

സംസ്ഥാനത്ത് സ്വര്‍ണ വില പുതിയ റെക്കോഡില്‍. ഗ്രാം വില ഒറ്റയടിക്ക് 155 രൂപ വര്‍ധിച്ച് 13,030രൂപയും പവന്‍ വില 1,240 രൂപ ഉയര്‍ന്ന് 13,030 രൂപയുമായി. ഇക്കഴിഞ്ഞ ഡിസംബര്‍ 27ന് കുറിച്ച പവന് 1,03,560 രൂപയെന്ന റെക്കോഡാണ് ഇന്ന് മറികടന്നത്.
18 കാരറ്റിന് ഗ്രാമിന് 125 രൂപ വര്‍ധിച്ച്. 10,710 രൂപയിലെത്തി. 14 കാരറ്റിന് ഗ്രാമിന് 95 രൂപ ഉയര്‍ന്ന് 8,340 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,380 രൂപയുമായി.
വെള്ളി വില ഇന്ന് ഒറ്റയടിക്ക് 10 രൂപ വര്‍ധിച്ച് ഗ്രാമിന് 270 രൂപയിലെത്തി പുതിയ റെക്കോഡിട്ടു.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിനെതിരെ യുഎസ് നീതിന്യായ വകുപ്പ് ക്രിമിനല്‍ കുറ്റം ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് ഡോളര്‍ ദുര്‍ബലമായതാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം, വെള്ളി വിലകള്‍ റെക്കോര്‍ഡ് ഉയരത്തിലെത്തിച്ചത്. ഇറാനിലെ വര്‍ധിച്ചുവരുന്ന പ്രതിഷേധങ്ങള്‍ സൃഷ്ടിച്ച ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും വില വര്‍ധനയ്ക്ക് കാരണമായി.
യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് 1.88% വര്‍ധിച്ച് ഔണ്‍സിന് 4,585.56 ഡോളറിലെത്തി. സ്‌പോട്ട് ഗോള്‍ഡ് വില 1.45% ഉയര്‍ന്ന് 4,575.82 ഡോളറിലെത്തി; വ്യാപാരത്തിനിടെ ഇത് 4,601.17 ഡോളര്‍ എന്ന റെക്കോര്‍ഡ് നിലവാരം വരെ തൊട്ടിരുന്നു.
വെള്ളി വില 4.85% വര്‍ധിച്ച് 83.19 ഡോളറിലെത്തി. കഴിഞ്ഞ ആഴ്ച വെള്ളി വിലയില്‍ ഏകദേശം 10% വര്‍ധനവുണ്ടായിരുന്നു. ഇന്ന് വെള്ളിയുടെ നിരക്ക് ഔണ്‍സിന് 83.88 ഡോളര്‍ എന്ന റെക്കോര്‍ഡ് ഉയരത്തിലാണ് എത്തിയത്.
ഫെഡറല്‍ റിസര്‍വ് ആസ്ഥാനത്തെ നവീകരണവുമായി ബന്ധപ്പെട്ട് ജൂണില്‍ കോണ്‍ഗ്രസില്‍ നല്‍കിയ മൊഴിയില്‍ യുഎസ് ഫെഡ് ചെയര്‍മാന്‍ ജെറോം പവലിന് നീതിന്യായ വകുപ്പില്‍ നിന്ന് ഗ്രാന്‍ഡ് ജൂറി സമന്‍സുകള്‍ ലഭിച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഒരു മാസത്തിനിടയിലെ ഏറ്റവും ശക്തമായ നിലയിലായിരുന്ന യുഎസ് ഡോളര്‍ ഇടിഞ്ഞു. പ്രമുഖ ആറ് കറന്‍സികള്‍ക്കെതിരെയുള്ള ഡോളറിന്റെ മൂല്യം അളക്കുന്ന 'ഡോളര്‍ ഇന്‍ഡക്‌സ്' 0.3% ഇടിഞ്ഞ് 98.899 എന്ന നിലവാരത്തിലെത്തി. ഇതോടെ ഡോളറിന്റെ അഞ്ച് ദിവസത്തെ തുടര്‍ച്ചയായ മുന്നേറ്റത്തിന് ആണ് വിരാമമിട്ടിരിക്കുന്നത്.
ഇന്നത്തെ സ്വര്‍ണ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,12,893 രൂപ നല്‍കിയാലാണ് ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാനാകുക. ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും. വിവാഹത്തിനും മറ്റുമായി സ്വര്‍ണം വാങ്ങുന്നവര്‍ക്കാണ് ഇപ്പോഴത്തെ ഈ വിലക്കയറ്റം വലിയ തിരിച്ചടിയാകുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine