പലിശ നിരക്ക് കുറച്ചേക്കുമെന്നാണ് വിപണിയുടെ കണക്കുകൂട്ടല്‍.
അങ്ങനെ വന്നാല്‍ മറ്റ് നിക്ഷേപങ്ങള്‍ അനാകര്‍ഷകമാകുകയും സ്വര്‍ണ വില വീണ്ടും ഉയരുകയും ചെയ്‌തേക്കാം.
വെള്ളി വിലയും പിടിതരാതെ മുന്നേറുകയാണ്. രാജ്യാന്തര തലത്തില്‍ ഇന്ന് വ്യാപാരം ആരംഭിച്ചയുടന്‍ ഔണ്‍സിന് 82.548 ഡോളര്‍ എന്ന റെക്കോര്‍ഡ് നിലവാരം തൊട്ടു. അമേരിക്ക-വെനസ്വേല പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്നാണ് വെള്ളി വിലയില്‍ ഈ കുതിപ്പുണ്ടായത്.
ഇന്ത്യന്‍ വിപണിയിലും (ങഇത) വെള്ളി വില റെക്കോര്‍ഡ് ഉയരത്തിലാണ്. ഇന്നലെ ഒരു കിലോ വെള്ളിയുടെ വില 2,59,322 രൂപവരെ എത്തിയിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ കിലോയ്ക്ക് 2,58,000 രൂപ നിലവാരത്തിലാണ് എം.സി.എക്‌സില്‍ വെള്ളി വില ക്ലോസ് ചെയ്തത്.
കേരളത്തില്‍ ഇന്ന് ഗ്രാമിന് ഒറ്റയടിക്ക് 10 രൂപ വര്‍ധിച്ച് 265 രൂപയെന്ന പുതിയ റെക്കോഡ് തൊട്ടു.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,12,157 രൂപയാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലി വീണ്ടും ഉയരുന്നത് ആഭരണ വിലയിലും പ്രതിഫലിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine