രാവിലെ വാങ്ങിയവരെ നിരാശപ്പെടുത്തി സ്വര്‍ണ വില വീണ്ടും താഴേക്ക്, രണ്ടു തവണയായി പവന്‍ വിലയില്‍ 1,160 രൂപയുടെ കുറവ്

ഗ്രാം വില 75 രൂപ കുറഞ്ഞ് 11,645 രൂപയും പവന്‍ വില 600 രൂപ കുറഞ്ഞ് 93,160 രൂപയുമായി
gold bangles, rupee down
Image : Canva
Published on

സ്വര്‍ണ വിലയില്‍ ഉച്ചയ്ക്ക് ശേഷം വീണ്ടും ഇടിവ്. ഗ്രാം വില 75 രൂപ കുറഞ്ഞ് 11,645 രൂപയും പവന്‍ വില 600 രൂപ കുറഞ്ഞ് 93,160 രൂപയിലേക്കുമെത്തി. ഇതോടെ കേരളത്തില്‍ ഇന്ന് പവന്‍ വിലയില്‍ 1,160 രൂപയുടെ കുറവ് രേഖപ്പെടുത്തി.

ഇന്ന് രാവിലെ കേരളത്തില്‍ വ്യാപാരം തുടങ്ങിയത് ഗ്രാമിന് 70 രൂപ കുറഞ്ഞ് 11,720 രൂപയിലും പവന് 560 രൂപ കുറഞ്ഞ് 93,760 രൂപയിലുമായിരുന്നു.

18 കാരറ്റിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 9,580 രൂപയിലെത്തി. 14 കാരറ്റിന് ഗ്രാമിന് 7,460 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 4,815 രൂപയുമാണ് വില.

രാജ്യാന്തര വിലയിലെ ചാഞ്ചാട്ടമാണ് കേരളത്തിലും പ്രതിഫലിച്ചത്. രാവിലെ 4,211 ഡോളര്‍ വരെയെത്തിയ രാജ്യന്തര വില പിന്നീട് 4,174 ഡോളര്‍ നിലവാരത്തിലെത്തിയതാണ് ഉച്ചയ്ക്ക് ശേഷം വില കുറയ്ക്കാന്‍ കാരണമായത്.

യു.എസില്‍ നിന്ന് തൊഴിലില്ലായ്മ കണക്കുകള്‍ ഉള്‍പ്പെടെ പുറത്തു വരുന്നത് ഡിസംബറില്‍ അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യതകളില്‍ മങ്ങലേല്‍പ്പിച്ചതാണ് സ്വര്‍ണത്തിന്റെ തിളക്കം കുറച്ചത്. യു.എസില്‍ ഷട്ട്ഡൗണ്‍ മാറിയതോടെ കണക്കകുള്‍ പുറത്തേക്ക് വരാന്‍ സാഹചര്യമൊരുങ്ങിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com